Latest News

സ്ഥിരമായി നെഗറ്റീവ് പറയുന്ന സ്ത്രീകളെ കണ്ടെത്തി; ഇനി പ്രതികരിക്കാന്‍ ആണ് തീരുമാനം; മകളെ കളഞ്ഞിട്ടല്ല ഞാന്‍ നടന്നത്; മൂകാംബികയില്‍ വച്ചായിരുന്നു കല്യാണം; താലികെട്ടാന്‍ നോക്കുമ്പോള്‍ തൊട്ടു പിറകില്‍ സീമചേച്ചിയും കൂടെ ഐവി ശശി സാറും; ഓര്‍മ്മകള്‍ പങ്ക് വച്ച് ലേഖ ശ്രീകുമാര്‍

Malayalilife
സ്ഥിരമായി നെഗറ്റീവ് പറയുന്ന സ്ത്രീകളെ കണ്ടെത്തി; ഇനി പ്രതികരിക്കാന്‍ ആണ് തീരുമാനം; മകളെ കളഞ്ഞിട്ടല്ല ഞാന്‍ നടന്നത്; മൂകാംബികയില്‍ വച്ചായിരുന്നു കല്യാണം; താലികെട്ടാന്‍ നോക്കുമ്പോള്‍ തൊട്ടു പിറകില്‍ സീമചേച്ചിയും കൂടെ ഐവി ശശി സാറും; ഓര്‍മ്മകള്‍ പങ്ക് വച്ച് ലേഖ ശ്രീകുമാര്‍

എംജിക്ക് ഒപ്പം എവിടെപ്പോയാലും നിഴലായി കൂടെയുള്ള ആളാണ് ലേഖ. വര്‍ഷങ്ങള്‍ ആയി തങ്ങളുടെ കുടുംബജീവിതം ആര്‍ക്കും അസൂയ തോന്നുന്ന രീതിയില്‍ ആണ് മുന്‍പോട്ട് കൊണ്ടുപോകുന്നത്. ഇരുവരുടെയും മനോഹരമായ വര്‍ഷങ്ങള്‍ നീണ്ട പ്രണയ കഥകള്‍ എപ്പോഴും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. 1988-ല്‍ തിരുവനന്തപുരം തൈക്കാട് ധര്‍മശാസ്ത ക്ഷേത്രത്തില്‍ വച്ചാണ് എം.ജി.ശ്രീകുമാറും ലേഖയും ആദ്യമായി കണ്ടത്. പിന്നീട് വര്‍ഷങ്ങള്‍ നീണ്ട ലിവിങ് ടുഗദറും വിവാഹവും ആയിരുന്നു ഇരുവരുടേതും. ഇപ്പോളിതാ പഴയ പ്രണയ ഓര്‍മ്മകള്‍ വീണ്ടും പങ്ക് വക്കുകയാണ് ലേഖ. 

1988 ല്‍ ചിത്രം എന്ന സിനിമ റിലീസ് ചെയ്ത സമയത്താണ് എംജി ശ്രീകുമാര്‍ എന്ന ഒരു ഗായകന്‍ ഉണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നത്. അന്ന് എംജി വലിയ സെലിബ്രേറ്റി സ്റ്റാര്‍ഡം ഒന്നും ഉള്ള ആളല്ല. തിരുവനന്തപുരത്തുള്ളവര്‍ക്ക് അറിയാം, അല്ലാതെ അറിയാന്‍ അന്ന് ടിവിയോ, സോഷ്യല്‍ മീഡിയയോ ഒന്നും ഇല്ലല്ലോ. വഴിയില്‍ കാത്തു നിന്ന്, റോഡിലൂടെ പോകുന്ന എനിക്ക്, 'ഇത് ഞാന്‍ പാടിയ പാട്ടിന്റെ കാസറ്റ് ആണ്' എന്ന് പറഞ്ഞ് തരികയായിരുന്നു. വാങ്ങി, കേട്ടിട്ട് പിറ്റേ ദിവസം കണ്ടപ്പോള്‍ നല്ലതാണ് എന്ന് പറഞ്ഞു. അവിടെയാണ് സൗഹൃദം തുടങ്ങുന്നത്.

