ഐസിയുവില്‍ കിടന്നിട്ട് ഡബ്‌ള്യു.സി.സി. തിരിഞ്ഞുനോക്കിയില്ല, മരിച്ചാല്‍ മാത്രം വരും; പക്ഷേ മമ്മൂക്ക വിളിച്ചു; സാന്ദ്രയുടെ പഴയ വീഡിയോ പുറത്ത് വിട്ട് ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന് കുറിച്ച് ലിസ്റ്റിന്‍; സാന്ദ്രയ്‌ക്കെതിരെ മാനനഷ്ട കേസിനും നിര്‍മ്മാതാവ്; സാന്ദ്രയോട് ഏഴു ചോദ്യങ്ങളുമായി നിര്‍മ്മാതാവ് റെനീഷും രംഗത്ത്

Malayalilife
 ഐസിയുവില്‍ കിടന്നിട്ട് ഡബ്‌ള്യു.സി.സി. തിരിഞ്ഞുനോക്കിയില്ല, മരിച്ചാല്‍ മാത്രം വരും; പക്ഷേ മമ്മൂക്ക വിളിച്ചു; സാന്ദ്രയുടെ പഴയ വീഡിയോ പുറത്ത് വിട്ട് ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന് കുറിച്ച് ലിസ്റ്റിന്‍; സാന്ദ്രയ്‌ക്കെതിരെ മാനനഷ്ട കേസിനും നിര്‍മ്മാതാവ്; സാന്ദ്രയോട് ഏഴു ചോദ്യങ്ങളുമായി നിര്‍മ്മാതാവ് റെനീഷും രംഗത്ത്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സാന്ദ്ര തോമസ് നല്‍കിയ നാമനിര്‍ദേശ പത്രിക തള്ളിയതിന് പിന്നാലെ താരം പലവെളിപ്പെടുത്തലുകളും നടത്തിയിരുന്നു, മമ്മൂ്ട്ടിക്ക് വരെ ആരോപണങ്ങള്‍ ഉന്നയിച്ച് സാന്ദ്ര എത്തിയതും വലിയ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിരുന്നു.ലിസ്റ്റിന്‍ സ്റ്റീഫനെതിരെയും സാന്ദ്ര ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ, ഡബ്‌ള്യു.സി.സിയെ കുറ്റപ്പെടുത്തി സംസാരിക്കുന്ന സാന്ദ്രയുടെ ഒരു പഴയ വീഡിയോ പുറത്തുവിട്ട് ലിസ്റ്റിന്‍.

ഓള്‍ഡ് ഈസ് ഗോള്‍ഡ്' എന്ന അടിക്കുറിപ്പോടെയാണ് ലിസ്റ്റിന്‍ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. ഒരാഴ്ചയോളം ഐസിയുവില്‍ കിടന്നിട്ട് വനിതാ സംഘടനകള്‍ തിരിഞ്ഞു നോക്കിയില്ലെന്നും പ്രൊഡ്യൂസഴ്‌സ് അസോസിയേഷനിലെ എല്ലാവരും തന്നെ വന്ന് കണ്ടിരുന്നുവെന്നുമാണ് വീഡിയോയില്‍ സാന്ദ്ര തോമസ് പറയുന്നത്.

''എടുത്തു പറയേണ്ട ഒരുപാട് സന്തോഷങ്ങള്‍ ഉണ്ട്. പ്രത്യേകിച്ചും മമ്മൂക്കയെ പോലുള്ള ആള്‍ക്കാരൊക്കെ വിളിച്ച് കൃത്യമായി കാര്യങ്ങള്‍ അന്വേഷിക്കുകയെല്ലാം ചെയ്യുമ്പോള്‍ നമുക്ക് അതൊരു വലിയ സന്തോഷമാണ്. അങ്ങനെ ഒത്തിരി പേര് വിളിച്ചിരുന്നു. എടുത്തു പറയേണ്ട മറ്റൊരു കാര്യം, നമ്മുടെ സിനിമ ഇന്‍ഡസ്ട്രിയില്‍ സ്ത്രീകള്‍ക്ക് വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന ഡബ്‌ള്യു.സി.സിയും മറ്റേ സിസിയും മറിച്ച സിസിയുമൊക്കെ ഉണ്ടല്ലോ.

