Latest News

തട്ടത്തിന്‍ മറയത്തിലെ ആയിഷ തന്നെയാണോ ഇത്? ഇത് എന്റെ ആയിഷയല്ല, എന്റെ ആയിഷ ഇങ്ങനെയല്ല; ഞങ്ങളോട് ഇത് വേണമായിരുന്നോ: ഇഷ തല്‍വാറിന്റെ പുതിയ വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍ 

Malayalilife
 തട്ടത്തിന്‍ മറയത്തിലെ ആയിഷ തന്നെയാണോ ഇത്? ഇത് എന്റെ ആയിഷയല്ല, എന്റെ ആയിഷ ഇങ്ങനെയല്ല; ഞങ്ങളോട് ഇത് വേണമായിരുന്നോ: ഇഷ തല്‍വാറിന്റെ പുതിയ വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍ 

നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രയങ്കരിയായി മാറിയ നടിയാണ് ഇഷ തല്‍വാര്‍. ആയിഷ എന്ന കഥാപാത്രത്തിലൂടെ കേരളത്തില്‍ തരംഗമാകാന്‍ ഇഷ തല്‍വാറിന് സാധിച്ചു. ആയിഷ എന്ന കഥാപാത്രം കേരളത്തിലുണ്ടാക്കിയ ഓളം അത്ര ചെറുതൊന്നും അല്ലായിരുന്നു. 

മലയാളക്കരയുടെ മനസ് കവര്‍ന്ന ഇഷ തല്‍വാര്‍ പിന്നീട് കുറച്ച് സിനിമകള്‍ മാത്രമേ മലയാളത്തില്‍ ചെയ്തുളളൂ. ഇവ കാര്യമായി ശ്രദ്ധിക്കപ്പെട്ടതുമില്ല. മുംബൈയില്‍ അറിയപ്പെടുന്ന മോഡലായിരിക്കെയാണ് ഇഷ തട്ടത്തില്‍ മറയത്തില്‍ അഭിനയിക്കുന്നത്. നായികയായുള്ള തുടക്കം ഈ സിനിമയിലൂടെയായിരുന്നു. ഇന്നും മോഡലിംഗിലും പരസ്യ ചിത്രങ്ങളിലും ഇഷ തല്‍വാര്‍ സജീവമാണ്. ഇപ്പോഴിതാ ഇഷ തല്‍വാറിന്റെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കോള്‍ഡ്‌പ്ലേ കണ്‍സേര്‍ട്ടിനെത്തിയപ്പോള്‍ ഒരു റിപ്പോര്‍ട്ടറോട് സംസാരിക്കുകയായിരുന്നു നടി. താന്‍ വളരെ ആവേശഭരിതയാണെന്നും രണ്ടാം തവണയാണ് കണ്‍സേര്‍ട്ടിനെത്തുന്നതെന്നും ഇഷ തല്‍വാര്‍ വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം ആവേശത്തോടെ ഇഷ സംസാരിക്കുന്നത് കണ്ട് പല അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുണ്ട്. 

മലയാളികളും കമന്റുകളുമായെത്തിയിട്ടുണ്ട്. തട്ടത്തിന്‍ മറയത്തിലെ ആയിഷ തന്നെയാണോ ഇതെന്നാണ് പലരും ചോദിക്കുന്നത്. താരത്തിന് നേരെ പരിഹാസ കമന്റുകളും വരുന്നുണ്ട്. ലഹരിയിലാണ് സംസാരിക്കുന്നതെന്ന് തോന്നുന്നെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ആയിഷയ്ക്ക് ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റുന്നില്ലെന്ന് തോന്നുന്നു, എങ്ങനെ നടന്ന കുട്ടിയാണ്, ഇത് എന്റെ ആയിഷയല്ല, എന്റെ ആയിഷ ഇങ്ങനെയല്ല, ഞങ്ങളോട് ഇത് വേണമായിരുന്നോ, മനസിന്റെ കോണി ഇപ്പോഴും ഉണ്ട് ആ ആയിഷ. അതങ്ങനെ തന്നെ സൂക്ഷിച്ചോളാം, എന്നിങ്ങനെ കമന്റുകളുണ്ട്. അതേസമയം നിവിന്‍ പോളിയെയും വിനീത് ശ്രീനിവാസനെയുമെല്ലാം ചിലര്‍ കമന്റ് ബോക്സില്‍ ടാഗ് ചെയ്യുന്നുമുണ്ട്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by TV13 Gujarati (@tv13gujarati)

Isha talwar video from coldplay

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES