പൃഥിരാജ് സംവിധായകന്‍ ആയ ആദ്യ ചിത്രമാണ് ലൂസിഫര്‍. ലൂസിഫര്‍നെക്കുറിച്ചുള്ള എല്ലാ വാര്‍ത്തകളും താരം തന്നെ പങ്ക് വെക്കാറുണ്ട്. എന്നാല്‍ ലൂസിഫര്‍ ടീസര്‍ ഡിസംബര്‍ 13ന് റിലീസ് ചെയ്യും എന്നാണ് അറിയുന്നത്. മമ്മൂട്ടിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴി രാവിലെ ഒന്‍പത് മണിക്ക് ടീസര്‍ പുറത്തിറങ്ങും. പൃഥ്വിരാജ് ആണ് ഈ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. ഒടിയന്‍ സിനിമയിലും മമ്മൂട്ടിയുടെ സാനിധ്യമുണ്ട്. ചിത്രത്തിന്റെ വിവരണം മമ്മൂട്ടിയുടെ ശബ്ദത്തിലാണ് ആരംഭിക്കുന്നത്.
സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനെയാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. കലാഭവന്‍ ഷാജോണ്‍ മോഹന്‍ലാലിന്റെ സഹായിയായി എത്തുന്നു.
വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന സിനിമയാണ് ലൂസിഫര്‍. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്. മാര്‍ച്ച് 28ന് ചിത്രം തിയറ്ററുകളിലെത്തും.