മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ ലാല്‍ ജോസ് മീടുവിനെ ക്കുറിച്ചുള്ള തന്റെ നിലാപാട് വ്യക്തമാക്കിയിരിക്കുകയാണ്. മേഷ് കോട്ടക്കല്‍ അവതരിപ്പിക്കുന്ന ജമേഷ് ഷോയില്‍ ആണ് മീ ടൂ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും തന്റെ നിലപാടും സംവിധായകന്‍ വ്യക്തമാക്കിയത്. സിനിമകളില്‍ സഹസംവിധായകരായി പുതിയ പെണ്‍കുട്ടികള്‍ വരുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാറുണ്ടെന്ന് ലാല്‍ജോസ് പറയുന്നു.പത്തു വര്‍ഷം മുമ്പ് എന്റെ സിനിമയില്‍ എന്നോടൊപ്പം മൂന്ന് വനിതാ സഹസംവിധായകര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ കുക്കു പരമേശ്വരന്‍, സമീറ സനീഷ് തുടങ്ങിയവര്‍ എന്റെ സിനിമകള്‍ക്കായി വസ്ത്രാലങ്കാരം ചെയ്യുന്നുണ്ട്. എന്നാല്‍, സിനിമകളില്‍ സഹസംവിധായകരായി പുതിയ പെണ്‍കുട്ടികള്‍ വരുമ്പോള്‍ ഞാന്‍ ഇപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാറുണ്ട്. പുലിവാല്‍ പിടിക്കുമോ എന്ന് പേടിക്കാറുണ്ട്. ഭയം നല്ലതിനാണോ എന്നറിയില്ല
ഇരുപതു വര്‍ഷം മുമ്പ് ഒരാള്‍ എന്നോട് മോശമായി പെരുമാറിയെന്ന് ഇപ്പോള്‍ ജീവിതത്തില്‍ മറ്റൊരു സാഹചര്യത്തിലെത്തി നില്‍ക്കുന്ന ഒരു വ്യക്തി പറയുന്നു. ചിലത് വാസ്തവവും ചിലത് വ്യാജവുമാകാം. ന്യൂ ഡല്‍ഹിയിലെ തിരക്കുള്ള ഒരു മലയാളി പരസ്യ സംവിധായകനെതിരെ കടുത്ത ആരോപണങ്ങളുണ്ടായി. അത് ഏറ്റെടുത്തത് ഒരു വനിതാ പ്രവര്‍ത്തകയും. അദ്ദേഹത്തിന്റെ കുടുംബത്തെയടക്കം അപമാനിക്കുന്ന രീതിയില്‍ വാര്‍ത്തകളും ചര്‍ച്ചകളുമുണ്ടായി. എന്നാലിപ്പോള്‍ ആ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ നുണപ്രചാരണം നടത്തിയതാണെന്ന് ആ വനിതാ പ്രവര്‍ത്തക തന്നെ വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നു.
പരസ്പരവിരുദ്ധമായ, വാസ്തവമില്ലാത്ത കാര്യങ്ങളാണെന്ന് തെളിയുകയും ചെയ്തു. ഇരുപതു വര്‍ഷം മുമ്പ് ജോലിസ്ഥലത്തെ ക്യാബിനില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് സംവിധായകനെതിരെ ഉന്നയിച്ച പരാതി. എന്നാല്‍ അന്ന് ക്യാബിനുകളില്ലായിരുന്നുവെന്നും എല്ലാവരും ഒന്നിച്ചായിരുന്നു ജോലി ചെയ്തിരുന്നതെന്നും സംവിധായകനും വെളിപ്പെടുത്തി. അതോടെ ആ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു. പല അവസരങ്ങളിലും അസിസ്റ്റന്റുമാരെ വഴക്കു പറയേണ്ടിയും ചീത്ത വിളിക്കേണ്ടിയുമൊക്ക വരും. അപ്പോഴൊക്കെ ആണ്‍കുട്ടികളോട് പെരുമാറുന്നതു പോലെ തന്നെ പെണ്‍കുട്ടികളോടും പല കാര്യങ്ങളും തുറന്നു സംസാരിക്കേണ്ടി വരും. അതിനെയൊക്കെ ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ എങ്ങിനെ എടുക്കും എന്ന ഭയം ഇപ്പോഴുണ്ടാകാറുണ്ട്. ആ ഭയം നല്ലതിനാണോ എന്നത് വേറെ വിഷയമാണ്. ലാല്‍ ജോസ് പറഞ്ഞു.കൂടെ ജോലി ചെയ്ത പെണ്‍കുട്ടി സെറ്റിലുണ്ടായിരുന്ന എല്ലാവരേയും അടച്ചാക്ഷേപിക്കുന്നത് സിനിമയ്ക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.