Latest News

സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാനും മകള്‍ക്ക് നല്ലൊരു ഭാവി നല്‍കുന്നതിനുമാണ് താന്‍ പ്രാധാന്യം നല്‍കുന്നത്; ഭര്‍ത്താവ് മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല; ധനുഷുമായുള്ള വിവാഹവാര്‍ത്തകളോട് പ്രതികരിച്ച്‌ നടി മീന

Malayalilife
topbanner
സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാനും മകള്‍ക്ക് നല്ലൊരു ഭാവി നല്‍കുന്നതിനുമാണ് താന്‍ പ്രാധാന്യം നല്‍കുന്നത്; ഭര്‍ത്താവ് മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല; ധനുഷുമായുള്ള വിവാഹവാര്‍ത്തകളോട് പ്രതികരിച്ച്‌ നടി മീന

ടി മീനയും നടന്‍ ധനുഷും വിവാഹിതരാകുന്നതായ വാര്‍ത്ത ഏറെ ചര്‍ച്ചയായി മാറിയ ഒന്നായിരുന്നു.നടന്‍ ബയല്‍വാന്‍ രംഗനാഥന്‍ ആണ് മീനയും നടന്‍ ധനുഷും വിവാഹിതരാകാന്‍ പോകുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തിയത്. എന്നാല്‍ ഇതിനെതിരെ ഇപ്പോള്‍ നടി തന്നെ പ്രതികരിച്ചിരിക്കുകയാണ്.

എന്റെ ഭര്‍ത്താവ് പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. അപ്പോഴേക്കും ഇത്തരമൊരു കിംവാദന്തി പരത്തുന്നത് എങ്ങനെയെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് മീന പറഞ്ഞു. കഥകള്‍ നല്ലതാണെങ്കില്‍ സിനിമയില്‍ അഭിനയിക്കുന്നതിലായിരിക്കും ഇനിയും ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അതുപോലെ, എന്റെ മകള്‍ക്ക് നല്ലൊരു ഭാവി നല്‍കും, ഇതാണ് എനിക്ക് പ്രധാനമായിട്ടുള്ള തന്റെ ലക്ഷ്യമെന്നും മീന പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ പ്രതികരണം. 

രണ്ടുപേരും ചെറുപ്പക്കാരാണ്. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയാണ്. അതുകൊണ്ട് ഇരുവര്‍ക്കും ഇനിയൊരു ജീവിതം ഉണ്ടാകുന്നതില്‍ തെറ്റൊന്നുമില്ല. ചിലപ്പോള്‍ വിവാഹിതരാകാതെ ലിവിംഗ് ടുഗദര്‍ പോലെ ജീവിക്കാന്‍ സാദ്ധ്യതയുണ്ട്.'- എന്നായിരുന്നു ബെയില്‍വാന്‍ രംഗനാഥന്‍ പറഞ്ഞത്. ഇത് വളരെപ്പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ആണ്  മീനയുടെ ഭര്‍ത്താവ് വിദ്യാസാ?ഗറിന്റെ മരണം. കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു വിദ്യാസാ?ഗര്‍. ശ്വാസകോശത്തിലെ അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു. വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 2009 ജൂലൈ 12നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്.

ജൂലൈ 12ന് ഇരുവരും ഒന്നായിട്ട് പതിമൂന്ന് വര്‍ഷം തികയാനിരിക്കെയാണ് ഏവരെയും ദുഃഖത്തിലാഴ്ത്തി വിദ്യാസാ?ഗര്‍ യാത്ര പറഞ്ഞത്. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വിദ്യാസാ?ഗറുമായിട്ടുള്ള മീനയുടെ വിവാഹം. ബംഗളൂരുവില്‍ വ്യവസായിയാണ് വിദ്യാസാഗര്‍. 

Read more topics: # മീന
News about Meenas second marriage

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES