Latest News

മഹേഷ്  നാരായണന്‍ ചിത്രത്തിന് സാമ്പത്തിക പ്രതിസന്ധിയില്ല; പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്തകള്‍: ചിത്രത്തിന്റെ  നിര്‍മ്മാതാക്കള്‍ 

Malayalilife
മഹേഷ്  നാരായണന്‍ ചിത്രത്തിന് സാമ്പത്തിക പ്രതിസന്ധിയില്ല; പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്തകള്‍: ചിത്രത്തിന്റെ  നിര്‍മ്മാതാക്കള്‍ 

ചിത്രീകരണം പുരോഗമിക്കുന്ന മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ഇതുവരെ ഒരുതരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും  നിലനില്‍ക്കുന്നില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതക്കളില്‍ ഒരാളായ സലിം റഹ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തിനെതിരെയും മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് എതിരെയും ചിലര്‍ പ്രചരിപ്പിക്കുന്നത് അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ ആണ്.

ചിത്രത്തിന്റെ വിദേശ രാജ്യങ്ങളിലെ ഷെഡ്യൂളുകളും ഡല്‍ഹി ഷെഡ്യൂളും പൂര്‍ത്തീകരിച്ച് മാര്‍ച്ച് അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കാന്‍ ഇരിക്കുന്ന  ഈ സമയത്ത് ഉണ്ടാക്കുന്ന ഈ വിവാദങ്ങള്‍ മലയാള സിനിമാ  വ്യവസായത്തെ തകര്‍ക്കാന്‍ വേണ്ടിയാണെന്നും സലിം റഹ്മാന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. 

ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ്  ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിര്‍മ്മാണം.സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരും രാജേഷ് കൃഷ്ണയും സി.വി.സാരഥിയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരുമാണ്.


സലിം റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ  പൂര്‍ണ്ണ രൂപം: 

മലയാള സിനിമയും ഓണ്‍ലൈന്‍ മാധ്യമങ്ങളും. അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെമലയാള സിനിമ വ്യവസായത്തെ എങ്ങനെ തകര്‍ക്കാമെന്ന ഗവേഷണത്തിലാണ് യാതൊരു സാമൂഹ്യ പ്രതിബന്ധതയുമില്ലാത്തചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍.സിനിമ കലാസൃഷ്ടിയാണെങ്കിലും കോടികള്‍ മുടക്ക് മുതലുള്ള ബിസിനസ് കൂടിയാണ്.ഇപ്പോള്‍ ഇക്കൂട്ടര്‍പുതുതായി വിവാധമാക്കാന്‍ ശ്രമിക്കുന്നത്മഹേഷ് നാരായണ്‍ സംവിധാനം നിര്‍വഹിക്കുന്നആന്റോ ജോസഫ് നിര്‍മാണ കമ്പനിയുടെ
ബിഗ് ബജറ്റ്മര്‍ട്ടിസ്റ്റാര്‍ ചിത്രത്തെ കുറിച്ചാണ്.

വിദേശ രാജ്യങ്ങളിലെ ഷെഡ്യൂളുകളുംഡല്‍ഹി ഷെഡ്യൂളും പൂര്‍ത്തീകരിച്ച്മാര്‍ച്ച് അവസാനത്തോടെഷൂട്ട് പുനരാരംഭിക്കാനിരിക്കുന്ന ചിത്രം സാമ്പത്തിക പ്രതിസന്ധിയുംനടന്‍ മമ്മുട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലവും ചിത്രം ഇനി പുനരാരംഭിക്കുന്നില്ലെന്നവ്യാജ വാര്‍ത്തകളാണ് പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

ഈ സിനിമയുമായി സഹകരിക്കുന്ന ചില നടന്മാരുടെ അസൗകര്യം മൂലം ഷെഡ്യൂളുകളില്‍ ചില മാറ്റങ്ങള്‍ സംഭവിച്ച തൊഴിച്ചാല്‍ സാമ്പത്തികപ്രതിസന്ധിയോ, കോ-നിര്‍മാതാക്കള്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളോ, പ്രതിസന്ധികളോ നിനിമക്ക് ഇതുവരെ ഉണ്ടായിട്ടില്ലസിനിമ വളരെ മനോഹരവും ലളിതവുമായി അതിന്റെ പണിപ്പുരയിലാണ്.

മലയാളിക്കും മലയാള സിനിമ ഇന്‍ട്രസ്റ്റിക്കും അഭിമാനിക്കാവുന്ന തരത്തില്‍ നിനിമ പൂര്‍ത്തിയാക്കിമുന്‍ തീരുമാന പ്രകാരം റിലീസ് ചെയ്യും.ഈ സിനിമയുടെ തുടരെയുള്ളവിവിധ രാജ്യങ്ങളിലെവെത്യസ്ഥ കലാവസ്ഥയിലുള്ളഷെഡ്യൂളുകള്‍ അഭിനേതാക്കളില്‍ പലര്‍ക്കും മനുഷ്യ സഹജകമായി സംഭവിക്കുന്ന, ഉണ്ടാകാവുന്ന ചില ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായിട്ടുണ്ട്.അത് മലയാളത്തിന്റെപ്രിയപ്പെട്ട മമ്മുക്കക്കും ഉണ്ടായിട്ടുണ്ട്.

അതിനെയും പൊടിപ്പും തൊങ്ങലും വെച്ച്ആ പ്രിയപ്പെട്ട നടനെ വേദനിപ്പിക്കും വിധംഅസത്യങ്ങള്‍ നിറഞ്ഞവാര്‍ത്തകള്‍പടച്ചുവിടുന്നവരും സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നവരെല്ലാംആ നടനോടും മലായാളികളോടും ചെയ്യുന്ന പൊറുക്കാന്‍ കഴിയാത്ത ക്രൂരതയാണ്.സിനിമയെ ബാധിക്കുന്ന തരത്തിലുള്ള എന്തെങ്കിലും ശാരീരിക പ്രയാസങ്ങളോ, ബുദ്ധിമുട്ടുകളോഅദ്ദേഹത്തിന് ഉണ്ടായിട്ടില്ല.

മലയാള സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ പ്രതീക്ഷയോടെകാത്തിരിക്കുന്ന സിനിമക്കെതിരെയുള്ളഇത്തരം കാംപയിനുകള്‍ഇന്‍ട്രസ്റ്റിക്ക് തന്നെ അപകടമാണ്. ഇത്തരം നിരുത്തരവാദമായ,വ്യാജ വാര്‍ത്തകള്‍ പ്രേക്ഷകര്‍അതിന്റെഅവജ്ഞതയോടെ തള്ളിക്കളയണമെന്ന്സിനിമയുടെ നിര്‍മാതാക്കള്‍ എന്ന നിലയില്‍ പ്രിയ മലയാളികളോട് അഭ്യര്‍ഥിക്കുകയാണ്.

mahesh narayanans film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES