Latest News

പ്രതിസന്ധി ഘട്ടത്തില്‍ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന് ഒരു പാറ പോലെ എന്നോടൊപ്പം നിന്ന ഒരാള്‍; നിയാണ് എന്റെ ലോകം എന്ന കുറിപ്പോടെ സെലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മാധവ് സുരേഷ്; ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചതോടെ വിശദീകരണവുമായി താരപുത്രന്‍

Malayalilife
പ്രതിസന്ധി ഘട്ടത്തില്‍ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന് ഒരു പാറ പോലെ എന്നോടൊപ്പം നിന്ന ഒരാള്‍; നിയാണ് എന്റെ ലോകം എന്ന കുറിപ്പോടെ സെലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മാധവ് സുരേഷ്; ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചതോടെ വിശദീകരണവുമായി താരപുത്രന്‍

ടുത്ത സുഹൃത്തും നടിയുമായ സെലിന്‍ ജോസഫിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നടന്‍ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് പങ്കുവച്ച കുറിപ്പ് ഏറെ ചര്‍ച്ചയായി മാറിയിരുന്നു.ജീവിതത്തിലെ ഏറ്റവും സ്‌പെഷ്യല്‍ ആയിട്ടുള്ള വ്യക്തിയെ കുറിച്ചാണ് തന്റെ കുറിപ്പെന്നും സെലിന്‍ തന്നെ സംബന്ധിച്ച് തന്റെ ലോകം തന്നെയാണെന്നും മാധവ് കുറിച്ചു. ഇതൊട സെലിനുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളും വന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി മാധവ് തന്നെ രംഗത്ത് എത്തി. സെലിന് പിറന്നാള്‍ ആശംസ അറിയിച്ച് കൊണ്ടുള്ള പോസ്റ്റ് അല്പം കടന്ന് പോയെന്നും തല്‍ക്കാലം സെലിനുമായി പ്രണയത്തില്‍ അല്ലെന്നും മാധവ് വെളിപ്പെടുത്തിയിട്ടുണ്ട്. 

2018ല്‍ പുറത്തിറങ്ങിയ രണം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് സെലിന്‍ ജോസഫ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മാധവ് സുരേഷിന്റെ സിനിമാ അരങ്ങേറ്റം. ജെ.എസ്.കെ എന്ന പുതിയ സുരേഷ് ഗോപി ചിത്രത്തിലും മാധവ് അഭിനയിക്കുന്നുണ്ട്.

പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മാധവ് സുരേഷ് പങ്കുവച്ച കുറിപ്പ്

ഇന്ന് എന്റെ ജീവിതത്തിലെ ഒരു പ്രത്യേക വ്യക്തിയെ ആഘോഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഈ ഒരാളാണ് എന്റെ ലോകം. 

എന്റെ പ്രതിസന്ധി ഘട്ടത്തില്‍ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന് ഒരു പാറ പോലെ എന്നോടൊപ്പം നിന്ന ഒരാള്‍.ഒരു മനുഷ്യനെന്ന നിലയില്‍ എന്റെ പോരായ്മകള്‍ മനസ്സിലാക്കുകയും ഞാന്‍ ഒരു മനുഷ്യനായി മുന്നോട്ടു പോകുന്നുണ്ടെന്ന് സജീവമായി ഉറപ്പാക്കുകയും ചെയ്യുന്ന ഒരാള്‍.

പുഞ്ചിരിക്കുന്ന ഒരാള്‍ എന്റെ ദിവസത്തെ പ്രകാശിപ്പിക്കുന്നു, ആ ശബ്ദം എന്റെ കാതുകളില്‍ സംഗീതം പോലെ മുഴങ്ങുന്നു, ആ സാന്നിധ്യം എനിക്ക് അളവറ്റ ഊര്‍ജം നല്‍കുന്നു, ഞങ്ങള്‍ കണ്ടുമുട്ടിയ ദിവസം മുതല്‍ എന്റെ ജീവിതത്തിലെ തിളങ്ങുന്ന വെളിച്ചമായി ആ വ്യക്തി മാറിയിരിക്കുന്നു.

ജന്മദിനാശംസകള്‍, സൂപ്പര്‍സ്റ്റാര്‍, ചിക്കാട്രോണ്‍, കുഞ്ഞുവാവ, സെമി ലാറ്റിന, സിസി കുട്ടി . നിന്റെ,? എല്ലാ ലക്ഷ്യങ്ങളും സ്വപ്നങ്ങളും നീ നേടിയെടുക്കുമെന്ന് എനിക്കറിയാം, എന്നെങ്കിലും ഞാന്‍ നിന്നോട് പറയും, 'നീ അത് നേടുമെന്ന് എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു'. നി എങ്ങനെയാണ്, അതുപോലെ തുടരുക. ആളുകളെ വിശ്വസിക്കാന്‍ എന്നെ വീണ്ടും പഠിപ്പിച്ചതിന് നന്ദി!

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Madhav Suresh (@the.real.madhav)

 

madhav suresh note for celine

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES