Latest News

കൈയിലുണ്ടായിരുന്ന പണവും ലോണുമെടുത്ത് ആഗ്രഹിച്ചു മോഹിച്ചു പണിത വീട്; വലിയൊരു തുക മുടക്കി അവിടെ വീട് വെച്ചിട്ട് താമസിക്കാനാളില്ല;  പണമില്ലാത്തപ്പോള്‍ കിഡ്‌നി വില്ക്കാന്‍ വരെ പോയി; പണം ഉണ്ടെങ്കിലെ ജീവിതത്തില്‍ കോണ്‍ഫിഡന്‍സ് കിട്ടു; മഞ്ജു പത്രോസ്

Malayalilife
കൈയിലുണ്ടായിരുന്ന പണവും ലോണുമെടുത്ത് ആഗ്രഹിച്ചു മോഹിച്ചു പണിത വീട്; വലിയൊരു തുക മുടക്കി അവിടെ വീട് വെച്ചിട്ട് താമസിക്കാനാളില്ല;  പണമില്ലാത്തപ്പോള്‍ കിഡ്‌നി വില്ക്കാന്‍ വരെ പോയി; പണം ഉണ്ടെങ്കിലെ ജീവിതത്തില്‍ കോണ്‍ഫിഡന്‍സ് കിട്ടു; മഞ്ജു പത്രോസ്

സ്വന്തമായി ഒരു വീട് എന്നതാണ് ഏതൊരു സാധാരണക്കാരന്റെയും സ്വപ്നം. വാടക വീടുകള്‍ കയറിയിറങ്ങി മടുത്തവരെല്ലാം കൊതിക്കുന്നത് ആരെയും ഭയക്കാതെ സുരക്ഷിതമായി തലചായ്ക്കാന്‍ ഒരിടം എന്നതാണ്. അതുതന്നെയായിരുന്നു മഞ്ജു പത്രോസിന്റെയും അവസ്ഥ. ആശിച്ചു മോഹിച്ച് പണിത വീട്. കയ്യിലുള്ള സമ്പാദ്യങ്ങളെല്ലാം ചേര്‍ത്തുവച്ചും ബാക്കിയുള്ളത് ലോണെടുത്തും കടം വാങ്ങിയുമൊക്കെയാണ് സ്വന്തം നാട്ടില്‍ തന്നെ മഞ്ജു പത്രോസ് ഒരു വീട് പണിതത്. എന്നാലിപ്പോള്‍ നിരവധി ബെഡ്റൂമുകളോടു കൂടി പണിത ആ ഇരുനില വീട്ടില്‍ താമസിക്കാനാരുമില്ല. എന്തിനു വേണ്ടിയാണ് ആ ലക്ഷക്കണക്കിനു രൂപ മുടക്കി താനിത്രയും വലിയൊരു വീട് ഇവിടെ പണിതത് എന്നു പോലും മഞ്ജു പത്രോസിന് ഇപ്പോള്‍ അറിയില്ല. കാരണം, വീടിന്റെ ലോണും അടയ്ക്കണം, ഷൂട്ടിംഗിന്റെ ഭാഗമായി തിരുവനന്തപുരത്തും കൊച്ചിയിലും ഒക്കെയായി കഴിയുന്നതിനാല്‍ വാടകയ്ക്കെടുത്ത ഫ്ലാറ്റിന്റെ റെന്റും കൊടുക്കണം.

വീടിന് വേണ്ടി നേരത്തെ മുടക്കിയ പണം മുഴുവന്‍ ഒരു പ്രയോജനവുമില്ലാതെ പോവുകയും ചെയ്തു. പോരാത്തതിന് ഇത്രയും വലിയൊരു വീടും. വല്ലപ്പോഴും താമസിക്കാന്‍ എത്തിയാല്‍ പോലും അവിടെ വേറെയാരുമില്ലാത്തതിനാല്‍ മുകള്‍ നിലയിലേക്ക് കയറിപ്പോകാന്‍ പോലും തോന്നില്ല. അതുകൊണ്ടു തന്നെ ഈ വീട് വിറ്റ് ഒരു കൊച്ചു വീട് വാങ്ങാനുള്ള പ്ലാനിലാണ് ഇപ്പോള്‍ മഞ്ജു പത്രോസ് ഉള്ളത്. വിവാഹശേഷം വര്‍ഷങ്ങളോളം മഞ്ജു പത്രോസും ഭര്‍ത്താവ് സുനിച്ചനും മകനും താമസിച്ചിരുന്നത് വാടക വീടുകളിലായിരുന്നു. ഒരു വീടുമായി സെറ്റ് ആയി വരുമ്പോഴേക്കും അവിടെ നിന്നും മാറേണ്ട അവസ്ഥ വരും. എല്ലാം കെട്ടിപ്പെറുക്കി അവിടെ നിന്നും പുതിയ സ്ഥലത്തേക്ക്. അങ്ങനെ എത്ര വീടുകള്‍ മാറിയെന്ന് യാതൊരു ഐഡിയയുമില്ല. അങ്ങനെയിരിക്കെയാണ് മഞ്ജു വെറുതെയല്ല ഭാര്യ റിയാലിറ്റി ഷോയിലേക്ക് വരുന്നതും ജീവിതം തന്നെ മാറിമറിഞ്ഞതും. ബിഗ്‌ബോസിലെത്തിയതോടെ കയ്യില്‍ കിട്ടിയ സമ്പാദ്യം വച്ചാണ് സ്ഥലം വാങ്ങിയതും വീടു വച്ചതുമെല്ലാം. എന്നാല്‍ ഇന്ന്, ആ വീട് വെച്ചത് നല്ലതാണോ ചീത്തയാണോ എന്നറിയാത്ത അവസ്ഥയിലാണ് മഞ്ജുവുള്ളത്. കാരണം ആ വീട്ടില്‍ ഇപ്പോള്‍ ആരും തന്നെ താമസിക്കുന്നില്ല.

മഞ്ജുവിന്റെ മാതാപിതാക്കള്‍ താമസിക്കുന്ന വീടിനടുത്തു തന്നെയാണ് ഈ വീട് പണിതിരിക്കുന്നതെങ്കിലും അനിയനും ചെറിയ മക്കളും ഒക്കെ ഉള്ളതിനാല്‍ അവര്‍ക്കവിടേക്ക് വന്നു നില്‍ക്കാനുള്ള സാഹചര്യമില്ല. മാത്രമല്ല, മഞ്ജു ഷൂട്ടിംഗിന്റെയും ഷോകളുടേയും ഒക്കെ തിരക്കിലായി പലയിടങ്ങളിലും ആയിരിക്കും. മകനെയും തനിക്കൊപ്പം കൂട്ടുകയും ചെയ്തു മഞ്ജു. അതുകൊണ്ടു തന്നെ ആ വലിയ വീട്ടില്‍ ഇപ്പോള്‍ ആരും താമസിക്കാന്‍ ഇല്ലാത്ത അവസ്ഥയാണ്. എന്നാല്‍ വലിയൊരു തുകയാണ് ആ വീടിന് വേണ്ടി അവിടെ ഇന്‍വെസ്റ്റ് ചെയ്തത്. ഇപ്പോള്‍ ആ കാശു മുഴുവന്‍ ഡെഡ് മണിയായി കിടക്കുകയാണ്. തിരക്കുകള്‍ ഒഴിഞ്ഞ് വല്ലപ്പോഴും രണ്ടു ദിവസം അവധി കിട്ടിയാല്‍ പോലും മകന്റെ പഠന കാര്യങ്ങള്‍ ഉള്ളതിനാല്‍ അവിടേക്ക് പോയി നില്‍ക്കാന്‍ പറ്റില്ല. മകന് അവധിയുള്ളപ്പോള്‍ ഷൂട്ടിംഗില്‍ പെട്ട് മഞ്ജുവിനും പോകാന്‍ സാധിക്കില്ല. ചുരുക്കത്തില്‍ ഏറെ ആശിച്ചു മോഹിച്ചു പണിത ആ വീട് ആരും താമസമില്ലാതെ അടച്ചിട്ടിരിക്കുകയാണ്.

സാധാരണ അച്ഛനമ്മമാര്‍ പണിയുന്ന വീട് മക്കള്‍ക്കുള്ളതാണെന്നാണ് പറയാറുള്ളത്. എന്നാല്‍ ഈ വീട് തന്റെ മകനുള്ളതല്ലെന്നും മഞ്ജു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അവനവിടെ ഒരു മുറിയുണ്ട്. അവന്‍ കല്യാണം കഴിച്ച് വരുമ്പോള്‍ അവന്‍ വീടുണ്ടാക്കണം എന്നുമാണ് മഞ്ജു പറഞ്ഞത്.

വീട് എന്നത് ഒരു അത്യാവശ്യമായി ആരും കാണരുത് എന്നാണ് മഞ്ജു പറയുന്നത്. ''ഞാന്‍ ഒരു വീടു വെച്ചു. എന്റെ കയ്യില്‍ ഉണ്ടായിരുന്ന പൈസയും ബാക്കി ലോണുമൊക്കെ എടുത്താണ് വീട് വെച്ചത്. ഈ ആളുകളെയൊക്കെ പേടിച്ച് ആ വീട് വെയ്ക്കണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത്. കാരണം ആ വീട്ടില്‍ താമസിക്കാന്‍ ഞങ്ങളാരും ഇല്ല. അത്രയും വലിയൊരു തുക മുടക്കി അവിടെ വീട് വെച്ചിട്ട് അത് അവിടെ കിടക്കുകയാണ്. വീടില്ല എന്നൊക്കെ എന്നോട് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ അവരോട് പറയും, പേടിക്കാന്‍ ഒന്നുമില്ല, വീട് അത്യാവശ്യമല്ല എന്നത്. ഈ ആളുകളൊക്കെ പറയുന്നതു പോലെയല്ല. എന്റെ 43-ാമത്തെ വയസിലാണ് ഞാനൊരു വീട് വെച്ചത്. നിങ്ങള്‍ക്കിനിയും സമയമുണ്ട്, സമയം ഇല്ലെങ്കിലും പേടിക്കണ്ട എന്ന് അവരോട് പറയും. കാരണം, ഞാനാ വീട് വെച്ചിട്ട് വാടകക്കു പോലും കൊടുത്തിട്ടില്ല. അതവിടെ അടച്ചിട്ടിരിക്കുകയാണ്. ഇനി ഞാനത് വില്‍ക്കും . ഒരു ചെറിയ വീട് മതി നമുക്കു ജീവിക്കാന്‍. ഇതൊക്കെ അനുഭവത്തില്‍ നിന്നാണ് മനസിലാകുക'', മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനു നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പത്രോസ് പറഞ്ഞു.

അതേസമയം, പണമില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നും പൈസയില്ലാത്തവന് കോണ്‍ഫിഡന്‍സുണ്ടാകില്ലെന്നും മറ്റെന്തുണ്ടായിട്ടും കാര്യമില്ലെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു

അച്ഛനമ്മമാരും സഹോദരനും മകനും സുഹൃത്തുക്കളുമാണ് തന്റെ ബലമെന്നും അവരില്ലായിരുന്നെങ്കില്‍ താന്‍ ഉണ്ടാകില്ലായിരുന്നു. ലൈഫിലിങ്ങനെയൊക്കെ സംഭവിക്കാന്‍ പാടില്ല എന്നൊന്നുമില്ല. ഇതിലൂടെയെല്ലാം ഒരാളുടെ ലൈഫ് പോകും. ആ സമയത്ത് നമുക്ക് മരിച്ച് കളയാന്‍ തോന്നും. ഒരു കൈ എവിടെ നിന്നെങ്കിലും കിട്ടിയില്ലെങ്കില്‍ നമ്മള്‍ മരിച്ചുപോകും എന്ന സ്ഥിതിയാകും. പലവട്ടം മരണത്തെക്കുറിച്ച് ചിന്തിച്ചു. ഞാനൊരു പേടിത്തൊണ്ടിയായതുകൊണ്ട് ചെയ്യാത്തതായിരിക്കാം. 

പൈസയില്ലാതെ ജീവിക്കാന്‍ പറ്റില്ല ..വിവാഹ ശേഷമുള്ള ജീവിതം നമ്മള്‍ വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല.നമുക്ക് ബഹുമാനം വേണം, സ്നേഹം വേണം, എല്ലാം വേണം.പക്ഷേ ഏറ്റവും വേണ്ടത് പൈസയാണ്.
പൈസയില്ലാതെ ജീവിക്കാന്‍ പറ്റില്ല.ഒരുപാട് ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ട്.
കിഡ്‌നി വില്‍ക്കാന്‍ വരെ പോയ ഒരാളാണ് ഞാന്‍ .ജീവിക്കണ്ട എന്ന് വരെ തോന്നി.പക്ഷേ നമ്മുടെ മകന്‍, അമ്മച്ചി, പപ്പ, ഇവരെയൊക്കെ ഓര്‍ത്ത് നമ്മള്‍ പിടിച്ചുനില്‍ക്കും.

ആത്മഹത്യ ചെയ്‌തെന്നൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതമൊന്നും തോന്നിയിട്ടില്ല. അന്നേരം അവര്‍ അനുഭവിക്കുന്ന സംഘര്‍ഷത്തിലൂടെ പല പ്രാവശ്യം കടന്നുപോയ ആളാണ് ഞാന്‍. പൊട്ടിക്കരഞ്ഞ് എന്ത് ചെയ്യണമെന്നറിയാതെ വാവിട്ട് കരഞ്ഞ ദിവസങ്ങളുണ്ട്.' എന്നാണ് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞത്.

manju pathrose about home

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES