ബാലതാരമായി സിനിമയിലേക്ക് എത്തിയ നടിയാണ് കാവ്യ. നിരവധി ചിത്രങ്ങളില്‍ നായികയായി കാവ്യ തിളങ്ങി. നിശാല്‍ ചന്ദ്രയെ വിവാഹം കഴിച്ച ശേഷം വേര്‍പിരിഞ്ഞ കാവ്യ ആദ്യ സിനിമയിലെ നായകനായ ദിലീപിനെയായിരുന്നു രണ്ടാമത് ജീവിതപങ്കാളിയാക്കിയത്. അപ്രതീക്ഷിത സംഭവങ്ങള്‍ക്കൊടുവിലായാണ് ഇരുവരും ജീവിതത്തില്‍ ഒരുമിച്ചത്. 2016ല്‍ ആണ് ദിലീപ് കാവ്യയെ വിവാഹം ചെയ്തത്. അധികം വൈകാതെ തന്നെ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായി. പിന്നാലെ കാവ്യ ഗര്‍ഭിണിയായി ഒരു കുഞ്ഞിന് ജന്‍മം നല്കുകയും ചെയ്തു. ഇതോടെ കാവ്യയെയും ദിലീപിനെയും ഒരു ചടങ്ങുകള്‍ക്കും ഒന്നിച്ച് കാണാറില്ലായിരുന്നു. കുഞ്ഞിന്റെ ചിത്രം പോലും കാണാന്‍ ആരാധകര്‍ക്ക് ഒരുവര്‍ഷമാണ് കാത്തിരിക്കേണ്ടിവന്നത്. കുഞ്ചാക്കോ ബോബന്റെ മകന്റെ മാമോദീസ ചടങ്ങുകള്‍ക്കാണ് ദമ്പതികള്‍ ആദ്യമായി ഒരു പൊതുപരിപാടിക്ക് ഒന്നിച്ചെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. ഇപ്പോള്‍ ദമ്പതികള്‍ പങ്കെടുത്ത ഒരു കല്യാണചടങ്ങിനിടെയിലുള്ള ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. കല്യാണത്തിനെത്തി സദ്യ കഴിക്കാനിരിക്കുന്ന ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങളും ഒരു ആരാധകനൊപ്പം സെല്‍ഫി പകര്‍ത്തുന്ന ദമ്പതികളുടെ ചിത്രങ്ങളുമാണ് വൈറലായി മാറുന്നത്. ബ്രൗണും പിങ്കും നിറത്തിലെ സല്‍വാര്‍ അണിഞ്ഞ് സുന്ദരിയായ കാവ്യയും ചുവന്ന കളറിലെ ഷര്‍ട്ട് അണിഞ്ഞ് ദിലീപുമാണ് ചിത്രത്തിലുള്ളത്.
ദിലീപിനൊപ്പമുള്ള കാവ്യ മാധവന്റെ പുതിയ ചിത്രങ്ങള്‍ ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആരാധകനൊപ്പമുള്ള ചിത്രവും സദ്യയ്ക്കിടയിലെ ചിത്രങ്ങളുമൊക്കെയാണ് ഫാന്‍സ് ഗ്രൂപ്പിലൂടെ വൈറലായി മാറിയത്. തൃശ്ശൂരിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. പുതിയ ഫോട്ടോയാണോ, എന്താണ് വിശേഷം എന്ന തരത്തിലുള്ള ചോദ്യങ്ങളും ചിത്രങ്ങള്‍ക്ക് കീഴില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പതിവ് പോലെ ഇത്തവണയും മഹാലക്ഷ്മി ഇല്ലാത്തതിനെക്കുറിച്ചാണ് മറ്റ് ചിലര്‍ ചോദിച്ചിട്ടുള്ളത്. അഭിനയത്തില്‍ സജീവമല്ലെങ്കിലും ഇപ്പോഴും പൊതുവേദികളില്‍ കാവ്യ മാധവന്‍ താരമായി മാറാറുണ്ട്. അതുകൊണ്ട് തന്നെ കാവ്യ എന്ന് തിരികേ എത്തുമെന്നതാണ് ആരാധകര്‍ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യവും.