കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഫോട്ടോഷൂട്ടും, റീല്‍സും, അഭിനയവുമൊക്കെ യായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാല്‍ കടുത്ത സൈബര്‍ ആക്രമാണമാണ് രേണു നേരിടേണ്ടിവരുന്നത്.
എന്നാല്‍ അഭിനയം തന്റെ ജോലി ആണെന്നും ഇനിയും താന്‍ അഭിനയിക്കുമെന്നും രേണു വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ ഉയരുന്ന അധിക്ഷേപങ്ങള്‍ക്ക് ഉള്ള മറുപടി കഴിഞ്ഞ ദിവസം രേണുനല്‍കിയിരുന്നു.
തവള, പല്ലി, എലി, എന്ന് പറഞ്ഞു എന്നെ ബോഡി ഷെയിമിംഗ് നടത്തുന്ന നിങ്ങളോടോ ആരോടും ഞാന്‍ പറഞ്ഞിട്ടില്ല ഞാന്‍ ലോക സുന്ദരി ആണെന്ന് ഒന്നും.. ഇതല്ല ഇതിന്റെ അപ്പുറം വിളിച്ചാലും രേണു തളരില്ല. എന്നെ നേരില്‍ കണ്ടുയറിയാവുന്നവര്‍ പറയും, ഞാന്‍ ഇങ്ങ്‌നൊക്കെ തന്നെ ആണോ എന്ന് .... ഇനി സോം?ഗിലേക്ക്, അഞ്ജനം എഴുതിയില്ല, നുണക്കുഴിയും ഇല്ല, എന്നാണ് രേണു കുറിച്ചത്.
ഈ പോസ്റ്റിന് താഴെയും നെഗറ്റീവ് കമന്റുകളുണ്ട്. ഇനി മഞ്ജു വാര്യര്‍ക്കും ഇപ്പോള്‍ ഉള്ള എല്ലാ സുന്ദരിമാരായ നടിമാര്‍ക്കും തൊഴില്‍ ഉറപ്പിന് പോകാം. രേണു സിനിമാ ലോകം കീഴടക്കും.... നയന്‍താര യൊക്കെ ഫീല്‍ഡ് ഔട്ടാകും, ഇപ്പോളാണ് ശരിക്കം ഓന്തായത്, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
ഇതിന് ശേഷം രേണു പങ്കുവെച്ച ഫോട്ടോഷൂട്ടിന്റെ വീഡിയോയ്ക്കും നെഗറ്റീവ് കമന്റുകളുണ്ട്. ഞാന്‍ നിങ്ങള്‍ക്ക് ഒരിക്കലും നെഗറ്റീവ് കമന്റ് ഇട്ടിട്ടില്ല എന്നാലും ഇപ്പോള്‍ പറയാതിരിക്കാന്‍ വയ്യ ഭയങ്കര ഓവറാണ് ഹെയര്‍സ്‌റ്റൈല്‍ ഒട്ടും ചേരുന്നില്ല, ചേച്ചി ഇനി ഇങ്ങനെ ഒന്നും ചെയ്യരുത് ട്ടാ... കണ്ടിട്ട് പേടി തോന്നുന്നു, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.