Latest News

20 പവന്റെ ആഭരണങ്ങളും കസവുഷാളുമണിഞ്ഞ് മമ്മൂട്ടി; മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

Malayalilife
20 പവന്റെ ആഭരണങ്ങളും കസവുഷാളുമണിഞ്ഞ് മമ്മൂട്ടി; മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

മ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗം മധുര രാജയുടെ ചിത്രീകരണം വീണ്ടും തുടങ്ങി. പ്രളയദുരന്തം കാരണം മാറ്റി വച്ച ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. മധുരരാജയായി വേഷമിട്ട  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമാകുന്നത്.

പ്രഖ്യാപനം മുതല്‍ തന്നെ മധുര രാജയ്ക്ക് വന്‍ സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. സിനിമയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായത്. ഈ മാസം നടന്‍ മമ്മൂട്ടി സിനിമയുടെ ചിത്രീകരണത്തിനെത്തും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തു വന്നത്. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ മഴയെത്തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ ശാന്തമായതിന് ശേഷം മമ്മൂട്ടി ഈ സിനിമയിലേക്കെത്തിയിരിക്കുകയാണ്. 

വെളുത്ത നിറത്തിലുള്ള മുണ്ടും ഷര്‍ട്ടിനുമൊപ്പം കസവ് ഷാളണിഞ്ഞ് നിറയെ ആഭരണവും ധരിച്ചെത്തിയ താരത്തിന്റെ ലുക്ക് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. മൂന്നു മാലകളും കൈചെയിനും മൊതിരവുമൊക്കെയായി 20 പവനോളമാണ് താരം സിനിമയ്ക്കായി അണിഞ്ഞിരിക്കുന്നതെന്നും സൂചനയുണ്ട്

മമ്മൂട്ടി ലൊക്കേഷനില്‍ എത്തിയതിന്റെ ചിത്രങ്ങളും പുറത്തിറങ്ങിയത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയായിരുന്നു. മമ്മൂട്ടി മധുരരാജയിലേക്കെത്തിയതിന് പിന്നാലെയാണ് ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. രാജയെ അനുസ്മരിപ്പിക്കുന്ന അതേ ലുക്കിലാണ് ഇത്തവണ മധുരരാജയിലു അദ്ദേഹമെത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്ന് എന്ന ഖ്യാതിയോടെയാണ് മധുരരാജ പ്രഖ്യാപിച്ചിരിക്കുന്നത്.

Read more topics: # madhura raja,# mammootty
madhura-raja-mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES