Latest News

'മധുവിധു'' ഷറഫുദീന്റെ ജന്മദിന സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്; അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം

Malayalilife
 'മധുവിധു'' ഷറഫുദീന്റെ ജന്മദിന സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്; അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ചിത്രമായ 'മധുവിധു' വിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത്. ചിത്രത്തിലെ നായകനായ ഷറഫുദീന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ പോസ്റ്റര്‍ റിലീസ് ചെയ്തത്. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സഹനിര്‍മ്മാണം ബാബുവേട്ടന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശാന്തകുമാര്‍-  മാളവിക കൃഷ്ണദാസ് എന്നിവരാണ്. ചിത്രം 2025 ല്‍ തീയേറ്ററുകളിലെത്തും. ഷൈലോക്ക് , മധുര മനോഹര മോഹം, പെറ്റ് ഡിറ്റക്ടീവ്  എന്നീ ചിത്രങ്ങള്‍ക്ക് ശേഷം  ബിബിന്‍ മോഹന്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് രചിച്ച  ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ ആണ്. കല്യാണി പണിക്കര്‍ ബിഗ് സ്‌ക്രീനില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒരു ഫാമിലി ഫണ്‍ ഫിലിം ആയാണ് ചിത്രം ഒരുക്കുന്നതെന്ന സൂചനയാണ് പോസ്റ്ററുകള്‍ നല്‍കുന്നത്.  ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാര്‍ , ശ്രീജയ , അമല്‍ ജോസ് , സഞ്ജു മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

വലിയ രീതിയില്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'പൊന്മാന്‍', 'സര്‍ക്കീട്ട്', 'ഗഗനചാരി' അടക്കം നിരവധി  ചിത്രങ്ങളിലൂടെ  മലയാള സിനിമ നിര്‍മാണ രംഗത്തു സ്ഥാനം  ഉറപ്പിച്ച  അജിത് വിനായക ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നത്. ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ഫാര്‍സ് ഫിലിംസ്. ഒരുപിടി സൂപ്പര്‍ ഹിറ്റ് മലയാളം, തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയനായി മാറിയ  ഹിഷാം അബ്ദുള്‍ വഹാബ് ആണ് 'മധുവിധു'വിന് സംഗീതമൊരുക്കുന്നത്.

ഛായാഗ്രഹണം - വിശ്വജിത് ഒടുക്കത്തില്‍, പ്രൊജക്റ്റ് ഡിസൈനര്‍ - രഞ്ജിത്ത് കരുണാകരന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ ആന്‍ഡ് എഡിറ്റര്‍- ക്രിസ്റ്റി സെബാസ്ട്യന്‍, കലാസംവിധാനം- ഔസേപ്പ് ജോണ്‍, കോസ്റ്റ്യൂം ഡിസൈനര്‍-  ദിവ്യ ജോര്‍ജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്ദിരൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അഖില്‍ സി തിലകന്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം- റിഷ്ദാന്‍ അബ്ദുള്‍ റഷീദ്, വിഎഫ്എക്‌സ്- നോക്ക്‌റ്റേണല്‍ ഒക്‌റ്റേവ്, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്, പിആര്‍ഒ- ശബരി

Read more topics: # 'മധുവിധു
madhuvidhu film first look poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES