ഒരു മാസം മുമ്പാണ് മാളവിക കൃഷ്ണദാസിനും തേജസ് ജ്യോതിക്കും ആദ്യത്തെ കണ്‍മണിയായി പെണ്‍കുഞ്ഞ് പിറന്നത്. ?ഗര്‍ഭകാലത്തെ വിശേഷങ്ങളെല്ലാം കൃത്യമായി തന്റെ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്ന മാളവിക കുഞ്ഞ് പിറന്ന വിവരവും ഡെലിവറി വീഡിയോയുമെല്ലാം ആരാധകരിലേക്ക് യുട്യൂബ് ചാനല്‍ വഴിയും സോഷ്യല്‍മീഡിയ പേജിലൂടെയും എത്തിച്ചിരുന്നു. ഇപ്പോളിതാ മകളുടെ പേരിടല്‍- നൂലുകെട്ട് ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും പങ്കിട്ടിരിക്കുകയാണ് മാളവിക.
റുത്വി തേജസ് എന്നാണ് മാളവികയും തേജസും മകള്‍ക്ക് പേരു നല്‍കിയിരിക്കുന്നത്. വീട്ടില്‍ മകളെ ഗുല്‍സു എന്നു വിളിക്കുമെന്നും മാളവിക പറയുന്നു. കുഞ്ഞ് വന്നശേഷമുള്ള അനുഭവങ്ങള്‍ മാളവികയും തേജസും സംസാരിക്കുന്നതിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. കുഞ്ഞ് വന്നശേഷം ഉറക്കമില്ലാത്ത രാത്രികളും പകലുകളുമാണ്. പക്ഷെ ഞങ്ങള്‍ ഇതെല്ലാം ആസ്വദിക്കുന്നു. കുഞ്ഞിനുള്ള പേര് അമ്മയാണ് സെലക്ട് ചെയ്തത്. പലരും പേരുകള്‍ പറഞ്ഞപ്പോള്‍ അതില്‍ ഇഷ്ടപ്പെട്ടത് ഞങ്ങള്‍ സെലക്ട് ചെയ്തു.
ഞങ്ങള്‍ വീട്ടില്‍ ?ഗുല്‍സു എന്നാണ് കുഞ്ഞിനെ ഓമനിച്ച് വിളിക്കുന്നത്. ഡെലിവറി സത്യം പറഞ്ഞാല്‍ നല്ല പാടാണ്. പക്ഷെ കുഞ്ഞിന്റെ ഫേസ് കാണുമ്പോള്‍ എല്ലാം മറക്കും. അത് കഴിഞ്ഞ് കുഞ്ഞ് കരയാന്‍ തുടങ്ങുമ്പോള്‍ എല്ലാം വീണ്ടും ഓര്‍മ വരും. ഇപ്പോള്‍ കാണുന്ന നിഷ്‌കളങ്ക ഭാവമല്ല കരയുമ്പോള്‍ ഗുല്‍സുവിന്. ഗര്‍ഭിണിയായിരുന്നപ്പോള്‍ ഒമ്പത് മാസം സൂപ്പറായിരുന്നു. ഫുള്‍ കറക്കമായിരുന്നു.
അതുകൊണ്ട് തന്നെ കുഞ്ഞിനും അവളെ കാറില്‍ ഇരുത്തി കറക്കുകയാണെങ്കില്‍ ഒരു പ്രശ്‌നവുമില്ല. സൈലന്റായി ഇരിക്കും. ഡെലിവറിയുടെ തലേദിവസം വരെ ഞങ്ങള്‍ യാത്രയിലായിരുന്നു. കുഞ്ഞിനും യാത്ര ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ് എന്നാണ് മാളവിക പറഞ്ഞത്. റുത്വി തേജസ് എന്നാണ് മാളവികയും തേജസും കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ജൂനിയര്‍ മാളുവിന്റെ പേര് മാളവികയുടെ ആരാധകര്‍ക്കും ഏറെ ഇഷ്ടപ്പെട്ടു. കുഞ്ഞിന് മാളവികയുടെ അമ്മയുടെ മുഖച്ഛായയാണെന്നാണ് ഏറെയും കമന്റുകള്‍.
ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെയാണ് മാളവിക സുപരിചിതയാകുന്നത്. അമൃത ടി വിയില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ ഡാന്‍സറാണ് മാളവികയുടെ ആദ്യ റിയാലിറ്റി ഷോ. പിന്നീട് ഡാന്‍സ് ഡാന്‍സ്, നായിക നായകന്‍ തുടങ്ങിയ ഷോകളിലും മാളവിക പങ്കെടുത്തു. നായിക നായകന്‍ എന്ന റിയാലിറ്റി ഷോയില്‍ മാളവികയുടെ സഹ മത്സരാര്‍ത്ഥിയായിരുന്നു തേജസ് ജ്യോതി.
ഈ റിയാലിറ്റി ഷോയില്‍ വച്ചാണ് മാളവികയും തേജസും പരിചയപ്പെടുന്നത്. തുടര്‍ന്ന് ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'തട്ടിന്‍പുറത്ത് അച്ചുതന്‍' എന്ന ചിത്രത്തിലും ഇരുവരും അഭിനയിച്ചിരുന്നു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയാണ് തേജസ് ഇപ്പോള്‍.