സൂപ്പര്‍ താരമായ അച്ഛന്റെ പാത പിന്തുടരാതെ കായികമേഖലയില്‍ ഉയരങ്ങള്‍ കീഴടക്കുകയാണ് നടന്‍ മാധവന്റെ മകന്‍ വേദാന്ത്. ദേശീയ തലത്തില്‍ അറിയപ്പെടുന്ന നീന്തല്‍ താരമായ വേദാന്ത് നാഷണല്‍ സ്‌കൂള്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയത് വാര്‍ത്തയായിരുന്നു ഇപ്പോള്‍ ജൂനിയര്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ മകന്‍ മികച്ച നേട്ടം കൈവരിച്ച സന്തോഷ വാര്‍ത്ത മാധവന്‍ പങ്കുവച്ചിരിക്കയാണ്.
തമിഴിലെ സൂപ്പര്‍സ്റ്റാര്‍ മാധവന്റെ മകന്‍ വേദാന്ത് അച്ഛനു പിന്നാലെ സിനിമയിലെത്താതെ സ്വന്തം നിലയ്ക്ക് രാജ്യത്തിന് മുഴുവന്‍ അഭിമാനമായ താരമാണ്. ദേശീയ തലത്തില്‍ അറിയപ്പെടുന്ന നീന്തല്‍ താരമായ വേദാന്തിനെ തേടി നിരവധി പുരസ്‌കാരങ്ങള്‍ എത്തിയിട്ടുണ്ട്. മുന്‍പ് ദില്ലിയില്‍ നടന്ന 64ാംത് എസ്ജിഎഫ്ഐ നാഷണല്‍ സ്‌കൂള്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടി വേദാന്ത് ഒന്നാമതെത്തിയത് വാര്‍ത്തയായിരുന്നു. ദേശീയ തലത്തില്‍ 100 മീറ്റര്‍ ഫ്രീസ്‌റ്റൈലിലാണ് വേദാന്തിന്റെ സുവര്‍ണനേട്ടം. ഇപ്പോള്‍ ജൂനിയര്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ വേദാന്ത് മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ്.
മൂന്ന് സ്വര്‍ണമെഡലുകളും ഒരു വെള്ളി മെഡലും നേടിയാണ് വേദാന്ത് താരമായത്. മകന്റെ അഭിമാനനേട്ടം നടന്‍ മാധവനാണ്് സമൂഹമാധ്യമത്തിലൂടെ ആരാധകരോട് പങ്കുവച്ചത്. ദൈവത്തിന്റെ അനുഗ്രഹത്താലും പ്രാര്‍ഥനകളാലും വേദാന്ത് ഞങ്ങളെ വീണ്ടും അഭിമാനമണിയിപ്പിക്കുന്നു. ജൂനിയര്‍ നാഷ്നല്‍ സ്വിം മീറ്റില്‍ മൂന്നുസ്വര്‍ണവും ഒരു െവള്ളിയും.
ദേശീയ തലത്തില്‍ ഇത് വേദാന്തിന്റെ ആദ്യ വ്യക്തിഗത മെഡല്‍ ആണ്. ഇനി ഏഷ്യന്‍.'മാധവന്‍ കുറിച്ചു.കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടന്ന അറുപത്തിനാലാമത് എസ്ജിഎഫ്ഐ നാഷനല്‍ സ്‌കൂള്‍ ഗെയിംസിലും വേദാന്ത് മാധവന്‍ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.
നേരത്തെ തായ്‌ലന്‍ഡില്‍ നടന്ന രാജ്യാന്തര നീന്തല്‍ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയത് വേദാന്തായിരുന്നു. മാധവന്‍ സരിത ദമ്പതികളുടെ ഏക മകനാണ് വേദാന്ത്.
മുംബൈയിലാണ് വേദാന്ത് പഠിക്കുന്നത്.സിനിമയില്‍ എത്തും മുന്‍പ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് സ്പീക്കിങ് എന്നിവയില്‍ കോഴ്സുകള്‍ നടത്തിയിരുന്ന മാധവന്‍ ശിഷ്യയായ സരിത ബിര്‍ജെയെ വിവാഹം കഴിക്കുകയായിരുന്നു. മാനേജ്മന്റ് രംഗത്ത് നിന്നും മോഡലിങ്ങിലേക്കും പിന്നീടു സിനിമയിലേക്കും എത്തിയ മാധവന്‍ വിവിധ ഭാഷകളിലായി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.