Latest News

മീനുകളെ പിടികൂടാൻ അമ്പുമായി നില്ക്കുന്ന കുട്ടനാട്ടുകാരനായി മമ്മൂട്ടി;ഒരു കുട്ടനാടൻ ബ്‌ളോഗിന്റെ ഫസ്റ്റ് ലുക്ക് എത്തി

Malayalilife
മീനുകളെ പിടികൂടാൻ അമ്പുമായി നില്ക്കുന്ന കുട്ടനാട്ടുകാരനായി മമ്മൂട്ടി;ഒരു കുട്ടനാടൻ ബ്‌ളോഗിന്റെ ഫസ്റ്റ് ലുക്ക് എത്തി

മമ്മൂട്ടി നായകനാകുന്ന ഒരു കുട്ടനാടൻ ബ്ലോഗിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്‌ളോഗ്. ആലപ്പുഴയിലെ കായലിൽ മീനുകളെ അന്‌പെയ്ത് വീഴ്‌ത്തുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

ഏറെ നാളുകൾക്ക് ശേഷം തന്റെ നാട്ടിൽ തിരിച്ചെത്തുന്ന ഒരു ബ്‌ളോഗറുടെ വേഷമാണ് മമ്മൂട്ടിക്ക് ചിത്രത്തിൽ. റായി ലക്ഷ്മിയും അനു സിത്താരയുമാണ് നായികമാർ. പൊലീസ് ഓഫീസറുടെ വേഷത്തിൽ ഷംന കാസിമും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിനീത് ശ്രീനിവാസൻ അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

കുട്ടനാട്, കൊച്ചി, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഒരു കുട്ടനാടൻ ബ്ലോഗ് ഓണത്തിന് തിയേറ്ററുകളിലേക്കെത്തും.

kuttanadan blog first look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES