മലയാളികള്‍ ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാം പാര്‍വതി ദംമ്പതികളുടെത് . ജയറാമുമായുള്ള വിവാഹത്തിന് ശേഷമാണ് പാര്‍വതി അഭിനയത്തില്‍ നിന്ന് പിന്‍മാറിയത് . താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിപ്പിലാണ് ആരാധകര്‍ . ജയറാമും മക്കളുമൊക്കെ സിനിമയില്‍ സജീവമായി നില്‍ക്കുകയാണ് . ജയറാമും പാര്‍വതിയും മലയാള സിനിമയില്‍ ഒരുകാലത്ത് തിളങ്ങിനിന്ന താരജോഡികളായിരുന്നു .അപരന്‍ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് പാര്‍വതിയുമായി പ്രണയത്തിലായതെന്ന് ജയറാം ഒരിക്കല്‍ പറഞ്ഞിരുന്നു .താരം കഴിഞ്ഞ ദിവസം ഇരുവരും തന്റെ ജീവിതത്തില്‍ എത്തിയിട്ട് 32 വര്‍ഷമായെന്ന് അറിയിക്കുകയും ചെയ്തിരുന്നു .
അച്ഛനും അമ്മയ്ക്കുമൊപ്പം അവധിയാഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് മക്കളായ മാളവികയും കാളിദാസും. യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ മാളവികയായിരുന്നു പകര്‍ത്തിയെത്തിയത്. താരപുത്രി പങ്കുവെച്ചിരിക്കുന്നത് മണാലിയില്‍ നിന്നുള്ള ചിത്രങ്ങളാണ് . എന്നാല്‍ കാളിദാസാണ് തന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത് എന്നും മാളവിക കുറിക്കുകയും ചെയ്തിരുന്നു . അതിന് ശേഷമായാണ് അമ്മയുടെ ചിത്രങ്ങള്‍ മാളവിക പങ്കുവയ്ച്ചത് . എന്നാല്‍ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറിയത് . നിരവധി കമന്റുകളും ചിത്രത്തിന് ആരാധകര്‍ നല്‍കി . എന്നാല്‍ മകള്‍ പങ്കുവയ്ച്ച ചിത്രത്തിന് അ്മ്മ പാര്‍വതിയും കമന്റ് നല്‍കിയിട്ടുണ്ട് .
ചക്കിക്കുട്ടനോട് സനേഹമെന്ന കമന്റുമായാണ് അശ്വതി ചിത്രത്തിന് നല്‍കിയിരുന്നത് . എന്നാല്‍ അതിന് കീഴില്‍ അമ്മയെന്ന് വിളിച്ച് ചക്കിയും എത്തിയിരുന്നു . മക്കള്‍ ഇരുവരെയും കുറിച്ച് ജയറാമും പാര്‍വതിയും വാചാലരാവാറുണ്ട് .ബാലതാരമായി തന്നെ മലയാള സിനിമയില്‍ ചേക്കേറിയ താരമാണ് കാളിദാസ്. എന്നാല്‍ പൂമരം എന്ന ചിത്രത്തിലൂടെ നായകനായും താരം എ്ത്തിയിരുന്നു .ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍ മാളവികയും അഭിനയമേഘലയില്‍ ചുവട്വയ്ക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി മാളവിക നല്‍കിയിട്ടില്ല . എന്നാല്‍ താരപുത്രി അടുത്തിടെ ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി എത്തുകയും ചെയ്തിരുന്നു .