Latest News

അഭിനയ ജീവിതം ആരംഭിച്ച് 12 വര്‍ഷം തികയുന്നു, 'ലക്കി ഭാസ്‌കര്‍'ന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍

Malayalilife
topbanner
 അഭിനയ ജീവിതം ആരംഭിച്ച് 12 വര്‍ഷം തികയുന്നു, 'ലക്കി ഭാസ്‌കര്‍'ന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ലക്കി ഭാസ്‌കര്‍'ന്റെ' ഫസ്റ്റ് ലുക്ക് പുറത്ത്.ദുല്‍ഖര്‍ സല്‍മാന്റെ അഭിനയ ജീവിതം ആരംഭിച്ച് 12 വര്‍ഷം തികയുന്ന അവസരത്തിലാണ് 'ലക്കി ഭാസ്‌കര്‍'ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ നാല് ഭാഷകളിലായി എത്തുന്ന ചിത്രം ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്.

90കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തെ ഒരു കാഷ്യറുടെ ജീവിതം ആണ് സിനിമ പറയുന്നത്.മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക വെങ്കി അറ്റ്ലൂരി തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്.

ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെ ബാനറില്‍ സായ് സൗജന്യയും സിത്താര എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശിയും ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് ഈ ചിത്രം. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.

lucky bhaskar first look

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES