ആലപ്പുഴ നഗരത്തിലെ മൂന്ന് യുവാക്കളുടെ ജീവിതം. ഇവര്‍ ചെന്നകപ്പെടുന്ന പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളുടെ പരിഹാരം. ഇവയെല്ലാം വളരെ മനോഹരമായും പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലും അരങ്ങിലെത്തിച്ചിരിക്കുകയാണ് കുമ്പാരീസിലുടെ നവാഗതനായ സാഗര്‍ ഹരി. വലിയ താരനിരയൊന്നും അണിയിച്ചൊരുക്കാതെ തന്നെ ബിഗ് ബജറ്റിലൊരുക്കിയ ഈ വലിയ ചിത്രം പ്രേക്ഷകന് സമ്മാനിച്ചിരികുന്നത് ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിലാണെന്ന പ്രത്യേകത കൂടിയുണ്ട്.
നേരം സിനിമ നല്‍കിയ എപ്പിസോഡിക്കല്‍ ഡ്രാമ ശൈലിയും ക്ലൈമാക്‌സിന്റെ കൗതുകവും കുമ്പാരീസ് എന്ന ചിത്രത്തില്‍ നിന്നും പ്രേക്ഷകന് ലഭിച്ചിരിക്കും. ഇനി ചിത്രത്തിലെ കഥയും കഥാപാത്രങ്ങളിലേക്കും ്കടന്നെത്തിയാല്‍ ക്വീന്‍ എന്ന ചിത്രത്തിലെ ലാലേട്ടന്‍ പാട്ടിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ അശ്വിന്‍ ജോണ്‍, എല്‍ദോ മത്യു, ജെന്‍സണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി കടന്നെത്തുന്നത്. പുതുമുഖങ്ങളില്‍ അനേകം പേരെ അരങ്ങിലെത്തിക്കുമ്പോള്‍ തന്നെ മലയാളത്തിലെ താരനിരയില്‍ നിന്നും ഇന്ദ്രന്‍സ്, വിജയകുമാര്‍, രമേഷ് പിഷാരടി എന്നീവരും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
ആലപ്പുഴ നഗരത്തിലെ ബൈക്ക് ഷോറുമിലെ ജീവനക്കാരനായ അശ്വിന്‍ അവതരിപ്പിക്കുന്ന ശംഭു എന്ന കഥാപാത്രം.ജോലി അന്വേഷിച്ചും പ്രാരാബ്ദങ്ങളുമായി നടക്കുന്ന എല്‍ദോയുടെ മനു എന്ന കഥാപാത്രം, ഷാലു റഹിം അവതരിപ്പിക്കുന്ന അല്‍പം നെഗറീവ് ഷെയ്ഡ് നല്‍കുന്ന കഥാപാത്രം ഈ മൂന്ന് യുവാക്കള്‍ നേരിടുന്ന് വ്യത്യസ്തമായ സാഹചര്യങ്ങളിലൊരുക്കിയ കഥയില്‍ മനോഹരമായ പര്യാവസാനം സമ്മാനിക്കും ചിത്രം. സാഗര്‍ ഹരി തന്നെ രചനയും സംവിധാനവും ഒരുക്കുന്ന ചിത്രത്തില്‍ കൃത്യമായ ഐഡിയയോടെ കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുള്ളത് സിനിമിയുടെ മികച്ച് നില്‍ക്കുന്ന ഘടകങ്ങളില്‍ പ്രധാനമായി തോന്നി.
പതിവില്‍ നിന്ന് വ്യത്യ്‌സതമല്ലാത്ത ന്യൂജന്‍ തരംഗം
ന്യൂജനറേഷന്‍ സിനിമകളുടെ പട്ടികയില്‍ ലൈവ് മോഡിലാണ് ചിത്രം എത്തുന്നത്. ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗങ്ങള്‍ എല്ലാംതന്നെ വളരെ വിശാലമായ ക്യാന്‍വാസിലൊപ്പിയെടുത്തിട്ടുണ്ട്. ഇടയ്ക്ക് പ്രണയരംഗങ്ങള്‍ നര്‍മ രംഗങ്ങള്‍ ഇവയെല്ലാം അതിശയോക്തി നല്‍കും വിധം തന്നെ മനോഹരമാക്കിട്ടുണ്ട്. തിരക്കഥയിലെ ചില ചേര്‍ച്ചില്ലാഴ്മകള്‍ സിനിമയില്‍ അല്‍പം രസം കൊല്ലിയാകുമെങ്കിലും ഉല്ലാസ് പന്തളം ഉള്‍പ്പടെയുള്ള ഹാസ്യതാരങ്ങളുടെ കടന്നുവരവും ഗംഭീരമാക്കുന്നു. വ്യത്യസ്തയാര്‍ന്ന പൊലീസ് റോളില്‍ കട്ടക്കലിപ്പിലാണ് രമേശ് പിഷാരടി കടന്നെത്തുന്നത്. ഒപ്പം തന്നെ വിജയകുമാറിന്റെ പൊലീസ് റോള്‍ ഇതുവരെ താരം അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ത പുലര്‍ത്തുന്നുണ്ട്.
എങ്കിലും ക്ലൈമാക്‌സില്‍ കടന്നെത്തുന്ന ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ റോളും പ്രേക്ഷകനെ അമ്പരപ്പിക്കുന്നുണ്ട്. മൂന്ന് വ്യത്യസ്ഥ സാഹചര്യങ്ങളില്‍ കഥ കടന്നുപോകുമ്പോള്‍ തന്നെ മയക്കുമരുന്ന് കഞ്ചാവ് എന്നിവയുടെ ഉപയോഗം പൊലീസ് നടപടികള്‍ തുടങ്ങി സാമൂഹിക പ്രതിബദ്ധതയുള്ള ചില ഘടകങ്ങള്‍ കൂടി ചിത്രത്തിലെത്തിക്കുന്നു. എന്നാല്‍ ചിത്രത്തിന്റെ ട്രെയിലറിനെ തട്ടിച്ചുനോക്കുമ്പോള്‍ സിനിമയുടെ സൃഷ്ടിയില്‍ ചില കൂടിചേരാഴ്മകള്‍ പലയിടത്തും തോന്നി.
പലിശക്കാരന്‍ റോളിലെത്തുന്ന ഇന്ദ്രന്‍സിന്റെ റോള്‍ പതിവില്‍ നിന്ന് വ്യത്യസ്തമാണ്. പുതുമുഖ താരങ്ങളായ റോണ, അസ്ത്രാ ലക്ഷ്മി, ഷാനു ബൂട്ടോ, അന്‍സാര്‍, സുജിത്ത്, ശ്രീകാന്ത്, ജിജോ ജോര്‍ജ്, ഗംഗോത്രി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളിലെത്തുന്നു. ശ്രീകാന്ത് ഈശ്വര്‍ ആണ് ഛായാഗ്രഹണം. ചിത്രത്തിലെ കലിപ്പ് എന്ന പ്രോമോ സോങ്ങും വൈറലായിരുന്നു.ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രഅശ്വിന്‍ കൃഷ്ണയും സംഗീതം ഷിബു സുകുമാരനുമാണ്. ഷിബു തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.