ഉന്തിയ പല്ലുകള്‍ പോത്തിന്റെ പല്ലുകളോട് ഉപമിച്ച് കാണിക്കുന്നു;ഇത്രയും മനോഹരമായ സിനിമയില്‍ ഈ ബോഡി ഷേമിംഗ് കൊണ്ട് എന്ത് ഇന്‍പുട്ട് ആണ് ആ സിനിമയ്ക്ക് കിട്ടിയത്; കാന്താര സിനിമയിലെ ബോഡി ഷെയിമിങ്ങിനെ കുറിച്ച് മഞ്ജു പത്രോസിന്റെ കുറിപ്പ്

Malayalilife
 ഉന്തിയ പല്ലുകള്‍ പോത്തിന്റെ പല്ലുകളോട് ഉപമിച്ച് കാണിക്കുന്നു;ഇത്രയും മനോഹരമായ സിനിമയില്‍ ഈ ബോഡി ഷേമിംഗ് കൊണ്ട് എന്ത് ഇന്‍പുട്ട് ആണ് ആ സിനിമയ്ക്ക് കിട്ടിയത്; കാന്താര സിനിമയിലെ ബോഡി ഷെയിമിങ്ങിനെ കുറിച്ച് മഞ്ജു പത്രോസിന്റെ കുറിപ്പ്

ന്നഡ ചിത്രമായ കാന്താരയ്ക്ക് മികച്ച പ്രതികരണമാണ് പലകോണുകളില്‍ നിന്നും ലഭിക്കുന്നത്. ഭാഷാഭേദമന്യേ നിരവധി പേരാണ് സിനിമയേയും കഥാപാത്രങ്ങളേ യുമെല്ലാം അഭിനന്ദിച്ച് രംഗത്തെത്തിയത്.സമീപകാലത്ത് റിലീസ് ചെയ്ത് ബോളിവുഡ് ഉള്‍പ്പടെയുള്ള സിനിമാ മേഖലകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് നായകനായി എത്തിയത്. 

കന്നഡയില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെതെലുങ്ക്,ഹിന്ദി,തമിഴ്,മലയാളം പതിപ്പുകളും ബോക്‌സ് ഓഫീസില്‍ തരംഗം തീര്‍ക്കുകയാണ്. എന്നാല്‍ ചിത്രത്തിലെ ബോഡി ഷെയ്മിങിനെതിരെ മഞ്ജു പത്രോസ് പങ്കുവച്ച കുറിപ്പ് സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

രണ്ട് ദിവസം മുമ്പാണ് കാന്താര കണ്ടതെന്നും സിനിമ വളരെയധികം ഇഷ്ടപ്പെട്ടുവെന്നും നടി പറഞ്ഞു. എന്നാല്‍ ചിത്രത്തില്‍ വിഷമം തോന്നിയ ഒരു രംഗത്തെക്കുറിച്ചും കൂടി നടി കുറിക്കുന്നു. ചിത്രത്തില്‍ ഒരു കഥാപാത്രം ബോഡിഷെയ്മിങ്ങിന് വിധേയമാകുന്നുണ്ടെന്നാണ് മഞ്ജു ചൂണ്ടി കാണിക്കുന്നത്.

മഞ്ജു പത്രോസിന്റെ പോസ്റ്റ് 

കാന്താര.. രണ്ടു ദിവസം മുന്‍പ് പോയി ഞാനും എന്റെ കൂട്ടുകാരിയും കൂടി സിനിമ കണ്ടു.. ഇപ്പോഴും സിനിമയുടെ ഒരോ നിമിഷവും ഉള്ളില്‍ തങ്ങിനില്‍ക്കുന്നു... ഒരു drama thriller..Rishab Shetty 'ശിവ'ആയി ആടി തിമിര്‍ത്തിരിക്കുന്നു.. അദ്ദേഹം തന്നെയാണ് അതിന്റെ കഥ തിരക്കഥ സംവിധാനം എന്നുകൂടി കേട്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി.. ഓരോ ആര്‍ട്ടിസ്റ്റുകളും അവരവരുടെ വേഷം ഏറ്റവും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അവസാനത്തെ അരമണിക്കൂര്‍ ശിവയായി വന്ന Rishab കോരിത്തരിപ്പ് ഉണ്ടാക്കി. ശ്വാസം അടക്കിപ്പിടിച്ച് കാണികള്‍ അത് കണ്ടു തീര്‍ക്കും.. തീര്‍ച്ച... സിനിമയുടെ എല്ലാ വശങ്ങളും കഥ തിരക്കഥ സംവിധാനം സിനിമാട്ടോഗ്രാഫി കഥാപാത്രങ്ങളുടെ പ്രകടനങ്ങള്‍ എല്ലാം എല്ലാം എടുത്തു പറയാതെ വയ്യ...

ഇത്രയും മനോഹരമായ ഒരു സിനിമയില്‍ എനിക്ക് വളരെ വിഷമം തോന്നിപ്പിച്ച ഒരു ഭാഗം ഉണ്ടായി.. ഇതിനെക്കുറിച്ച് എഴുതണമോ എന്ന് പലവട്ടം ആലോചിച്ചതാണ്.. പക്ഷേ എഴുതാതെ വയ്യ.. സിനിമയുടെ ആദ്യഭാഗത്ത് ഒരു ഉത്സവം നടക്കുന്നു.. ദീപക് റായ് അവതരിപ്പിച്ച സുന്ദര എന്ന കഥാപാത്രം അദ്ദേഹത്തിന്റെ സുഹൃത്തുമായി ഉത്സവപ്പറമ്പിലൂടെ നടക്കുന്നു.. സുഹൃത്ത് സുന്ദരയോട് പറയുന്നു, വൈകുന്നേരം നിന്റെ ഭാര്യയെ കൂട്ടി വരൂ നമുക്ക് അടിച്ചുപൊളിക്കാം എന്ന്.. അദ്ദേഹത്തിന്റെ മുഖത്ത് അപ്പോള്‍ അല്പം ഈര്‍ഷ്യ പടരുന്നു.. എന്നിട്ട് അദ്ദേഹത്തിന്റെ ഭാര്യയെ നോക്കുന്നു.. അവര്‍ മറ്റൊരു വശത്തുനിന്ന് അദ്ദേഹത്തെ വളരെ നിഷ്‌കളങ്കമായിചിരിച്ചു കാണിക്കുന്നു ... അവരുടെ അല്പം ഉന്തിയ പല്ലുകള്‍ സിനിമയില്‍ അവിടെ കെട്ടിയിരിക്കുന്ന പോത്തിന്റെ പല്ലുകളോട് ഉപമിച്ച് കാണിക്കുന്നു.,. ഇത് കണ്ടതും കാണികള്‍ തീയറ്ററില്‍ പൊട്ടിച്ചിരിക്കുന്നു... എനിക്ക് മനസ്സിലാകാത്തത് എന്ത് തമാശയാണ് ഈ ഭാഗം കണ്‍വേ ചെയ്യുന്നത്... ഇത്രയും മനോഹരമായ സിനിമയില്‍ ഈ ബോഡി ഷേമിംഗ് കൊണ്ട് എന്ത് ഇന്‍പുട്ട് ആണ് ആ സിനിമയ്ക്ക് കിട്ടിയത്... അത് അപക്വമായ ഒരു തീരുമാനമായി പോയി...

ഇത്രയും മനോഹരമായ ഒരു സിനിമയില്‍ അതൊരു ചെറിയ ഭാഗമല്ലേ അതിത്രമാത്രം പറയാനുണ്ടോ എന്ന് നിങ്ങളില്‍ പലരും ചോദിക്കും... ശരിയാണ്...അതൊരു ചെറിയ ഭാഗമാണ് പക്ഷേ അതൊരു ചെറിയ സംഗതിയല്ല... ഇനിയെങ്കിലും, ഈ നൂറ്റാണ്ടിലെങ്കിലും ഞാനും നിങ്ങളും അത് എഴുതിയവരും അത് കണ്ട് ചിരിച്ചവരും മനസ്സിലാക്കണം ശരീരം ഒരു തമാശയല്ല അത് ഒരു വ്യക്തിയുടെ സ്വന്തമാണ് അതില്‍ നോക്കി ചിരിക്കാന്‍ അതിനെ കളിയാക്കാന്‍ നമുക്ക് ആര്‍ക്കും അവകാശമില്ല.. ഒരു വ്യക്തിയുടെ ആത്മവിശ്വാസം തല്ലിക്കൊടുത്താന്‍ നമുക്ക് ആര്‍ക്കും അവകാശമില്ല സുഹൃത്തുക്കളെ...


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by MANJU SUNICHEN (@manju_sunichen)

manju pathrose post about kantara movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES