ഒരൊറ്റ ഫോട്ടോയിലൂടെ സോഷ്യല്‍ മീഡിയ തൂക്കിയിരിക്കുകയാണ് മമ്മൂക്ക.
വെള്ള ടീഷര്‍ട്ടും ബ്‌ളൂ ജീന്‍സും അണിഞ്ഞ് തലയില്‍ കൗബോയ് ഹാറ്റും കണ്ണടയും അണിഞ്ഞ് നില്‍ക്കുന്ന താരത്തിന്റെ ചിത്രത്തിന് മിനിട്ടുകള്‍ക്കകം തന്നെ ലൈക്കുകളും കമന്റുകളും നിറഞ്ഞിരിക്കുകയാണ്.
നിരവധി താരങ്ങളും ചിത്രം പങ്ക് വച്ച് അടിക്കുറിപ്പുകളും എഴുതുന്നുണ്ട്. ചെറുപ്പക്കാരെയൊന്നും ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ- എന്നായിരുന്നു അഭിഭാഷകന്‍ ഹരീഷ് വാസുദേവന്റെ കമന്റ്. ഇന്ന് സോഷ്യല്‍മീഡിയ കത്തും എന്റെ പൊന്ന് ഇക്ക എന്നാണ് മറ്റൊരാള്‍ കുറിച്ചത്. അതിനിടെ മമ്മൂട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് അജു വര്‍ഗീസ് കുറിച്ചത് ദി റിയല്‍ ജാഡ എന്നാണ്.
റാമ്പ്‌ളര്‍ എന്ന അടിക്കുറിപ്പോടെയാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.ചിത്രത്തിന് അനേകം രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്. 'പുള്ളീടെ വിചാരം പുള്ളി മമ്മൂട്ടി ആണെന്നാ, ഇവിടെ 90സ് കിഡ്സ് കിളവന്മാരായി, എന്നിട്ടും ഇങ്ങേരിത് എങ്ങനെ, ഏജ് ബി ലൈക്ക്: അപമാനിച്ചു കഴിഞ്ഞെങ്കില്‍ ഞാന്‍ പൊക്കോട്ടേ, ഇതുപോലെ ഓരോ തന്തമാര്‍ ഉണ്ടായാല്‍ മതി, മക്കളേ കംപ്‌ളീറ്റ് സമാധാനോം പോവ്വാന്‍, ഹലോ ഫയര്‍ സ്റ്റേഷന്‍ ഇവിടെ ഒരാള്‍ സോഷ്യല്‍ മീഡിയക്ക് തീവെക്കുന്നു, നിങ്ങള്‍ ഇതെന്തു ഭാവിച്ചാണ് ഇക്കാ'- എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റില്‍ നിറയുന്നത്
കഴിഞ്ഞദിവസം ടര്‍ബോ ലുക്കില്‍ വോട്ട് ചെയ്യാനെത്തി താരം ആരാധകരെ ഞെട്ടിച്ചിരുന്നു. ഉച്ചതിരിഞ്ഞ് ഭാര്യ സുല്‍ഫത്തിനൊപ്പം കാറോടിച്ചാണ് താരം പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റ് എല്‍.പി സ്‌കൂളിലെ 64-ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്തത്. എറണാകുളം മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ജെ.ഷൈന്‍, സംവിധായകന്‍ സീനു സോഹന്‍ലാല്‍, നിര്‍മ്മാതാവ് എന്‍.എം.ബാദുഷ എന്നിവര്‍ ആസമയം ബൂത്തിലുണ്ടായിരുന്നു.