മലയാളി പ്രേക്ഷകര്‍ക്ക് നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും സുപരിചിതമായ മുഖമാണ് നടി മഹാലക്ഷ്മിയുടെത്. നൃത്തത്തിലൂടെയാണ് താരം സ്‌ക്രീനിലേക്ക് എത്തുന്നത്. മിനിസ്‌ക്രീനില്‍ അവതാരയായി എത്തിയ താരം പിന്നീട് ബിഗ്‌സ്‌ക്രീനിലെക്കും ചേക്കേറി. നൃത്തത്തില്‍ നിന്നും അഭിനയത്തിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചത്.
അര്‍ത്ഥനാരീശ്വരന്‍, ഏഴാം സൂര്യന്‍, ഫീമെയില്‍ ഉണ്ണികൃഷ്ണന്‍, നാദബ്രഹ്മം, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ താരം എത്തിയിരുന്നു. ഉളളടക്കം, മാര്‍ത്താണ്ഡ വര്‍മ്മ, കുഞ്ഞാലിമരയ്ക്കാര്‍, ശിവകാമി തുടങ്ങിയ സീരിയലുകളിലും മഹാലക്ഷ്മി അഭിനയിച്ചിരുന്നു. തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജില്‍ ബിരുദാനന്തര പൂര്‍ത്തിയാക്കിയിരിക്കയാണ് താരം. പഠനത്തിനൊപ്പം നൃത്തത്തിലും സജീവയായ സ്റ്റേജ് പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ് താരം.നാളുകള്‍ക്ക് മുന്‍പാണ് താരത്തിന്റെ വിവാഹ നിശ്ചയം നടന്നത്. ഇപ്പോള്‍ മഹലക്ഷ്മിയുടെ വിവാഹച്ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു മഹാലക്ഷ്മിയുടെ വിവാഹം. മാനന്തവാടി സ്വദേശിയായ നിര്‍മ്മല്‍ കൃഷ്ണയാണ് വരന്‍. ഐഎസ്ആര്‍ഓയില്‍ എന്‍ജിനീയറാണ് നിര്‍മ്മല്‍.
സിനിമ-സീരിയല്‍ മേഖലയില്‍ നിന്നും നിരവധി പേരാണ് മഹാലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത്. വിന്ദുജ മേനോന്‍, ബീന ആന്റണി, മനോജ്, കാലടി ഓമന, മണിയന്‍പിള്ള രാജു, മനു വര്‍മ്മ, രാധിക സുരേഷ് ഗോപി തുടങ്ങി നിരവധി പേരാണ് നവദമ്പതികളെ അനുഗ്രഹിക്കാനായി എത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഡബിള്‍ ഷെയ്ഡിലെ സാരിയും ഡിസൈനര്‍ ബ്ലൗസ്സും നിറയെ ആഭരണങ്ങളുമണിഞ്ഞ് സുന്ദരിയായിട്ടാണ് താരം എത്തിയത്. മുല്ലപ്പൂവും റോസാപ്പുക്കളുമാണ് മുടിയില്‍ അണിഞ്ഞത്.
യുവജനോത്സവ വേദിയില്‍ നിന്നുമാണ് ഈ താരത്തെ സംവിധായകര്‍ കണ്ടെത്തിയത്. തിളക്കത്തില്‍ ബാലതാരമായെത്തിയ മഹാലക്ഷ്മി അഭിനയത്തോടൊപ്പം തന്നെ നൃത്തത്തിനും പ്രാധാന്യം നല്‍കിയിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴകത്തും സാന്നിധ്യം അറിയിച്ച താരം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ്. അഭിനയത്തിന് പുറമേ നൃത്തത്തിനാണ് താരം മുന്‍ഗണന നല്‍കുന്നത്. താരത്തിന്റെ വിവാഹനിശ്ചയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ബ്രൗണും പിങ്കും ചേര്‍ന്ന ലെഹങ്കയാണ് ലക്ഷ്മി വിവാഹനിശ്ചയത്തിന് അണിഞ്ഞത്. തിളക്കത്തില്‍ ബാലതാരമായിട്ടാണ് മഹാലക്ഷ്മി അഭിനയത്തില്‍ എത്തുന്നത്.