Latest News

ജിമ്മില്‍ പോകുന്നത് ശാരീരിക പേശികളെ ശക്തിപ്പെടുത്താന്‍ മാത്രമല്ല; അച്ചടക്കവും വ്യക്തതയും ആന്തരിക സന്തുലിതാവസ്ഥയും വളര്‍ത്തുന്നതിന് കൂടി; മനീഷ കൊയ്‌രാള

Malayalilife
 ജിമ്മില്‍ പോകുന്നത് ശാരീരിക പേശികളെ ശക്തിപ്പെടുത്താന്‍ മാത്രമല്ല; അച്ചടക്കവും വ്യക്തതയും ആന്തരിക സന്തുലിതാവസ്ഥയും വളര്‍ത്തുന്നതിന് കൂടി; മനീഷ കൊയ്‌രാള

ജിമ്മില്‍ പോകുന്നത് ശാരീരിക പേശികളെ ശക്തിപ്പെടുത്താന്‍ മാത്രമല്ല, അച്ചടക്കവും വ്യക്തതയും ആന്തരിക സന്തുലിതാവസ്ഥയും വളര്‍ത്തുന്നതിന്റെ ഭാഗമാണെന്ന് നടി മനീഷ കൊയാള. സമൂഹ മാധ്യമങ്ങളിലൂടെ താരം ഇക്കാര്യം പങ്കുവെച്ചത്. ഇന്‍സ്റ്റാ വീഡിയോയില്‍ താരം എക്സൈസ് ചെയ്യുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. വീഡിയോയില്‍ ലെഗ് പ്രസ്സ്, ലെഗ് കറള്‍സ്, എക്സ്റ്റന്‍ഷനുകള്‍, ഹിപ് അഡ്ഹക്ചറേഷന്‍ എന്നീ വ്യായാമങ്ങള്‍ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യുന്നു. '

ജിമ്മില്‍ തുടങ്ങുന്നത് പൂര്‍ണതയിലേക്ക് അല്ല, സ്ഥിരതയിലേക്ക് ആണ്. ഓരോ ദിവസവും പ്രതിബദ്ധതയോടെ മുന്നോട്ട് പോവുകയാണ് പ്രധാനമെന്നു' മനീഷ തന്റെ കുറിപ്പില്‍ വ്യക്തമാക്കി. 'ചില ദിവസങ്ങളില്‍ ശക്തമായ വ്യായാമമായി തോന്നിച്ചേക്കാം. ഓരോ യാത്രയിലും എന്റെ ശരീരത്തെ കൂടി മനസ്സിലാക്കുകയും, മനസ്സിനെ ബഹുമാനിക്കുകയും ചെയ്യുകയാണ് എന്റെ ലക്ഷ്യം' എന്നും നടി കൂട്ടിച്ചേര്‍ത്തു. 

2012ല്‍ അവസാന ഘട്ട അണ്ഡാശയ അര്‍ബുദം കണ്ടെത്തിയതിനെത്തുടര്‍ന്ന് നടി അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരുന്നു. 2017ല്‍ ഡിയര്‍ മായ എന്ന കമിങ് ഓഫ് ഏജ് ഡ്രാമയിലൂടെയാണ് വീണ്ടും സജീവമായത്. കഴിഞ്ഞ വര്‍ഷം സഞ്ജയ് ലീല ബന്‍സാലിയുടെ പീരിയഡ് ഡ്രാമ പരമ്പരയായ ഹീരാമണ്ടി: ദി ഡയമണ്ട് ബസാറിലാണ് അവസാനമായി അഭിനയിച്ചത്.
 

manisha koirala going gym

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES