Latest News

അവസാന നിമിഷം വരെ ആ സിനിമ മനസില്‍ കാണാന്‍ ശ്രമിച്ചു നോക്കിയെങ്കിലും കഴിഞ്ഞില്ല; വിശ്വാസമില്ലാത്ത സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ട് പിന്മാറി; മണിരത്നം ചിത്രത്തില്‍ നിന്നും പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഫഹദ് ഫാസില്‍

Malayalilife
അവസാന നിമിഷം വരെ ആ സിനിമ മനസില്‍ കാണാന്‍ ശ്രമിച്ചു നോക്കിയെങ്കിലും കഴിഞ്ഞില്ല; വിശ്വാസമില്ലാത്ത സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ട് പിന്മാറി; മണിരത്നം ചിത്രത്തില്‍ നിന്നും പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഫഹദ് ഫാസില്‍

ണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്മാറിയെന്ന റിപ്പോര്‍ട്ടുകള്‍ ഏറെ ചര്‍ച്ചയായ ഒന്നാണ്. തമിഴിലയും ഹിന്ദിയിലെയും പ്രമുഖ താരങ്ങള്‍ വേഷമിടുന്ന ചിത്ത്രതില്‍ ഫഹദിന് പ്രധാന വേഷം നല്കിയിരുന്നെങ്കിലും മലയാളത്തിന്റെ പ്രിയ നടന്‍ അവസാന നിമിഷം പിന്മാറുകയായിരുന്നു. എന്നാല്‍ സൂപ്പര്‍ സംവിധായകനായ മണിരത്നം ചിത്രത്തില്‍ അഭിനയിക്കാത്തതിന് പിന്നിലെ  കാരണങ്ങളും പുറത്ത് വന്നിരുന്നു. ഡേറ്റിലെ അനിശ്ചിതത്വമാണ് പിന്മാറ്റത്തിന് പിന്നിലെ കാരണമെന്ന തരത്തിലാണ് പ്രചാരണങ്ങള്‍ നടന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് ഫഹദ് ഇതില്‍ വലിയ കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തില്‍ നിന്നും പിന്മാറിയത് വിശ്വാസമില്ലാതിരുന്നതിനാലാണെന്നും ഫഹദ് വ്യക്തമാക്കുന്നു. അവസാനനിമിഷം വരെ ആ സിനിമ ഞാന്‍ മനസില്‍ കാണാന്‍ ശ്രമിച്ചുനോക്കി. പക്ഷേ കഴിഞ്ഞില്ല. മനസില്‍ ഒരു സിനിമ കാണാന്‍ പറ്റാത്ത സാഹചര്യം വരുമ്പോഴാണ് വേണ്ട എന്നുവെക്കാന്‍ നിര്‍ബന്ധിതനാകുന്നത്

എന്തുകാരണം കൊണ്ടാണ് ഞാന്‍ പിന്മാറിയതെന്ന് മണി സാറിന് തിരിച്ചറിയാന്‍ പറ്റുമെന്നുറപ്പാണ്. വിശ്വാസമില്ലാത്ത ഒരു സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ എല്ലാവര്‍ക്കും അത് ടോര്‍ച്ചറിങ് ആയി മാറും'' - മനോരമക്ക് നല്കിയ അഭിമുഖത്തില്‍ ആണ് ഫഹദ് ഫാസില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചെക്ക ചിവന്ത വാനത്തം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അരുണ്‍ വിജയാണ് ഫഹദിന് പകരം ഈ സിനിമയില്‍ വേഷമിടുന്നത്. അരവിന്ദ് സ്വാമി, സിംബു, വിജയ് സേതുപതി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയും വേഷമിടുന്നത്. പ്രകാശ് രാജും ജയസുധയും ഇവരുടെ മാതാപിതാക്കളായി എത്തുന്നു.ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അതേസമയം ചിത്രം സെപ്റ്റംബര്‍ 28 ന് തിയേറ്ററുകളിലെത്തും.

എ.ആര്‍. റഹ് മാനാണ് സംഗീതം. ഗാനരചന വൈരമുത്തുവും ഛായാഗ്രഹണം സന്തോഷ് ശിവനും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്. മണിരത്‌നവും സുഭസ്‌കരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മണിരത്‌നവും ശിവ ആനന്ദവും ചേര്‍ന്നാണ്. സോളോയുടെ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍മാരില്‍ ഒരാളാണ്

Read more topics: # Fahadh Faasil,# Mani Ratnam
Fahadh Faasil,Mani Ratnam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES