സംവിധായകൻ മണിരത്നത്തെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണെന്നുമാണ് വാർത്തകൾ പ്രചിരിച്ചിരുന്നു. എന്നാൽ താൻ ആശുപത്രിയിലെത്തിയത് പതിവ് ചെക്കപ്പിനായി ആണെന്നും പരിശോധനയ്ക്ക് ശേഷം തിരികെ ജോലിയിൽ പ്രവേശിച്ചെന്നും അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.
പുതിയ ചിത്രമായ പൊന്നിയിൻ സെൽവന്റെ ചിത്രീകരണത്തിനിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടെന്നും ഉടൻ തന്നെ ചെന്നെ അപ്പോളോ ആശുപത്രിയിലെത്തിക്കുകയും ചെയ്തുവെന്നാണ് വിവിധ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തത്.
മണിരത്നത്തെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു എന്ന വാർത്ത ശരിയാണ്. എന്നാൽ പതിവ് ചെക്കപ്പുകൾക്കായാണ് സംവിധായകനെ ആശുപത്രിയിലെത്തിച്ചതെന്നും അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രി വിട്ട അദ്ദേഹം ചിത്രീകരണത്തിൽ സജീവമായതായും അറിയുന്നുണ്ട്. ബിഗ് ബജറ്റ് ചിത്രമായ പൊന്നിയിൻ സെൽവനിൽ ഐശ്വര്യ റായ് ബച്ചൻ, കീർത്തി സുരേഷ്,വിക്രം, കാർത്തി. ജയം രവി തുടങ്ങിയവരാണ് അഭിനയിക്കുന്നത്.