Latest News

അമ്മയായ സന്തോഷം പങ്കുവച്ച് പഴയ മലയാളി ഹൗസിലെ റോസിന്‍ ജോളി; അമ്മയായിട്ടും ഒരു മാറ്റവുമില്ലെന്ന് ആരാധകര്‍

Malayalilife
 അമ്മയായ സന്തോഷം പങ്കുവച്ച് പഴയ മലയാളി ഹൗസിലെ റോസിന്‍ ജോളി; അമ്മയായിട്ടും ഒരു മാറ്റവുമില്ലെന്ന്  ആരാധകര്‍

ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഷോയുടെ ചുവട് പിടിച്ചാണ് ബിഗ്‌ബോസ് എന്ന സീരിസ് ഇന്ത്യയിലെത്തിയത്. ഹിന്ദിയുള്‍പ്പടെ അനേകം ഭാഷകളിലെത്തിയിരുന്നെങ്കിലും മലയാളത്തിലേക്ക് ബിഗ്‌ബോസ് എത്തിയത് കഴിഞ്ഞ വര്‍ഷമാണ്. എന്നാല്‍ ബിഗ് ബ്രദറിന്റെ അതേ ആശയവുമായി ആദ്യം കേരളത്തിലെത്തിയത് മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സംപ്രേക്ഷണം ചെയ് ഈ ഷോ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചെന്ന് പറഞ്ഞ് നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. ഈ ഷോയിലൂടെയാണ് നടിയും മോഡലുമായ റോസിന്‍ ജോളി ശ്രദ്ധിക്കപ്പെട്ടത്. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള സുന്ദരനിമിഷങ്ങള്‍ ആസ്വദിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ റോസിന്‍ ജോളി.

സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോ ബിഗ്ബ്രദര്‍ എന്ന ഇംഗ്ലീഷ് റിയാലിറ്റി ഷോയുടെ ആദ്യ മലയാളം പതിപ്പായിരുന്നു. ഏറെ വിവാദങ്ങള്‍ സമ്മാനിച്ച ഷോയിക്കെതിരെ അവതാരകയായ രേവതി പോലും രംഗത്തെത്തിയിരുന്നു.  നിറഞ്ഞ അശ്ലീല വര്‍ത്തമാനവും കെട്ടിപ്പിടിത്തവും ഒക്കെയായിരുന്നു മലയാളി ഹൗസിലെ കാഴ്ച. ഇത് കേരളത്തിലെ വീട്ടമ്മമാരുടെ വിമര്‍ശനം പിടിച്ച് വാങ്ങിയിരുന്നു.  101 ദിവസങ്ങളില്‍ നടന്ന മത്സരത്തില്‍  17 പേരില്‍ അവസാന ആറുപേരില്‍ നിന്നാണ് രാഹുല്‍ ഈശ്വര്‍ അന്ന് വിജയിയായത്. റോസിന്റെയും ജോളിയുടെയും സൗഹൃദവും അന്ന് ഏറെ വിമര്‍ശനമെറ്റിരുന്നു. ഇതിന് പിന്നാലെ സിനിമകളില്‍ സജീവമായ റോസിന്‍ 4 വര്‍ഷം മുമ്പാണ് വിവാഹിതയായത്.

വിവാഹ ശേഷവും സ്‌ക്രീനില്‍ താരമായിരുന്ന റോസിന്‍ ഇപ്പോള്‍ ബാംഗ്ലൂരിലാണ് സ്ഥിര താമസം. കുടുംബിനിയായി കഴിയുമ്പോഴും സന്തോഷനിമിഷങ്ങള്‍ റോസിന്‍ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റോസിന്‍ ഇപ്പോള്‍ പങ്ക് വച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താന്‍ അമ്മയായ വിവരമാണ് റോസിന്‍ പങ്ക് വച്ചത്.

കഴിഞ്ഞ ദിവസമാണ് റോസിനും സുനില്‍ പി തോമസും തമ്മിലുള്ള വിവാഹത്തിന്റെ നാലാം വാര്‍ഷികം ആഘോഷിച്ചത്. 2016 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. നാലാം വര്ഷത്തേക്ക് നമ്മള്‍ കടക്കുന്നു. ഹാപ്പി അനിവേഴ്‌സറി മൈ ലവ്! നമ്മളുടെ ഏറ്റവും വലിയ സമ്മാനമായി അവളും. നല്ലൊരു ഭര്‍ത്താവും സ്‌നേഹനിധിയായ അച്ഛനും ആയതിന് നന്ദി. എന്നാണ് റോസിന്‍ സോഷ്യല്‍ മീഡിയയിലൂട സുനിലിനോട് പറയുന്നത്. നിരവധി ആരാധകരാണ് താരത്തിനും കുടുംബത്തിനും ആശംസയുമായി എത്തുന്നത്. അതേസമയം അമ്മയായിട്ടും ഒരു മാറ്റവും റോസിന് സംഭവിച്ചില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ശാരീരികമായി ഇപ്പോഴും മെലിഞ്ഞ സുന്ദരി തന്നെയാണ് റോസിന്‍. കുഞ്ഞിനെ കാണിക്കണമെന്ന ആവശ്യവും ആരാധകര്‍ പങ്കുവച്ചിട്ടുണ്ട്.

റോസിന്‍ നര്‍ത്തകിയായും തിളങ്ങിയിട്ടുണ്ട്. ടെലിവിഷന്‍ അവതാരക ആയിട്ടാണ് തുടക്കം. വെഡിംഗ് ബെല്ലുകള്‍ , പ്രിയസഖി , ലവ് ഇന്‍ കാനോപി , ടകകങഅ ഫിലിം അവാര്‍ഡ്, അത്തം പത്തിനു രുച്ചി എന്നീ പരിപാടികളില്‍ അവതാരികയായിട്ടുണ്ട്. ഒട്ടനവധി സിനിമകളിലും റോസിന്‍ താരമായിരുന്നു.

 

Read more topics: # malayali house,# rosin jolly,# actress,# anchor,# model
malayali house rosin jolly

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക