സന്തോഷ് കീഴാറ്റൂര്‍ പ്രധാന കഥാപാത്രമായി എത്തുന്ന കൂത്തൂട് ' ഇന്നു മുതല്‍ തിയേറ്ററുകളില്‍

Malayalilife
സന്തോഷ് കീഴാറ്റൂര്‍ പ്രധാന കഥാപാത്രമായി എത്തുന്ന കൂത്തൂട് ' ഇന്നു മുതല്‍ തിയേറ്ററുകളില്‍

ന്തോഷ് കീഴാറ്റൂര്‍, പുതുമുഖ നടന്‍ വിനോദ് മുള്ളേരി,സിജി പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ മനോജ്.കെ. സേതു സംവിധാനം ചെയ്യുന്ന
' കുത്തൂട് ' ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.തെയ്യം കലാകാരന്റെ ആത്മസംഘര്‍ഷങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തില്‍അഭിജിത്,ഉത്തമന്‍, രവി പെരിയാട്ട്,തമ്പാന്‍ കൊടക്കാട്,ദേവനന്ദ, നിരോഷ് എന്നിവരും അഭിനയിക്കുന്നു.

ഫോര്‍ ഫ്രണ്ട്‌സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍, കെ.ടി. നായര്‍,വേണു പാലക്കാല്‍, കൃഷ്ണകുമാര്‍ കക്കോട്ടമ, വിനോദ് കുമാര്‍ കരിച്ചേരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും സംവിധായകന്‍ മനോജ് കെ സേതു തന്നെ നിര്‍വ്വഹിക്കുന്നു.പ്രദീപ് മണ്ടൂര്‍ തിരക്കഥ, സംഭാഷണമെഴുതുന്നു.മണ്ണിനെയും മനുഷ്യനെയും സ്‌നേഹിച്ച് ,തെയ്യം കലയെ ഉപാസിച്ച് കഴിയുന്ന കാഞ്ഞനെന്ന തെയ്യം കലാകാരന്റെ ജീവിതത്തോടൊപ്പം  അന്യം നിന്നു പോകുന്ന മണ്ണിന്റെയും പ്രകൃതിയുടെയും കഥ പറയുന്ന ചിത്രമാണ് 'കുത്തൂട് '.

ഡോക്ടര്‍ ജിനേഷ്, കുമാര്‍ എരമം, പ്രദീപ് മണ്ടൂര്‍ എന്നിവരുടെ വരികള്‍ക്ക് ജയചന്ദ്രന്‍ കാവുംതാഴ സംഗീതം പകരുന്നു.സിതാര കൃഷ്ണകുമാര്‍, അലോഷി ആദം എന്നിവരാണ് ഗായകര്‍.
കല-സുനീഷ് വടക്കുമ്പാടന്‍,ചമയം- വിനീഷ് ചെറു കാനം, പശ്ചാത്തല സംഗീതം- അനൂപ് വൈറ്റ് ലാന്റ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഏ.വി. പുരുഷോത്തമന്‍, പ്രൊഡക്ഷന്‍ മാനേജര്‍- അര്‍ജുന്‍,പി ആര്‍ ഒ- എ എസ്  ദിനേശ്.

Read more topics: # കുത്തൂട്
kuttoodu screens today

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES