മമ്മൂട്ടിയുടെ ഒരു ഫോട്ടോ പുറത്തുവന്നാല്‍ അന്ന് സോഷ്യല്‍ മീഡിയയ്ക്ക് 'ചാകര'യാണ്. ആ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ ആഘോഷമാക്കുന്നത് പതിവാണ്. 2024 ആരംഭിച്ച് രണ്ടാം ദിവസവും മമ്മൂട്ടിയുടെ ചിത്രം അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ ഗെറ്റപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
പ്രായത്തെ തോല്‍പ്പിക്കുന്ന മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ച് പല ആരാധകരും കുറിച്ചപ്പോള്‍ ഈ ഒരു സ്റ്റില്‍ മാത്രം മതി സിനിമയുടെ മേലുളള ഹൈപ്പ് കൂട്ടാന്‍ എന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. ' ഇങ്ങേര്‍ മുടി ബാക്കിലേക്ക് ചീകിയാല്‍ സീനാണ്' എന്നാണ് മറ്റൊരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലെ മമ്മൂട്ടിയുടെ ലൊക്കേഷന്‍ സ്റ്റിലും പുറത്തുവന്നിരുന്നു. ഇതുവരെ കാണാത്ത ഗെറ്റപ്പില്‍, സ്‌റ്റൈലിഷ് ലുക്കിലുളള മമ്മൂട്ടിയുടെ സ്റ്റിലാണ് പുറത്തുവന്നത്. അതേസമയം, ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമായ ' ഡൊമിനിക് ആന്റ് ദ ലേഡീസ് പേഴ്സ്' ആണ് മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം ജനുവരി 23ന് തിയേറ്ററില്‍ എത്തും.