ഞാന്‍ ഒരാഴ്ച ഐസിസിയുവില്‍ കിടന്നിട്ട് ഒരു സ്ത്രീജനം, ഒരെണ്ണം പോലും തിരിഞ്ഞു നോക്കിയിട്ടില്ല. എന്നാല്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ എല്ലാ പ്രൊഡ്യൂസേഴ്‌സും അന്വേഷിച്ചു. അന്നും ആ മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു കഴിഞ്ഞപ്പോഴാണ് എല്ലാ സംഘടനകളും കൊടിയുംകുത്തി വന്നത്. അതുവരെ ആരും വരില്ല'' എന്നാണ് വീഡിയോയില്‍ സാന്ദ്ര പറയുന്നത്.

ഇത് കൂടാതെ സാന്ദ്ര തോമസിനെതിരെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നല്‍കിയ മാനനഷ്ട കേസ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു. എറണാകുളം സബ് കോടതി മുന്‍പാകെ ലിസ്റ്റിന്‍ സ്റ്റീഫന്‍ 2 കോടി രൂപനഷ്ടപരിഹാരം ആവശ്യപ്പെട്ടു നല്‍കിയ മറ്റൊരു അപകീര്‍ത്തി കേസില്‍ സാന്ദ്ര തോമസിനു കോടതി സമന്‍സ് അയച്ചു. അഡ്വക്കേറ്റ് മുഹമ്മദ് സിയാദ് വഴിയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ കോടതിയെ സമീപിച്ചത്.

സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് നിലവില്‍ മൂന്ന് കേസുകളാണ് വിവിധ കോടതികളിലായി ലിസ്റ്റിന്‍ നല്‍കിയിട്ടുള്ളത്. തനിക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കൊടുത്ത രണ്ട് പരാതികള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് എറണാകുളം സബ്കോടതിയില്‍ ലിസ്റ്റിന്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. 

രണ്ട് കോടിരൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. ഈ കേസിലാണ് ഇപ്പോള്‍ കോടതി സമന്‍സിന് ഉത്തരവിട്ടിരിക്കുന്നത്.

നിര്‍മാതാവായ റെനീഷ് എന്‍ അബ്ദുള്‍ഖാദറിന്റെ പോസ്റ്റ് ഇതിനിടെ ചര്‍ച്ചയാകുന്നുണ്ട്. സാന്ദ്രയോട് ഏഴ് ചോദ്യങ്ങള്‍ ഉന്നയിച്ചാണ് റെനീഷിന്റെ പോസ്റ്റ്. മമ്മൂക്ക നിങ്ങളെ എപ്പോഴാണ് വിളിച്ചതെന്നും ഏത് പ്രൊജക്റ്റാണ് ചെയ്യാമെന്ന് സമ്മതിച്ചതെന്നും, ആ പ്രോജക്റ്റ് ഉപേക്ഷിച്ചോയെന്നതുമടക്കം ഏഴു ചോദ്യങ്ങളാണ് റെനീഷ് ചോദിക്കുന്നത്. 

പ്രിയപ്പെട്ട സാന്ദ്ര,

ആദ്യമായി, പുരുഷാധിപത്യ വ്യവസ്ഥയ്ക്കെതിരെ നിലകൊണ്ടതിനും നിങ്ങളുടെ അവകാശങ്ങള്‍ ധൈര്യപൂര്‍വ്വം പ്രഖ്യാപിച്ചതിനും നിങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നിങ്ങളുടെ നിര്‍ഭയമായ മനോഭാവത്തെ ഞാന്‍ ശരിക്കും അഭിനന്ദിക്കുന്നു - നിങ്ങള്‍ക്കുവേണ്ടി മാത്രമല്ല, നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കും ചലച്ചിത്ര വ്യവസായത്തിന്റെ വലിയ നന്മയ്ക്കും വേണ്ടി. നിങ്ങളുടെ സജീവമായ നിലപാട് നിങ്ങളെ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യരാക്കുന്നു. ഈ പോരാട്ടത്തില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്ന് ദയവായി അറിയുക.

എന്നിരുന്നാലും, നിങ്ങളുടെ സമീപകാല അഭിമുഖം കണ്ടതിനുശേഷം, ഞങ്ങള്‍ ചില വ്യക്തതകള്‍ തേടാന്‍ ആഗ്രഹിക്കുന്നു. ഉന്നയിച്ച ചില കാര്യങ്ങള്‍ യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും നിങ്ങള്‍ പോരാടുന്ന കാതലായ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കുന്നതായി ഞങ്ങള്‍ക്ക് തോന്നുന്നു. ഈ ശ്രദ്ധാകേന്ദ്ര മാറ്റം നിങ്ങളുടെ നിലപാടിനും സഹായകരമാകണമെന്നില്ല, മാത്രമല്ല ഇത് നിങ്ങളുടെ നിലവിലെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തതയില്ല.

ഇനിപ്പറയുന്ന ചോദ്യങ്ങള്‍ക്കുള്ള നിങ്ങളുടെ പ്രതികരണത്തിന് ഞങ്ങള്‍ നന്ദിയുള്ളവരാണ്:
1. മമ്മൂക്ക നിങ്ങളെ എപ്പോഴാണ് വിളിച്ചത്?
2. ആ സംഭാഷണത്തില്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത നിങ്ങളുടെ നിലവിലെ കേസിനെക്കുറിച്ചോ അതോ അസോസിയേഷന്റെ മുന്‍ കേസുകളെക്കുറിച്ചോ ആയിരുന്നോ അദ്ദേഹം പരാമര്‍ശിച്ചത്?
3. കേസുമായി ബന്ധപ്പെട്ട് അദ്ദേഹം എന്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കി?
4. ഏത് പ്രോജക്റ്റുമായി അദ്ദേഹം നിങ്ങളുമായി പ്രവര്‍ത്തിക്കാന്‍ സമ്മതിച്ചു?
5. ആ പ്രോജക്റ്റ് ഉപേക്ഷിച്ചോ, അതോ മറ്റൊരു പ്രൊഡക്ഷന്‍ ഹൗസിലേക്ക് മാറ്റിയോ?
6. പ്രോജക്റ്റുമായി മുന്നോട്ട് പോകേണ്ടതില്ല എന്ന തീരുമാനം അദ്ദേഹം എപ്പോഴാണ് അറിയിച്ചത് - കോളിന് മുമ്പോ, കോളിനിടയിലോ, അതിനുശേഷമോ?
7. ആ പ്രോജക്റ്റിന്റെ സ്‌ക്രിപ്റ്റിനെക്കുറിച്ച് എഴുത്തുകാരനില്‍ നിന്നോ സംവിധായകനില്‍ നിന്നോ നിങ്ങള്‍ക്ക് സൃഷ്ടിപരമോ പ്രൊഫഷണലോ ആയ എന്തെങ്കിലും ഫീഡ്ബാക്ക് ലഭിച്ചോ?
നമുക്കെല്ലാവര്‍ക്കും ഉയര്‍ന്ന വെല്ലുവിളികള്‍ നേരിടുന്ന ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തതയും സുതാര്യതയും ഉറപ്പാക്കാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത്. നിങ്ങളുടെ ഉത്തരത്തിനായി കാത്തിരിക്കുന്നു. നിങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ കാത്തിരിക്കുന്നു....'' എന്നാണ് റെനീഷ് കുറിച്ചത്. 

റെനീഷിന്റെ പോസ്റ്റിനു താഴെ നിരവധി പേര്‍ പിന്തുണച്ചും പ്രതികൂലിച്ചും കമന്റുകള്‍ കുറിക്കുന്നുണ്ട്. ചോദ്യങ്ങള്‍ അസ്സലായി എന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍. മമ്മൂട്ടിയെ വെറുതെ പിന്തുണയ്ക്കുകയാണെന്ന് കുറിക്കുന്നവരും കുറവല്ല.

listin stephen shares old video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES