Latest News

നായകനായി നടന്‍ സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ്;  തമിഴ് സംവിധായകന്‍ വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന കുമ്മാട്ടിക്കളി ഷൂട്ടിങ് തുടങ്ങി

Malayalilife
നായകനായി നടന്‍ സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ്;  തമിഴ് സംവിധായകന്‍ വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന കുമ്മാട്ടിക്കളി ഷൂട്ടിങ് തുടങ്ങി

സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് നായകനായി എത്തുന്ന ചിത്രം, 'കുമ്മാട്ടിക്കളിയുടെ' പൂജയും ഷൂട്ടിംഗും ആരംഭിച്ചു. സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ആലപ്പുഴ സാന്ത്വന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ വച്ചാണ് നടന്നത്. നടന്‍ ഇന്നസെന്റ് ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

തമിഴിലെ പ്രശസ്ത സംവിധായകന്‍ വിന്‍സെന്റ് സെല്‍വ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധാനം ചെയ്ത അമരം എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നതെന്ന് സംവിധായകന്‍ പറയുന്നു.  

അമരം ചിത്രീകരിച്ച ലൊക്കേഷനുകളിലാണ് ' കുമ്മാട്ടിക്കളി' യുടെയും ഷൂട്ടിങ്. ലെന, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹന്‍ ലാല്‍, ആല്‍വിന്‍ ആന്റണി ജൂനിയര്‍, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുന്‍ പ്രകാശ്, അനീഷ് ഗോപാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ജാക്‌സണ്‍ വിജയ്‌യാണ് സംഗീത സംവിധാനം. വെങ്കിടേഷ് വിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

സൂപ്പര്‍ ഗുഡ് ഫിലിംസാണ് നിര്‍മാണം. ഫീനിക്‌സ് പ്രഭുവാണ് ചിത്രത്തിന്റെ സംഘട്ടനം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അമൃത മോഹനാണ്. ആലപ്പുഴ, നീണ്ടകര എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

'കുമ്മാട്ടിക്കളി' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും നടന്നത് ആലപ്പുഴ സാന്ത്വന്‍ സ്‌പെഷ്വല്‍ സ്‌കൂളിലാണ്. ആര്‍ബി ചൗധരി, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആല്‍വിന്‍ ആന്റണി ആന്റണി, എവര്‍ഷൈന്‍ മണി, സംവിധായകന്‍ വിന്‍സെന്റ് സെല്‍വ, സുധീഷ് ശങ്കര്‍, ഡിസ്ട്രിബ്യൂട്ടര്‍ സുജിത് നായര്‍, മാധവ് സുരേഷ്,  ലെനി എന്നിവര്‍ സ്വിച്ച് ഓണ്‍ ചടങ്ങില്‍ പങ്കെടുത്തു. നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ആദ്യ ക്ലാപ്പടിച്ചത്. 

ചിമ്പു, വിജയ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വില്‍സെന്റ് സെല്‍വ. 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തില്‍ മാധവ് സുരേഷ് അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു. ഇതിനകം മലയാള സിനിമയില്‍ സുരേഷ് ഗോപിയുടെ മൂത്ത മകന്‍ ഗോകുല്‍ സുരേഷ് സ്വന്തം സ്ഥാനം ഉറപ്പിച്ചിട്ടിട്ടുണ്ട്. 'മുദ്ദുഗൗ' എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ സുരേഷ് വെള്ളിത്തിരയുടെ ഭാഗമായത്.

madhav suresh gopi first movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക