Latest News

അച്ഛന് തൊണ്ടയില്‍ കാന്‍സര്‍; കീമോയും റേഡിയേഷനുമെല്ലാം കഴിയുമ്പോള്‍ സ്വാഭാവികമായും വ്യതിയാനം ഉണ്ടാകും; കീമോ കഴിഞ്ഞതിന്റെ ക്ഷീണവും മെലിയാന്‍ കാരണം; ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാന്‍'; മണിയന്‍ പിള്ള ആരോഗ്യനിലയെ വാര്‍ത്തകള്‍ പ്രചരിച്ചതോടെ പ്രതികരണവുമായി മകന്‍  നിരഞ്ജ്

Malayalilife
 അച്ഛന് തൊണ്ടയില്‍ കാന്‍സര്‍; കീമോയും റേഡിയേഷനുമെല്ലാം കഴിയുമ്പോള്‍ സ്വാഭാവികമായും വ്യതിയാനം ഉണ്ടാകും; കീമോ കഴിഞ്ഞതിന്റെ ക്ഷീണവും മെലിയാന്‍ കാരണം; ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാന്‍'; മണിയന്‍ പിള്ള ആരോഗ്യനിലയെ വാര്‍ത്തകള്‍ പ്രചരിച്ചതോടെ പ്രതികരണവുമായി മകന്‍  നിരഞ്ജ്

ടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അവ്യക്തമായ ചില കാര്യങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിച്ചിരുന്നു. വളരെ മെലിഞ്ഞ രൂപത്തില്‍ മമ്മൂട്ടിയുടെ സഹചാരിയായ ജോര്‍ജ്ജിന്റെ മകളുടെ  വിവാഹച്ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നായിരുന്നു പ്രചാരണം. 

ശരീരഭാരം കുറഞ്ഞ് കവിളുകള്‍ ഒട്ടി അവശനായ നിലയിലായിരുന്നു മണിയന്‍പിള്ള രാജു. ഇപ്പോഴിതാ വാര്‍ത്തകളും ചര്‍ച്ചകളും ശ്രദ്ധയില്‍പ്പെട്ട് മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് മണിയന്‍പിള്ള രാജു പ്രതികരിച്ചിരിക്കുകയാണ്. അച്ഛന്‍ കാന്‍സര്‍ സര്‍വൈവറാണെന്ന് പറഞ്ഞുകൊണ്ടാണ് നിരഞ്ജ് സംസാരിച്ച് തുടങ്ങിയത്. അച്ഛന്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. എന്തോ മാരക രോഗമാണ് എന്നൊക്കെ ചിലര്‍ പറയുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതൊന്നും ഞങ്ങള്‍ ആരും ശ്രദ്ധിക്കാറ് കൂടിയില്ല. അതിനൊന്നുമുള്ള നേരമില്ല. അച്ഛന് കാന്‍സറായിരുന്നു. തൊണ്ടയിലായിരുന്നു അര്‍ബുദം

കീമോയും റേഡിയേഷനുമെല്ലാം കഴിയുമ്പോള്‍ സ്വാഭാവികമായി തൈറോഡില്‍ വ്യതിയാനം ഉണ്ടാകുമല്ലോ. അതും മെലിയാനൊരു കാരണമാണ്. പിന്നെ കീമൊയൊക്കെ കഴിഞ്ഞതാണല്ലോ. അപ്പോള്‍ വായിലേയും തൊണ്ടയിലേയും തൊലിയൊക്കെ ശരിയായി വരാന്‍ ആറ് മാസം എടുക്കും. ശേഷം നല്ല ഭക്ഷണമൊക്കെ കഴിച്ച് തുടങ്ങാമല്ലോ. പോയ വണ്ണമൊക്കെ അപ്പോള്‍ തിരിച്ച് വന്നോളും. അച്ഛന്റേതായി ഇറങ്ങാനിരിക്കുന്ന പുതിയ സിനിമ തുടരുമാണ്.

അതൊരു ഗംഭീര തിരിച്ചുവരവായിരിക്കും. ഞങ്ങളെല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. പിന്നെ മോഹന്‍ലാല്‍ സിനിമയുടെ നിര്‍മാണവും അടുത്തുതന്നെ ഉണ്ടാകും. ഇപ്പോള്‍ അച്ഛന്‍ ഷൂട്ടിനൊക്കെ പോകാന്‍ തയ്യാറെടുത്ത് തുടങ്ങി. അതിന്റെ സന്തോഷത്തിലും സമാധാനത്തിലുമാണ് ഞങ്ങള്‍ നിരഞ്ജ് കൂട്ടിച്ചേര്‍ത്തു.
 

manianpilla rajU health

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES