Latest News

മരട് 357 ജനുവരി 30 ന് ചിത്രീകരണം ആരംഭിക്കും! അനൂപ് മേനോന്‍, ധര്‍മ്മജന്‍, ഷീലു എബ്രാഹം, നൂറിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍

Malayalilife
മരട് 357 ജനുവരി 30 ന് ചിത്രീകരണം ആരംഭിക്കും! അനൂപ് മേനോന്‍, ധര്‍മ്മജന്‍, ഷീലു എബ്രാഹം, നൂറിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍

കേരളക്കരയാകെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് മരട് ഫ്‌ലാറ്റ് വിഷയം.ഈ വിഷയവുമായി ബന്ധപ്പെട്ട്  കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 ല്‍ അനൂപ് മേനോനും ധര്‍മജനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് നായികമാരായി എത്തുന്നത്. 

ഫ്‌ലാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 357 ഓളം കുടുംബങ്ങള്‍ക്കാണ് തങ്ങളുടെ വീട് നഷ്ടപെട്ടത്. എന്താണ് മരട് ഫ്‌ലാറ്റില്‍ സംഭവിച്ചത് എന്നതിന്റെ നേര്‍ക്കാഴ്ചയാവും മരട് 357.  ഫ്‌ലാറ്റിലെ താമസക്കാരുടെ ജീവിതത്തിന്റെയും അവരനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളുടെയും കഥ പറയുന്ന മരട് 357 ഭൂമാഫിയകള്‍ക്കെതിരെയുള്ള ശക്തമായ ഒരു സിനിമയായിരിക്കും. 

സെന്തില്‍ കൃഷ്ണ, ബൈജു സന്തോഷ്, രഞ്ജി പണിക്കര്‍, അലന്‍സിയര്‍, പ്രേം കുമാര്‍ തുടങ്ങി വന്‍ താരനിരകളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്താണ്. 

Read more topics: # marad 357,# january 30
marad 357 january 30

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES