മലയാളികള്‍ക്ക് ഇന്ന് ഏറെ സുപരിചിതയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ രഞ്ജു പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ രഞ്ജു പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
രഞ്ജു രഞ്ജിമാറിന്റെ കുറിപ്പ്,
ലോക ചരിത്രത്തില്‍ ആദ്യമായി വേശ്യാ എന്ന പദം അലങ്കരിക്കേണ്ടി വന്ന ഒരേ ഒരു സ്ത്രീ, ആധര്‍മ്മങ്ങള്‍ ചെയ്യാതെ, കൃഷ്ണ ഭക്തയായ ആ പാവം സ്ത്രീയെ തീരാ വേദനകള്‍ക്കിട്ട് കൊടുത്തത് ആരുടെ വിധി, പുരണങ്ങളില്‍ എന്നെ ഏറെ സ്വാധീനിച്ച സ്ത്രീ കഥാപാത്രം ഒരു പക്ഷെ ദ്രൗപതി ആയിരിക്കാം, ഒരു കുടുംബിനിയായി, ഭര്‍ത്താവിന്റെ തണലില്‍ ജീവിക്കാന്‍ തല കുനിച്ചു കൊടുത്തു, സ്വപ്നങ്ങള്‍ നെയ്തു കൂട്ടി, വീര ശൂര പരാക്രമികളായ, പഞ്ച പണ്ടവരോടോത്തു അവിടേക്ക് കയറിചെല്ലുമ്പോള്‍ അവള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, പഞ്ചാലി എന്ന പേരിനുടമയാകാന്‍ പോകുന്നവളെന്നു, സ്വകാര്യമായും, പരസ്യമായും വേശ്യാ സ്ത്രീ എന്ന പദം എന്നിലേക്ക് വിഴുമെന്നോ?
5 പുരുഷമാര്‍ക്ക് ഒരേ സമയം കിടക്കറ പങ്കിട്ടവള്‍, പഞ്ചാലി, വരണമാല്യം ചാര്‍ത്തിയ അര്‍ജുനന്‍ പോലും നിസ്സഹാനായി നില്‍ക്കേണ്ടി വന്ന അവസ്ഥ, അമ്മ കുന്തിയുടെ നാവില്‍ നിന്നും വീണ ഒരു വാക്ക്, ‘നിങ്ങള്‍ വീതിച്ചെടുത്തോളൂ ‘കാലങ്ങള്‍ കടന്നു പൊകവെ അവളുടെ കണ്ണുനീരിനു ശമനം വന്നോ, ആ വീര ശൂര പരക്രമികളായ നായകന്മാര്‍ അവളെ പനയപ്പെടുത്താനും മുതിര്‍ന്ന്, നിസ്സഹാരായി നിന്ന അവരുടെ മുന്നിലിട്ട് അവളുടെ വസ്ത്രങ്ങള്‍ ഓരോന്നായി വലിച്ചെറിഞ്ഞു, ആ സദസ്സ് അര്‍ത്തുല്ലസിച്ചു ചിരിക്കുമ്പോള്‍ മാറു മറക്കാന്‍ ആ പാവം സ്ത്രീയുടെ നിലവിളി ആരു കേട്ടു, വീതിച്ചെടുക്കാന്‍ കല്പനയിട്ട ആ അമ്മ കേട്ടോ, ശക്തിയില്‍ കെങ്കേമനായ ഭീമന്‍ കേട്ടോ, ആര്‍ക്കുമായില്ല, കുഞ്ഞും നാളെമുതല്‍ നാവില്‍ ഉരുവിട്ട് ജീവിതം അദ്ദേഹത്തിനായി ഭക്തിയോട് കൂടി ആരാധിച്ചിരുന്ന കൃഷ്ണ ഭഗവാന്‍ കേട്ടു, ഇതാണ് പുരാണം പറയുന്നത്,
എന്നാല്‍ ഇതൊക്കെ തന്നെയല്ലേ ഇവിടെ ഇപ്പോള്‍ നടമാടികൊണ്ടിരിക്കുന്നത്, ഭാര്യമാരെ വച്ചു മാറുന്നു, ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ രഹസ്യമായും, പരസ്യമായും വച്ചു പൊറുപ്പിക്കുന്നു, കോടതിയും, നിയമവും പണത്തിനു വേണ്ടി ചൂതാട്ടം നടത്തുന്നു, പ്രതികള്‍ക്കായി അവശ്യതിലധികം സമയം കൊടുക്കുന്നു, അന്നും ഇന്നും ഇതൊക്കെ തന്നെയല്ലേ , എന്ത് പുരാണം, എന്ത് ഇതിഹാസം, എന്ത് new ജനറേഷന്‍ ?, ജീവിക്കാന്‍ പണിയുണ്ടോ, അതിലുടെ പണമുണ്ടാക്കുന്നോ, നമ്മള്‍ നമ്മളായി ജീവിക്കുന്നോ, സമാധാനമായി നമുക്കുറങ്ങാന്‍ കഴിയും , ഇല്ലെങ്കില്‍ ഉമി തീയില്‍ എന്ന പോലെ നീറി നീറി മരിക്കും, പുരണത്തിലെ ദ്രൗപതിയാവാന്‍ എനിക്കാവില്ല എന്റെ ചിന്തകളും, കാഴ്ചപ്പാടുകളും വ്യത്യസ്തമാണ്, അമ്മ പറഞ്ഞത് കേട്ടു 5 പേര്‍ക്ക് കിടക്കാറ പങ്കിടാന്‍, എനിക്കു മനസ്സില്ല,പണയ വസ്തുവാകാന്‍ ഞാന്‍ ഉരുപ്പടിയല്ല ??, ഒരു കുന്നു പ്രതീക്ഷകളും , സ്വപ്നങ്ങളുമായി പൊരുതികൊണ്ടിരിക്കുന്ന പച്ചയായ സ്ത്രീയാണ്, പാവം ദ്രൗപതി അവളെ കുറിച്ചോര്‍ക്കുമ്പോള്‍ സഹതാപം മാത്രം, ഇന്നായിരുന്നെങ്കില്‍ ഒരു protest നടത്താമായിരുന്നു, ഒപ്പം ആ പാണ്ടവര്‍ക്കിട്ടു നല്ല പെടയും? എന്ത് തന്നെ ആയാലും ദ്രോവപതിയെ എനിക്കിഷ്ടമാണ് എന്തോ ?