നേത്യ നിരയിലേക്ക് സ്ത്രികള്‍ വരുമ്പോള്‍ അമ്മയില്‍ മാറ്റം വരുന്നുണ്ട്; സോഷ്യല്‍മീഡിയയില്‍ ഏത് മേഖലയിലാണെങ്കിലും സ്ത്രീകള്‍ ആഗ്രഹിച്ച കാര്യമാണ് അവര്‍ക്ക് അവരുടേതായ ഇടവും പ്രാധാന്യവും വേണമെന്നത്; സോഷ്യല്‍മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നത് പോലും വസ്ത്രധാരണത്തിനനുസരിച്ച്; മാളവിക മേനോന്‍ പങ്ക് വച്ചത്

Malayalilife
 നേത്യ നിരയിലേക്ക് സ്ത്രികള്‍ വരുമ്പോള്‍ അമ്മയില്‍ മാറ്റം വരുന്നുണ്ട്; സോഷ്യല്‍മീഡിയയില്‍ ഏത് മേഖലയിലാണെങ്കിലും സ്ത്രീകള്‍ ആഗ്രഹിച്ച കാര്യമാണ് അവര്‍ക്ക് അവരുടേതായ ഇടവും പ്രാധാന്യവും വേണമെന്നത്; സോഷ്യല്‍മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നത് പോലും വസ്ത്രധാരണത്തിനനുസരിച്ച്; മാളവിക മേനോന്‍ പങ്ക് വച്ചത്

സിനിമാ മേഖലയില്‍ നടക്കുന്ന ചൂഷണങ്ങളെ കുറിച്ചും അനീതികളെ പറ്റിയുമൊക്കെയുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. ഇതിന് പിന്നാലെ പല നടിമാരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ച് എത്തുകയാണ്. ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ നേരിടേണ്ടി വരുന്ന ദുരനുഭവത്തെ കുറിച്ച് പറയുകയാണ് നടി മാളവിക മേനോന്‍.

മോശം രീതിയില്‍ ചിത്രങ്ങളും വിഡിയോയും എടുത്ത് പ്രചരിപ്പിക്കുന്നവര്‍ക്ക് യാതൊരു നിയന്ത്രണങ്ങളും ഇല്ലെന്നാണ് മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ നടി വ്യക്തമാക്കിയത്. മാത്രമല്ല നല്ല രീതിയില്‍ വസ്ത്രം ധരിച്ചാലും കണ്ടെന്റിന് അനുസരിച്ച് മോശമായി ചിത്രീകരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മാളവിക പറയുന്നു.

നടിയുടെ വാക്കുകള്‍ ഇങ്ങനെ: ഏത് മേഖലയിലാണെങ്കിലും സ്ത്രീകള്‍ ആഗ്രഹിച്ച കാര്യമാണ് അവര്‍ക്ക് അവരുടേതായ ഇടവും പ്രാധാന്യവും ലഭിക്കണമെന്ന്. അമ്മയില്‍ മാറ്റം വന്നിട്ടുണ്ട്, നേത്യ നിരയിലേക്ക് സ്ത്രികള്‍ വരുമ്പോള്‍ മാറ്റം വരുന്നുണ്ട്. അനന്യ, സരയു അടക്കമുള്ള താരങ്ങള്‍ അമ്മയുടെ പ്രധാന സ്ഥാനങ്ങളിലുണ്ട്. അവര്‍ അവരുടെ കര്‍തവ്യങ്ങള്‍ നന്നായി നിര്‍വഹിക്കുന്നുമുണ്ട്. 

 സോഷ്യല്‍ മീഡിയയ്ക്ക് ഇത്രയും പ്രാധാന്യമുള്ള സമയമുള്ളതുകൊണ്ടാണ് ഒരു ലൈസന്‍സുമില്ലാതെ ആരെയും എന്തും പറയാമെന്നുള്ള നിലയിലേക്ക് കാര്യങ്ങളെത്തിയത്. സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും അത്തരം ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. നമ്മളെ നേരിട്ട് അറിയാത്ത ആളുകളായിരിക്കും ഇതൊക്കെ പറയുന്നത്. അത് മോശമായി തോന്നിയിട്ടുണ്ട്. പറയാനുള്ളത് നല്ല രീതിയില്‍ പറയാമല്ലോ. ഒരാളെ വേദനിപ്പിച്ചുകൊണ്ടോ തരംതാഴ്ത്തിക്കൊണ്ടോ പറയേണ്ടതില്ലെന്നാണ് തോന്നിയിട്ടുള്ളത്. 

 യുട്യൂബ് ചാനലുകള്‍ക്ക് കടിഞ്ഞാണ്‍ ഉണ്ടെങ്കില്‍ നന്നായിരിക്കും. മോശം മുഴുവന്‍ കേള്‍ക്കേണ്ടി വരുന്നത് അവര്‍ ആരുടെ മുഖമാണ് അതില്‍ കാണിക്കുന്നത് അവര്‍ക്കാണ്. മറ്റുള്ളവര്‍ അവരെ എങ്ങനെകാണും എന്നതിനെക്കുറിച്ച് ഇവരൊന്നും ആലോചിക്കുന്നുപോലുമില്ല. ഒരു കാര്യം നന്നായി അവതരിപ്പിക്കാമല്ലോ.

   പേജിന് വ്യൂസ് കൂട്ടാന്‍ അവര്‍ക്ക് എന്ത് കണ്ടന്റ് ആണോ ആവശ്യം അവര്‍ അത് ഇടും. ഞാന്‍ ഒരു ചടങ്ങിന് പോയിരുന്നു. അന്ന് ഞാന്‍ ചുരിദാറായിരുന്നു ധരിച്ചിരുന്നത്. അന്ന് ചില ഓണ്‍ലൈന്‍ ചാനലുകള്‍ എന്റെ കൂടെയുള്ളവരെ വിളിച്ച് ചോദിച്ചു എന്താണ് എന്റെ ഡ്രെസ്സെന്ന്. അതിന് ശേഷം അവര് പറഞ്ഞു, ഞങ്ങള്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യില്ല, കണ്ടന്റായിട്ട് ഒന്നും കിട്ടിയില്ലാന്ന്. അപ്പോള്‍ ഞാന്‍ വിചാരിച്ചിരുന്നു എന്ത് ചിന്തയാണിത്. പോസ്റ്റ് ചെയ്തില്ലെങ്കില്‍ പോസ്റ്റ് ചെയ്യണ്ട. എന്റെ കൂടെയുള്ളവര്‍ അതിന് അനുസരിച്ചുള്ള മറുപടിയും കൊടുത്തു. പിന്നെ ഞാന്‍ ആലോചിച്ചു ഞങ്ങളെ എല്ലാവരെയും വെച്ച് അവര്‍ ജീവിക്കുന്നുണ്ടെങ്കില്‍ ജീവിക്കട്ടെ, എനിക്ക് അതില്‍ സന്തോഷമേയുള്ളു.

malavika menon opens up

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES