മലയാളികളുടെ പ്രിയനടന്‍ ആണ് ലാലു അലക്‌സ്. വര്‍ഷങ്ങളായി ഈ മേഖലയില്‍ സജീവം. നിരവധി ചിത്രങ്ങളില്‍ താരം നായകനായും, അല്ലാതെയും വേഷമിട്ടിട്ടുണ്ട്. ഒരിടയ്ക്ക് താരം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു. പിന്നീട് ബ്രോഡ് ഡാഡീ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് ലാലു അലക്‌സ് നടത്തിയത്.
മികച്ച പ്രശംസയാണ് താരത്തിന് ഈ ചിത്രത്തിലെ കഥാപാത്രത്തിലൂടെ ലഭിച്ചത്. ഇപ്പോഴിതാ സിനിമയിലും ജീവിതത്തിലും ഉണ്ടായ പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറയുകയാണ് ഇദ്ദേഹം. സിനിമ ഇല്ലാതെ വീട്ടിലിരുന്ന നാളുകള്‍ വിഷമം ഉണ്ടാക്കുന്നതാണ് എന്ന് താരം പറയുന്നു. പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോള്‍ മുഴുവന്‍ പിന്തുണയും തന്നത് ഭാര്യ ബെറ്റി ആണ് എന്ന് ലാലുഅലക്‌സ് പറയുന്നു. സിനിമ പലപ്പോഴും ഇല്ലാതായിട്ടുണ്ട്. മലയാളസിനിമ കുറച്ചുനാള്‍ തന്നോട് വീട്ടില്‍ ഇരിക്കാന്‍ പറയും.
താന്‍ അത് അനുസരിക്കും. അങ്ങനെ ഇരുന്നു നാളുകള്‍ വളരെ വിഷമം ഉണ്ടാക്കുന്നതാണ്. ചില കാര്യങ്ങള്‍ ഓര്‍ത്താല്‍ സങ്കടം വരും. ഒരു മോള്‍ ഉണ്ടായിരുന്നു. പത്തുമാസമേ അവള്‍ ജീവിച്ചുള്ളൂ. അവള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 30 വയസ്സ് ആയേനെ. പക്ഷേ താന്‍ അതൊക്കെ മറികടന്നു.
അവസരങ്ങള്‍ തേടി ഒരുപാട് വാതിലുകളില്‍ മുട്ടിയിട്ടുണ്ട്. ആകെമൊത്തം തൂക്കി നോക്കുമ്പോള്‍ ജീവിതത്തില്‍ ഭാഗ്യവാനാണ് എന്നും താരം പറയുന്നു. സ്വപ്നം കണ്ടതിനേക്കാള്‍ പലതും അഞ്ചും പത്തും മടങ്ങ് തിരിച്ചുകിട്ടി. ഒരു അഭിമുഖത്തിലാണ് താരം ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്.