പ്രണയമാണ് എന്ന് അന്നേ എനിക്ക് തോന്നിയായിരുന്നു. നമ്മളെ കേള്‍ക്കാനും മനസ്സിലാക്കാനും ജീവിതത്തില്‍ ഒരാളുണ്ടാവുക എന്നത് സന്തോഷമുള്ള കാര്യമാല്ലോ. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് എംജി ശ്രീകുമാറിനെ ഞാന്‍ കണ്ടുമുട്ടിയത്. ഞങ്ങളുടെ പ്രണയം ആദ്യം പൊക്കിയത് സുജാതയാണ് എന്നും ലേഖ പറയുന്നുണ്ട്

മൂകാംബികയില്‍ വച്ചായിരുന്നു ഞങ്ങളുടെ കല്യാണം. ഒരാളും അറിയാതെ താലിയും മറ്റുമൊക്കെയായി ഞങ്ങള്‍ പോയി. അവിടത്തെ ചടങ്ങുകള്‍ ഒക്കെ വേറെയാണല്ലോ, സിന്ദൂരമൊക്കെയിട്ട്, എനിക്ക് ശ്രീ താലികെട്ടാന്‍ നോക്കുമ്പോള്‍ എന്റെ തൊട്ടു പിറകില്‍ സീമചേച്ചി (നടി സീമ). കൂടെ ഐവി ശശി സാറും. പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ. അവരുടെ സാന്നിധ്യത്തില്‍ താലികെട്ടി. അവിടെ കല്യാണം രെജിസ്റ്റര്‍ ചെയ്തു, തിരിച്ച് തിരുവനന്തപുരത്ത് വന്നിട്ട് അവിടെയും രജിസ്റ്റര്‍ ചെയ്തു.

മകളുടെ കല്യാണം കഴിയുമ്പോള്‍ ഞാന്‍ ഒരു ഉപദേശവും നല്‍കിയിട്ടില്ല എന്ന് ലേഖ എംജി ശ്രീകുമാര്‍ പറയുന്നു. ലേഖയുടെ ആദ്യ ബന്ധത്തിലുള്ള മകളുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴത്തെ മക്കള്‍ക്ക് ഉപദേശം ഒന്നും നല്‍കേണ്ടതില്ല, അവര്‍ക്കറിയാം എങ്ങനെ ജീവിക്കണം എന്ന്. നല്ല ഒരു മരുമകനെയാണ് എനിക്ക് കിട്ടിയത്. കണ്ണൂരില്‍ നിന്നുള്ള ആളാണ്. കൊച്ചുമകനും പിറന്നു, കുഞ്ഞ് അമേരിക്കന്‍ സിറ്റിസണ്‍ ആണ്. ഇംഗ്ലീഷിലേ സംസാരിക്കൂ, പക്ഷേ കേരളീയ ഭക്ഷണങ്ങളൊക്കെ അവന് ഇഷ്ടമാണ്

ശ്രീയുമായുള്ള വിവാഹത്തിന് ശേഷവും മകള്‍ക്ക് ആവശ്യത്തിന് സമയം നല്‍കാനും, അവളുടെ കാര്യങ്ങളില്‍ ഒന്നിലും വീഴ്ച വരുത്താതെ ശ്രദ്ധിക്കാനും കഴിഞ്ഞതില്‍ ഞാന്‍ ഹാപ്പിയാണ്. അവള്‍ക്ക് നല്ല വിദ്യഭ്യാസം നല്‍കി, ഓസ്ട്രേലിയയില്‍ പഠിപ്പിച്ചു, യുഎസ്സില്‍ പഠിപ്പിട്ടു, ഓസ്ട്രേലിയയില്‍ സെറ്റില്‍ഡ് ആയ ആള്‍ക്ക് വിവാഹം കഴിപ്പിച്ചു, അതില്‍ ഞാന്‍ സന്തോഷവതിയാണ്. കുഞ്ഞിനെ എവിടെയും കളഞ്ഞിട്ടല്ല ഞാന്‍ നടന്നത്. അവള്‍ക്ക് സുരക്ഷിതമായ ഒരിടം നല്‍കിയിട്ടാണ് ഞാന്‍ എന്റെ ജീവിതം നോക്കിയത്.

തനിക്ക് നേരെ വരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിക്കാനാണ് 2025 ലെ തതീരുമാനമെന്നും സ്ഥിരമായി തനിക്കെതിരെ നെഗറ്റീവ് പറയുന്ന സ്ത്രീകളെ കണ്ടെത്തിയെന്നും അവരുടെ വീട് വരെ കണ്ടെത്തിയെന്നും ഇനിയും തന്നെ ആക്രമിക്കാനാണ് പരിപാടിയെന്നും നിയമപരമായി നേരിടാനാണ് തീരുമാനം എന്നും ലേഖ ശ്രീകുമാര്‍ പറയുന്നുണ്ട്. മാത്രമല്ല തനിക്കെതിരെ വീഡിയോ ചെയ്ത ചെന്നൈയില ഒരാള്‍ക്കെതിരെ നിയമപോരാട്ടം തുടങ്ങിയെന്നും ലേഖ പങ്ക് വച്ചു.

lekha mg sreekumar about their love

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES