കങ്കണ റാവത്ത് തകര്‍ത്തഭിനയിച്ച ക്വീന്‍ ചിത്രത്തിന്റെ റീമേക്ക് സംസം ടീസര്‍ റിലീസ് ചെയ്തു. 'ഇളവെയിലിനോട് കിന്നാരം ചൊല്ലുന്ന മൊഞ്ചത്തി പെണ്ണ്' എന്നാണ് ഈ ടീസറില്‍ നായികയെ പരിചയപ്പെടുത്തുന്നത്. സണ്ണി വെയ്‌നാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നീല കാന്ത ചിത്രത്തിന്റെ സംവിധാനവും മനു കുമാര്‍ നിര്‍മാണവും നിര്‍വ്വഹിക്കും.
സമ നസ്‌റീന്‍ എന്ന കഥാപാത്രമായാണ് മഞ്ജിമ എത്തുക. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ക്യൂനിന് റീമേക്കുകള്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. തെലുങ്കില്‍ തമന്നയും തമിഴില്‍ കാജല്‍ അഗര്‍വാളും കന്നഡയില്‍ പരുള്‍ യാദവുമാണ് ക്യൂന്‍ നായികമാര്‍. തമിഴില്‍ 'പാരീസ് പാരീസ്' എന്നും തെലുങ്കില്‍ 'ദാറ്റ് ഈസ് മഹാലക്ഷ്മി' എന്നും കന്നഡയില്‍ 'ബട്ടര്‍ ഫ്‌ളൈ' എന്നുമാണ് ചിത്രങ്ങള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ ചിത്രീകരിച്ച ഈ ചിത്രങ്ങള്‍ ഒരേ സമയം നാലു ഭാഷകളിലും റിലീസിനെത്തും. ചിത്രത്തില്‍ മഞ്ജിമയുടെ നായകനായി വരുന്നത് സണ്ണി വെയ്‌നാണ്.