ബോളിവുഡ് നടി സറീന്‍ ഖാന്റെ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഗോവ സ്വദേശിയായ നിതേഷ് ഗോരാല്‍ (31) ആണ് മരിച്ചത്. പടിഞ്ഞാറന്‍ ഗോവയിലെ ബീച്ചിന് സമീപമുള്ള അഞ്ജുന ഗ്രാമത്തില്‍ ഇന്നലെയാണ് സംഭവം. അപകടം സംഭവിച്ചതിനുശേഷം ഉടന്‍തന്നെ ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അപകട സമയത്ത് സറീന്‍ ഖാനും ഡ്രൈവര്‍ അലി അബ്ബാസുമാണ് കാറില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. സല്‍മാന്‍ ഖാന്‍ ചിത്രം വീറിലൂടെ ബോളിവുഡില്‍ ചുവടുറപ്പിച്ച താരമാണ് സറീന്‍ ഖാന്‍