പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗജറ്റ് ചരിത്ര സിനിമയായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ മുകേഷ് ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നു. സാമൂതിരിയുടെ വേഷമാണ് മുകേഷ് അവതരിപ്പിക്കുന്നത്. 36 വര്‍ഷം നീണ്ട അഭിനയജീവിതത്തില്‍ 240 ഓളം ചിത്രങ്ങളില്‍ അഭിനയിച്ച മുകേഷിന് ലഭിക്കുന്ന ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് സാമൂതിരിയുടേത്. ആദ്യമായാണ് അദ്ദേഹം ഒരു ചരിത്ര സിനിമയില്‍ അഭിനയിക്കുന്നത്. കോഴിക്കോട് ആസ്ഥാനമാക്കി ഭരണം നടത്തിയ ശക്തമായ രാജവംശമാണ് സാമൂതിരിമാരുടേത്. സമൂതിരിയുടെ കപ്പല്‍പ്പടയുടെ നായകനായിരുന്നു കുഞ്ഞാലിമരയ്ക്കാര്‍ ഇതെല്ലാമാണ് കഥയുടെ പശ്ചാത്തലം.
കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.മഞ്ജു വാര്യരാണ് മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കുന്നത്.കുഞ്ഞാലി മരയ്ക്കാറുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്.പ്രണവിന്റെ ജോടിയാകുന്നത് പ്രിയദര്‍ശന്റെ മകള്‍ കല്യാണിയാണ്. പ്രിയന്റെ മകന്‍ സിദ്ധാര്‍ത്ഥും ഈ ചിത്രത്തിലൂടെ അരങ്ങേറ്റംകുറിക്കുന്നുണ്ട്. ചിത്രത്തിന്റെ വി.എഫ്.എക്‌സിന്റെ മേല്‍നോട്ടം വഹിക്കുന്നത് സിദ്ധാര്‍ത്ഥാണ്.കീര്‍ത്തി സുരേഷാണ് മൂന്നാമത്തെ നായികയാണ് .നാലാമത്തെ നായിക ആരായിരിക്കണമെന്നതിനെ പറ്റി അന്തിമ തീരുമാനമായിട്ടില്ല. നാല് നായികമാര്‍ ചിത്രത്തിലുണ്ടാകും എന്നാണ് അറിയുന്നത്. നെടുമുടി വേണുവും ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ആശീര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന മരയ്ക്കാറിന്റെ സഹനിര്‍മ്മാതാക്കള്‍ സന്തോഷ്. ടി. കുരുവിളയും ഡോ. സി.ജെ. റോയിയുമാണ്. നൂറ് കോടി ബഡ്ജറ്റിലൊരുങ്ങുന്ന മരയ്ക്കാറിന്റെ ചിത്രീകരണം നവംബര്‍ 15ന് ഹൈദരാബാദില്‍ തുടങ്ങും. സാബു സിറിള്‍ പ്രൊഡകഷന്‍ ഡിസൈനറായും ഗിരീഷ് മേനോന്‍ കലാസംവിധായകനായും തിരു കാമറാമാനായും പ്രവര്‍ത്തിക്കുന്നുണ്ട്.