പ്രേമലു എന്ന ഹിറ്റ് സിനിമയിലൂടെ തെന്നിന്ത്യന്‍ ലോകത്ത് ശ്രദ്ധപിടിച്ചു പറ്റിയ താരമാണ് മമിത ബൈജു. ഇപ്പോഴിതാ മമിതയ്ക്ക് തമിഴ്നാട്ടിലുള്ള ആരാധകബലം എത്രയാണെന്ന് അറിയിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്..താരത്തെ ആരാധകര്‍ പൊതിയുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ നിറയുന്നത്. ചെന്നൈയിലെ ഒരു മാളില്‍ ഉദ്ഘാടനത്തിനെത്തിയ നടിയെ കാണാന്‍ തടിച്ചു കൂടുന്ന ആരാധകര്‍ക്കിടയില്‍ ഭയന്ന് പോയ നടിയെ വീഡിയോയില്‍ കാണാം.
ചെന്നൈയിലെ ഒരു മാളില്‍ ഉദ്ഘാടന ചടങ്ങിനെത്തിയ മമിതയെ കാണാന്‍ നിരവധി യുവാക്കളാണ് തടിച്ചുകൂടിയത്. ഇതോടെ ആരാധകരുടെ തിക്കിലും തിരക്കിലും മമിത കുടുങ്ങുകയായിരുന്നു. ഉദ്ഘാടനം ചെയ്യാന്‍ വച്ച റിബണ്‍ വരെ പൊട്ടിപ്പോയെന്ന് മമിത മാദ്ധ്യമങ്ങളോട് പറയുന്നുണ്ട്.
ഉദ്ഘാടനത്തിനായി താരം എത്തുമ്പോള്‍ മാളിനകത്തെ ആരാധകര്‍ അരിക്കിലേക്ക് ഓടിയെത്താന്‍ ശ്രമിക്കുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം. മുന്നോട്ട് നടക്കാന്‍ കഴിയാതെ ഭയന്ന് നടി നില്ക്കുന്നു. ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറെ ശ്രമപ്പെട്ടാണ് നടിയെ ചടങ്ങ് നടക്കുന്ന സ്ഥലത്ത് എത്തിക്കുന്നത്. മലയാളത്തില്‍ വന്‍ ഹിറ്റായ 'പ്രേമുലു' എന്ന സിനിമ തമിഴ്നാട്ടിലും റിലീസ് ചെയ്തിരുന്നു. ഇതിന്റെ ഇഫക്ട് ആണ് ഇതിന് കാരണമെന്നും താന്‍ ശരിക്കും ഞെട്ടിയെന്നും മമിത മാദ്ധ്യമങ്ങളോട് പറഞ്ഞു.
അടുത്തിടെ മമിത തമിഴില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ജി വി പ്രകാശിന്റെ നായികയായി 'റെബല്‍' എന്ന ചിത്രത്തിലൂടെയായിരുന്നു അത്. ഇപ്പോള്‍ രാംകുമാര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുകയാണ് മമിത. വിഷ്ണു വിശാലാണ് ചിത്രത്തിലെ നായകന്.
ഒന്‍പതാം ക്ളാസില്‍ പഠിക്കുമ്പോള്‍ 'സര്‍വോപരി പാലക്കാരന്' എന്ന ചിത്രത്തിലൂടെയാണ് മമിത ബൈജു വെള്ളിത്തിരയില്‍ എത്തുന്നത്. ഓപ്പറേഷന് ജാവയിലെ അല്‍ഫോന്‍സ എന്ന കഥാപാത്രമാണ് മമിതയെ കൂടുതല്‍ ശ്രദ്ധേയയാക്കിയത്. ആ കഥാപാത്രത്തെ അവതരിപ്പിച്ചത് മമിത എന്നു വിശ്വസിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ലായിരുന്നു. ഡാകിനി, വരത്തന്, ഹണി ബീ, വികൃതി, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, സൂപ്പര്‍ ശരണ്യ തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.