Latest News

അവളുടെ ആദ്യ സ്‌കൂള്‍ ദിനം ഇന്നലെയായിരുന്നു എന്ന് തോന്നുന്നു; കണ്ണിമവെട്ടുന്ന നിമിഷം കൊണ്ട് അസാന ദിനം ആയി; മകള്‍ ആവണിയുടെ വീഡിയോ പങ്ക് വച്ച്  മധു വാര്യര്‍ 

Malayalilife
അവളുടെ ആദ്യ സ്‌കൂള്‍ ദിനം ഇന്നലെയായിരുന്നു എന്ന് തോന്നുന്നു; കണ്ണിമവെട്ടുന്ന നിമിഷം കൊണ്ട് അസാന ദിനം ആയി; മകള്‍ ആവണിയുടെ വീഡിയോ പങ്ക് വച്ച്  മധു വാര്യര്‍ 

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് മഞ്ജു വാര്യരും മധു വാര്യരും. മഞ്ജുവിന് പിന്നാലെയാണ് മധുവും സിനിമയില്‍ എത്തുന്നത്. സംവിധാനത്തിലാണ് കൂടുതല്‍ താല്‍പര്യം എന്ന് തുടക്കത്തില്‍ തന്നെ മധു പറഞ്ഞിരുന്നു. അഭിനേതാവായി അരങ്ങേറി സംവിധായകനായി മാറുകയായിരുന്നു അദ്ദേഹം. ലളിതം സുന്ദരത്തില്‍ നിര്‍മാതാവായും നായികയായും മഞ്ജുവും എത്തിയിരുന്നു.

സോഷ്യല്‍മീഡിയയിലൂടെയായി സിനിമയെക്കുറിച്ച് മാത്രമല്ല ജീവിത വിശേഷങ്ങളും പങ്കിടാറുണ്ട് മധു വാര്യര്‍. മകളായ ആവണിയുടെ വീഡിയോയും ഇടയ്ക്ക് അദ്ദേഹം പങ്കുവെച്ചിരുന്നു. അവള്‍ ആദ്യമായി സ്‌കൂളില്‍ പോയത് ഇന്നലെയാണെന്ന പോലെ തോന്നുന്നു. കണ്ണടച്ച് തുറക്കും മുന്‍പ് സ്‌കൂള്‍ ജീവിതം കഴിഞ്ഞു, കാലം എത്ര പെട്ടെന്നാണ് കടന്നുപോവുന്നത് എന്നുമായിരുന്നു മധു കുറിച്ചത്. ആവണി കുഞ്ഞായിരുന്നപ്പോഴത്തെയും ഇപ്പോഴുള്ളതുമായ വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

മഞ്ജു വാര്യരായിരുന്നു പോസ്റ്റിന് താഴെയായി ആദ്യം സ്നേഹം അറിയിച്ചത്. ആവണിക്കൊപ്പമുള്ള സന്തോഷനിമിഷങ്ങള്‍ നേരത്തെ മഞ്ജുവും പങ്കിട്ടിരുന്നു. അമ്മയ്ക്കും നാത്തൂനും ആവണിക്കുമൊപ്പമുള്ള മഞ്ജുവിന്റെ ഫോട്ടോ മുന്‍പ് വൈറലായിരുന്നു. 

സമയം കിട്ടുമ്പോഴെല്ലാം ആവണിക്ക് അരികിലേക്ക് മഞ്ജു എത്താറുണ്ട്. ലോക് ഡൗണ്‍ കാലത്ത് ഞങ്ങളെല്ലാം ഒന്നിച്ചായിരുന്നു. കാലങ്ങള്‍ക്ക് ശേഷമായിരുന്നു അമ്മയ്ക്ക് മകളെയും മകനെയും അടുത്ത് കിട്ടിയത്. ആവണിയും ആ നിമിഷങ്ങള്‍ ആഘോഷമാക്കിയിരുന്നു. മഞ്ജുവിനൊപ്പം മത്സരിച്ച് സൈക്കിളോടിച്ചായിരുന്നു ആവണി തിളങ്ങിയത്. ഇരുവരും ഒന്നിച്ചുള്ള വീഡിയോ അന്ന് വൈറലായിരുന്നു.
 

madhu warier shared avani vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES