ജീത്തു ജോസഫ് - മോഹന്‍ലാല്‍ ചിത്രം നേരിന്റെ മേക്കിങ്ങ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. സ്ക്രിപ്റ്റില്‍ നിന്നും സ്ക്രീനിലേക്ക് എന്ന പേരിലാണ് ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 23 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സംവിധായകന് ജിത്തുവും മറ്റ് ടെക്നിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്ത എല്ലാവരും വീഡിയോയില്‍ അവരുടെ എക്സ്പീരിയന്‍സ് പറയുന്നുണ്ട്
പുലിമുരുകന്, ലൂസിഫര്‍ എന്നീ സിനിമകള്‍ക്ക് ശേഷം 100 കോടി ക്ലബില്‍ ഇടം നേടുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് നേര്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഹോട്ട്സ്റ്റാറിലൂടെ ചിത്രം ലഭ്യമാണ്.
ഈ കോര്‍ട്ട് റൂം ഡ്രാമയില്‍ വിജയമോഹന് എന്ന അഭിഭാഷകനായാണ് മോഹന്‍ലാല്‍ എത്തിയത്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം, കലാസംവിധാനം ബോബന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് രാമചന്ദ്രന്, ഡിസൈന്‍ സേതു ശിവാനന്ദന്.