Latest News

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ലക്കി ഭാസ്‌കര്‍ സെപ്റ്റംബര്‍ ഏഴ് റിലീസ് 

Malayalilife
 ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ലക്കി ഭാസ്‌കര്‍ സെപ്റ്റംബര്‍ ഏഴ് റിലീസ് 

ന്ന് തെന്നിന്ത്യന്‍ സിനിമയിലെ വമ്പന്‍ താരങ്ങളിലൊരാളായ മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമായ ലക്കി ഭാസ്‌കര്‍, സെപ്റ്റംബര്‍ ഏഴിന് ആഗോള റിലീസായി എത്തും. ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സിതാര എന്റെര്‍റ്റൈന്മെന്റ്സാണ്. 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയില്‍ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ പ്രത്യക്ഷപ്പെടുന്നത്.

ഹൈദരാബാദില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം വമ്പന്‍ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷന്‍ ഡിസൈനര്‍ ബംഗ്ലാന്റെ നേതൃത്വത്തില്‍ ഒരുക്കിയ വമ്പന്‍ സൈറ്റുകളിലാണ് ലക്കി ഭാസ്‌കര്‍ ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹവും ടീമും ഒരുക്കിയ 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരവും ബാങ്ക് സെറ്റുകളും ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റായി മാറുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ദേശീയ അവാര്‍ഡ് ജേതാവായ ജി വി പ്രകാശ് കുമാറും, ദൃശ്യങ്ങളൊരുക്കിയത് നിമിഷ് രവിയുമാണ്. ഇതിനോടകം തന്നെ ഈ ചിത്രത്തിലെ ഗാനങ്ങളും ടീസറും സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ലക്കി ഭാസ്‌കര്‍, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായാണ് പ്രദര്‍ശനത്തിനെത്തുക. ശ്രീകര സ്റ്റുഡിയോസാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. പിആര്‍ഒ ശബരി.

Lucky Baskhar Dulquer Salmaan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES