Latest News

തിയറ്ററില്‍ എത്തും മുമ്പേ 100 കോടിയിലേക്ക്;രജനികാന്തിന്റെ 'കൂലി' തിയേറ്ററുകളില്‍; ആശംസകളുമായി മമ്മൂക്കയും

Malayalilife
 തിയറ്ററില്‍ എത്തും മുമ്പേ 100 കോടിയിലേക്ക്;രജനികാന്തിന്റെ 'കൂലി' തിയേറ്ററുകളില്‍; ആശംസകളുമായി മമ്മൂക്കയും

സൂപ്പര്‍ സ്റ്റാര്‍രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ'കൂലി 'ഇന്ന് ലോകമെമ്പാടുമായി പ്രദര്‍ശനത്തിനെത്തുകയാണ്,കേരളത്തില്‍ എച്ച്.എം അസോസിയേറ്റ്‌സ് 'കൂലി ' തിയേറ്ററുകളില്‍ എത്തിക്കുന്നത്.

തിയറ്ററുകളില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് തന്നെ ചരിത്രം സൃഷ്ടിക്കുകയാണ് കൂലി. റെക്കോര്‍ഡുകള്‍ തകര്‍ത്ത പ്രീ-സെയിലുകളുമായി തമിഴ് സിനിമ ചരിത്രത്തിലേക്ക് കടക്കുകയാണ് കൂലി എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂലിയുടെ അഡ്വാന്‍സ് ബുക്കിങ് ആഗോളതലത്തില്‍ ഇതിനകം തന്നെ 80 കോടി കവിഞ്ഞു.

റിലീസിന് മുമ്പ് 1.8 ദശലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റത്. റിലീസ് ചെ
യ്ത് ആദ്യ ദിനത്തോടെ 100 കോടി കടക്കുമെന്നും നിലവിലെ ട്രെന്‍ഡ് നിലനില്‍ക്കുകയാണെങ്കില്‍ 150 കോടി പോലും നേടാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

രജനികാന്തിന്റെ 171 -മത് ചിത്രമായ 'കൂലി'യില്‍ നാഗാര്‍ജുന,ഉപേന്ദ്ര, സത്യരാജ്,സൗബിന്‍ ഷാഹിര്‍,ശ്രുതിഹാസന്‍, റീബ മോണിക്ക ജോണ്‍, ജൂനിയര്‍ എം.ജി. ആര്‍,മോനിഷ ബ്ലെസി തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. അമീര്‍ ഖാന്‍,പൂജ ഹെഗ്ഡെ തുടങ്ങിയവര്‍ അതിഥി താരങ്ങളായി പ്രത്യക്ഷപ്പെടുന്നു.

ചിത്രത്തിന് ആശംസകളറിയിച്ച് മമ്മൂക്കയും രംഗത്തെത്തി. മമ്മൂട്ടി പങ്ക് വച്ച കുറിപ്പ് ഇങ്ങനെ: സിനിമയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ആശംസളും നടന്‍ കുറിച്ചു.സിനിമയില്‍ 50 മഹത്തായ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ പ്രിയപ്പെട്ട രജനീകാന്തിന് ഹൃദയം നിറഞ്ഞ ആശംസകള്‍. നിങ്ങളുമായി സ്‌ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞത് ശരിക്കും ഒരു ബഹുമതിയായി തോന്നി.കൂലിക്ക് എല്ലാവിധ ആശംസകളും നേരുന്നു.എപ്പോഴും പ്രചോദനവും തിളക്കവും നിലനിര്‍ത്തുക' എന്നും മമ്മൂട്ടി കുറിച്ചു.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിച്ചിരിക്കുനന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം  മലയാളിയായ ഗിരീഷ് ഗംഗാധരന്‍ നിര്‍വ്വഹിക്കുന്നു.എഡിറ്റര്‍- ഫിലോമിന്‍ രാജ്.സംഗീതം-അനിരുദ്ധ് രവിചന്ദ്രര്‍,
ഗാനരചന- മുത്തുലിഗം,ഗായകര്‍-
അനിരുദ്ധ് രവിചന്ദര്‍ , ടി. രാജേന്ദ്രന്‍, അറിവ്.
നാന്നൂറ് കോടി മുതല്‍മുടക്കുള്ള ഈചിത്രം സ്റ്റാന്‍ഡേര്‍ഡ് , ഐമാക്‌സ് ഫോര്‍മാറ്റു കളില്‍ റിലീസ് ചെയ്യും.
ആക്ഷന്‍ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന,ഒരു പിരിയഡ് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'കൂലി '.
അപൂര്‍വരാഗങ്ങളില്‍ തുടങ്ങി കൂലി എത്തി നില്‍ക്കുന്ന രജനികാന്തിന്റെ ചലച്ചിത്ര ജീവിതത്തിന്റെ അമ്പത്  വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സംജാതമായ മറ്റൊരു അത്ഭുതമാണ് രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ഈ സ്‌റ്റൈല്‍ സിനിമ.
പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # 'കൂലി '
mammootty wishes coolie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES