തീയേറ്ററുകള്‍ കീഴടക്കാന്‍ മാമാങ്കം നാളെ! ആശംസ അറിയിച്ച് സിനിമാ ലോകം

Malayalilife
topbanner
തീയേറ്ററുകള്‍ കീഴടക്കാന്‍ മാമാങ്കം നാളെ! ആശംസ അറിയിച്ച് സിനിമാ ലോകം


ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മാമാങ്കം നാളെ തിയേറ്ററിലെത്തും. എല്ലാ വിവാദങ്ങളെയും അതിജീവിച്ചാണ് നാളെ ചിത്രം തീയറ്ററുകളിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശിക്കപ്പെടുന്നുണ്ട്. പല തിയേറ്ററുകളിലും ചിത്രത്തിന്റെ ആദ്യ ദിന ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടിരുന്നു. വമ്പന്‍ കാന്‍വാസില്‍ 50 കോടി ബജറ്റിലാണ് ചിത്രം ഒരിക്കിയിരിക്കുന്നത് . ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍, നിവിന്‍ പോളി, ടൊവിനോ, രമേഷ് പിഷാരടി അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തി.



പഴശ്ശിരാജയ്ക്കു ശേഷമുളള മമ്മൂട്ടിയുടെ മാമാങ്കത്തിനായി ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. മമ്മൂട്ടി ചരിത്ര കഥാപാത്രങ്ങളായി എത്തിയ ചിത്രങ്ങള്‍ക്കെല്ലാം തന്നെയും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. വടക്കന്‍ വീരഗാഥ പോലുളള സിനിമകളിലെല്ലാം തന്നെ അദ്ദേഹത്തിന്റെ പ്രകടനം സിനിമാ പ്രേമികള്‍ കണ്ടതാണ്. മാമാങ്കത്തിലും മമ്മൂട്ടി മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്നാണ് സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. മംഗലാപുരം പ്രധാന ലൊക്കേഷനായ മാമാങ്കം നാല് ഷെഡ്യൂളുകളിലായിട്ടാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രീകരിച്ചത് . ചിത്രത്തിന്റെ രണ്ടാംഘട്ട  ഷെഡ്യൂള്‍ എറണാകുളത്തായിരുന്നു 30 ദിവസമാണ് താരം രണ്ടാംഘട്ട ഷെഡ്യൂളില്‍ ഉണ്ടായിരുന്നത്. ഇതിനിടിയില്‍ വിവാദങ്ങളും സിനിമയേ തേടിയെത്തി. സംവിധായകന്‍ സജീവ് പിള്ളയെ മാറ്റിയാണ് ഇപ്പോള്‍ ചിത്രം പൂര്‍ത്തിയാകുന്നത്. സജീവ് പിള്ളയാകട്ടെ സിനിമ നാളെ റിലീസിന് ഒരുങ്ങുമ്പോള്‍ മാമാങ്കം സിനിമയ്ക്ക് ആധാരമായ കഥ എന്ന് പറഞ്ഞ് തന്റെ നോവല്‍ ഒരാഴ്ച മുമ്പേ പ്രസിദ്ധീകരിച്ചിരിക്കയാണ്. മാമാങ്കം സിനിമയെ തറപറ്റിക്കാണാണോ ഈ നീക്കമെന്നാണ് ആരാധകര്‍ ചോദിച്ചത്. നാളെ തീയറ്ററില്‍ ചിത്രം എത്തുമ്പോള്‍ സജീവ് പിള്ളയുടെ ശ്രമം വിജയിക്കുമോ എന്നും ആകാംഷയിലാണ് പലരും.

12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തില്‍ ചാവേറായാണ് മമ്മൂട്ടി എത്തുന്നത്.കര്‍ഷകനായും സ്‌ത്രൈണ ഭാവമുളളതുമായ വേഷങ്ങളുമടങ്ങിയ നാല് ഗെറ്റപ്പുകളിലാണ് മമ്മൂട്ടിയെത്തുന്നത്. ബോളിവുഡ് നടി പ്രാചി ദേശായി ആണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. പ്രാചി ഉള്‍പെടെ അഞ്ചു നായികമാരാണ് സിനിമയിലുള്ളത്. സംഘട്ടത്തിന് ഏറെ പ്രാധാന്യം ഉള്ള ചിത്രത്തില്‍ തെന്നിന്ത്യന്‍ സിനിമയിലെ സജീവ സാന്നിധ്യമായ കെച്ചയാണ് ഫൈറ്റ് ഒരുക്കുന്നത്.

പ്രശസ്ത തമിഴ് നടന്‍ വിഷ്ണുവര്‍ദ്ധന്റെ ഭാര്യ അനു വിഷ്ണുവര്‍ദ്ധനാണ് ചിത്രത്തിന്റെ വേഷവിധാനം കൈകാര്യം ചെയ്യുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ എം. പദ്മകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.  ക്യാമറ മനോജ് പിള്ളയാണ്. റഫീഖ് അഹമ്മദും അജയ് ഗോപാലും എഴുതിയ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് എം. ജയചന്ദ്രനാണ്.

 

Read more topics: # mammootty mamagam ,# movie
mammootty mamagam movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES