Latest News

200 പേരുള്ള സെറ്റില്‍ മുമ്പ് ധരിച്ചിട്ടില്ലാത്ത വസ്ത്രം ധരിച്ച് ഡാന്‍സ് കളിക്കണം; ഞാന്‍ പ്രശ്നമുണ്ടാക്കി; ഫാന്റസി സിനിമകളെ ശരിക്കും പരിചയപ്പെടുന്നതിന് മുമ്പായിരുന്നു; താന്‍ അരുന്ധതി എന്ന സിനിമ വേണ്ടെന്ന് വച്ചത് വലിയ നഷ്ടം;മംമ്ത മോഹന്‍ദാസ് പങ്ക് വച്ചത്

Malayalilife
 200 പേരുള്ള സെറ്റില്‍ മുമ്പ് ധരിച്ചിട്ടില്ലാത്ത വസ്ത്രം ധരിച്ച് ഡാന്‍സ് കളിക്കണം; ഞാന്‍ പ്രശ്നമുണ്ടാക്കി; ഫാന്റസി സിനിമകളെ ശരിക്കും പരിചയപ്പെടുന്നതിന് മുമ്പായിരുന്നു; താന്‍ അരുന്ധതി എന്ന സിനിമ വേണ്ടെന്ന് വച്ചത് വലിയ നഷ്ടം;മംമ്ത മോഹന്‍ദാസ് പങ്ക് വച്ചത്

രിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ സിനിമാമേഖലയി ലേക്കെത്തിയ നടിയാണ് മമ്ത മോഹന്‍ദാസ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളില്‍ മികച്ച സിനിമകളുടെ ഭാഗമായിട്ടുള്ള മമ്ത, താന്‍ വേണ്ടെന്ന് വെച്ച സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ്. കരിയറിന്റെ തുടക്കത്തില്‍ സിനിമയെക്കുറിച്ച് അറിവില്ലാത്തതുകൊണ്ട് ഒരുപാട് സിനിമകള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും അതില്‍ ചിലത് ഇപ്പോഴും വലിയ നഷ്ടമായി തോന്നുണ്ടെന്നും മമ്ത പറഞ്ഞു.

ആദ്യ തെലുങ്ക് സിനിമയായ യമദൊങ്കയുടെ സമയത്ത് താന്‍ അരുന്ധതി എന്ന സിനിമ റിജക്ട് ചെയ്തെന്ന് രാജമൗലിയോട് പറഞ്ഞെന്നും അദ്ദേഹം അതുകേട്ട് തന്നെ ശകാരിച്ചെന്നും മമ്ത പറഞ്ഞു. ആ സമയത്തെ തന്റെ മാനേജര്‍ പറഞ്ഞതുകൊണ്ടാണ് താന്‍ അരുന്ധതി വേണ്ടെന്ന് വെച്ചതെന്നും മമ്ത കൂട്ടിച്ചേര്‍ത്തു. മഹാരാജ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

കരിയറിന്റെ തുടക്കത്തില്‍ കുറെ സിനിമകള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്. അതില്‍ ഏറ്റവും വലിയ നഷ്ടമെന്ന് ഇപ്പോഴും തോന്നുന്നത് അരുന്ധതി എന്ന സിനിമയാണ്. ആ സിനിമ വേണ്ടെന്ന് വെച്ചതറിഞ്ഞ് രാജമൗലി സാര്‍ എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. എന്റെ ആദ്യ സിനിമയായ യമദൊങ്കയുടെ സംവിധായകനായിരുന്നു രാജമൗലി സാര്‍.

ആ സിനിമയുടെ സമയത്ത് കൂടുതല്‍ തെലുങ്ക് സിനിമകളില്‍ ശ്രദ്ധ കൊടുക്കണമെന്ന് രാജമൗലി സാര്‍ പറഞ്ഞപ്പോള്‍ ഒന്നുരണ്ട് സിനിമകളുടെ കഥ കേട്ടെന്നും കഥ ഇഷ്ടമാകാത്തതുകൊണ്ട് വേണ്ടെന്ന് വെച്ചുവെന്നും അദ്ദേഹത്തോട് പറഞ്ഞു. അതിന്റെ കൂട്ടത്തില്‍ അരുന്ധതിയുമുണ്ടെന്ന് അറിഞ്ഞപ്പോള്‍ രാജമൗലി സാര്‍ ഞെട്ടി. 
;നിന്റെ കരിയറില്‍ നീ ചെയ്ത ഏറ്റവും വലിയ മിസ്റ്റേക്കാണ് ഇത് എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അത് സത്യമാണെന്ന് പിന്നീട് മനസിലായെന്നും നടി പറഞ്ഞു.

രാജമൗലിയുടെ സെറ്റില്‍ താന്‍ പ്രശ്നമുണ്ടാക്കിയതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. മുമ്പ് ധരിച്ചിട്ടില്ലാത്ത തരത്തിലുള്ള ചെറിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ പറഞ്ഞപ്പോഴായിരുന്നു താന്‍ പ്രശ്നമുണ്ടാക്കിയത് എന്നാണ് അഭിമുഖത്തില്‍ മംമ്ത പറയുന്നത്. 'യമദൊങ്ക' എന്ന രാജമൗലി ചിത്രത്തിലാണ് മംമ്ത അഭിനയിച്ചത്.

വലിയ സെറ്റായിരുന്നു. ഞാന്‍ മുമ്പ് ധരിച്ചിട്ടില്ലാത്ത വസ്ത്രങ്ങള്‍. ഞാന്‍ സെറ്റില്‍ ചെറിയ പ്രശ്നമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഷോര്‍ട്ട് ആയ വസ്ത്രം ധരിക്കാന്‍ പറഞ്ഞപ്പോഴായിരുന്നു. അത് എന്നെ അസ്വസ്ഥയാക്കിയിരുന്നു. സെറ്റില്‍ 200 പേരുണ്ട്. മലയാളം സെറ്റ് പോലെയായിരുന്നില്ല. എന്നിട്ട് ഡാന്‍സ് ചെയ്യണം.

എനിക്കിതൊക്കെ അസാധാരണമായിരുന്നു. സിനിമയിലേക്ക് വരുമെന്ന് കരുതിയ ഒരാളല്ലായിരുന്നു ഞാന്‍. എല്ലാം വേഗത്തിലാണ് സംഭവിച്ചത്. വളരെ ഇന്റന്‍സ് ആയൊരു സംവിധായകനാണ് രാജമൗലി സാര്‍. ചിലപ്പോള്‍ ആളുകള്‍ക്ക് അദ്ദേഹത്തെക്കുറിച്ച് ദേഷ്യക്കാരനെന്ന് തോന്നിയേക്കും. അദ്ദേഹത്തിന്റെ ഭാര്യ എപ്പോഴും സെറ്റിലുണ്ടാകുമായിരുന്നു എന്നും നടി പറയുന്നു.

മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യ തന്നെ ആശ്വസിപ്പിച്ചിരുന്നുവെന്നും നടി പറയുന്നുണ്ട്. മംമ്ത, അദ്ദേഹം അങ്ങനെ ഉദ്ദേശിച്ചതല്ല, സിനിമ ചെയ്യുമ്പോള്‍ അദ്ദേഹമൊരു ഭ്രാന്തനാണ്, അത് അങ്ങനെ കണ്ടാല്‍ മതി എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുമായിരുന്നു. ഓക്കെ ആന്റി എന്ന് ഞാന്‍ പറയും. ഒരുപാട് പഠിക്കാനുണ്ടായിരുന്നു അതില്‍ നിന്നൊക്കെ എന്നാണ് മംമ്ത പറയുന്നത്.

അതേസമയം, 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് യമദൊങ്ക. ജൂനിയര്‍ എന്‍ടിആര്‍, മോഹന്‍ ബാബു, പ്രിയാമണി, അലി, ബ്രഹ്മാനന്ദം എന്നീ താരങ്ങളാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് രാജമൗലി തന്നെയായിരുന്നു തിരക്കഥ ഒരുക്കിയത്. അതേസമയം, ഈ അടുത്തായിരുന്നു മംമ്തയുടെ ആരോഗ്യ പ്രശ്നം വാര്‍ത്തകളില്‍ ഇടം നേടിയത്.

mamta mohandas about rajamouli

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES