മലയാളികളുടെ സ്വന്തം മമ്മൂട്ടി അഭിനയത്തിലും ഔട്ട്ലുക്കിലും എപ്പോഴും പുതുമ നിലനിര്‍ത്താറുണ്ട്. വ്യത്യസ്തമായ വേഷങ്ങളില്‍ അഭിനയിച്ചു ഇപ്പോള്‍ വീണ്ടും അഭിനയത്തില്‍ പയറ്റിത്തെളിയുകയാണ് താരം. ഇപ്പോള്‍ പുതിയ ലുക്കില്‍ എത്തിയ മമ്മൂട്ടി ഇന്റര്‍നെറ്റില്‍ തരംഗമാകുകയാണ്. താരത്തിന്റെ പുതിയ മേക്കോവര്‍ കണ്ട് മമ്മൂട്ടിയാണെന്ന് മനസ്സിലാകുന്നില്ലെന്നാണ് ആരാധകരുടെ കമന്റ്.
കണ്ണൂര്‍ സ്‌ക്വാഡ് എന്ന മമ്മൂട്ടി ചിത്രം തിയേറ്ററില്‍ തരംഗം സൃഷ്ടിക്കുകയാണ്. സിനിമകളില്‍ മാത്രമല്ല ഔട്ട്ലുക്കിലും എപ്പോഴും വ്യത്യസ്തത പുലര്‍ത്താറുണ്ട് മമ്മൂട്ടി. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ മേക്കോവര്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മുടി പറ്റെവെട്ടി വളരെ വ്യത്യസ്തമായ ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളിലും വീഡിയോയിലും കാണുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നുള്ള വീഡിയോയില്‍ മമ്മൂട്ടിക്കൊപ്പം ഭാര്യ സുല്‍ഫത്തിനേയും കാണാം.
ചിത്രങ്ങളില്‍ താരത്തെ കണ്ടിട്ട് ഒറ്റനോട്ടത്തില്‍ ചിത്രത്തിലുള്ളത് മമ്മൂട്ടിയാണെന്ന് മനസിലാകുന്നില്ലെന്നാണ് ആരാധകരുടെ കമന്റുകള്‍. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചിത്രത്തിനു വേണ്ടിയാണ് താരത്തിന്റെ പുതിയ മേക്കോവര്‍ എന്നാണ് കേള്‍ക്കുന്നത്.
വൈശാഖ് ചിത്രത്തില്‍ അച്ചായന്‍ വേഷത്തിലാണ് മമ്മൂട്ടി എത്തുകയെന്ന് കേട്ടിരുന്നു. അടിപിടി ജോസ് എന്നാണ് വൈശാഖ് ചിത്രത്തിന്റെ പേരെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. മമ്മൂട്ടിയെ നായകനാക്കി എത്തിയ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡാണ് മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച അവസാന ചിത്രം. വിജയകരമായി പ്രദര്‍ശനം തുടരുന്ന ഈ ചിത്രം അഞ്ച് ദിവസം കൊണ്ട് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 35 കോടി കടന്നിരുന്നു