മലയാള സിനിമയില്‍ നിരവധി ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധ നേടിയ താരമാണ് നടന്‍ കുഞ്ചന്‍. നടന്റെ കുടുംബവിശേഷങ്ങള്‍ അധികമൊന്നും അറിയാത്ത ആരാധകരിലേക്ക് ഇപ്പോഴിതാ, നടന്റെ ഇളയ മകളുടെ വിവാഹവാര്‍ത്തയാണ് എത്തുന്നത്. ഇന്ന് കൊച്ചിയിലെ അത്യാഢംബര റിസോര്‍ട്ടില്‍ വച്ചു നടന്ന ചടങ്ങില്‍ നടന്റെ ഇളയ മകള്‍ സ്വാതി കുഞ്ചന്‍ വാഹിതയായിരിക്കുകയാണ്.
നടന്‍ മമ്മൂട്ടിയും കുടുംബവും അടക്കം താരനിബിഢമായ ചടങ്ങില്‍ വച്ചായിരുന്നു താലികെട്ട്. ഏറെക്കാലത്തെ പ്രണയ സാഫല്യമാണ് സ്വാതിയുടേത്. സ്വാതിയുടെ കഴുത്തില്‍ താലിചാര്‍ത്തിയത് അഭിനന്ദ് ബസന്ദ് എന്ന ബിസിനസുകാരനാണ്. എനോറ വെഞ്ച്വോഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയായ അഭിനന്ദ് സമോറ അതിരപ്പിള്ളി എന്ന റിസോര്‍ട്ടിന്റെ സഹ സ്ഥാപകനുമാണ്. യാത്രകളും മറ്റും ഏറെ ഇഷ്ടപ്പെടുന്ന അഭിനന്ദ് ഇതിനോടകം 27ലധികം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ വസ്ത്രങ്ങളടക്കം ഡിസൈന്‍ ചെയ്യുന്ന പ്രശസ്ത ഫാഷന്‍ ഡിസൈനറാണ് കുഞ്ചന്റെ മകള്‍ സ്വാതി. മുംബൈയിലെ പ്രശസ്ത ഫാഷന്‍ ഡിസൈനറായി സ്വാതി ഇതിനോടകം മാറിക്കഴിഞ്ഞു. കരിയറിലെ മികച്ച വിജയങ്ങള്‍ക്കു ശേഷമാണ് സ്വാതി വിവാഹജീവിതത്തിലേക്ക് കടന്നത്. ദിവസങ്ങളായി നടന്നുവരുന്ന വിവാഹാഘോഷത്തിനു പിന്നാലെയാണ് നാട്ടില്‍ വച്ച് പരമ്പരാഗത ഹിന്ദു ആചാരപ്രകാരമുള്ള താലികെട്ട് നടത്തിയത്.
കുട്ടിക്കാലം മുതലേയുള്ള ഇഷ്ടമാണ് സ്വാതിയെ ഈ മേഖലയിലേക്ക് എത്തിച്ചത്. ഇപ്പോള്‍ ഫാഷന്‍ രംഗത്തേക്ക് എങ്ങനെ എത്തിപ്പെട്ടു എന്ന് സ്വാതി തന്നെ തുറന്നു പറഞ്ഞിരുന്നു. എട്ടാം ക്ലാസ് മുതല്‍ തന്നെ ഫാഷന്‍ ടെക്‌നോളജി പഠിക്കണമെന്ന മോഹം ആണ് സ്വാതിയുടെ മനസ്സില്‍ കയറിക്കൂടിയത്. അങ്ങനെയാണ് ഈ ഒരു മേഖല തിരഞ്ഞെടുക്കുന്നത്. മൂന്നാം വര്‍ഷത്തില്‍ ഇന്റണ്‍ഷിപ്പ് ചെയ്യാന്‍ ഫെമിനയിലും പോയി.
പഠിത്തം കഴിഞ്ഞ് ദുബായില്‍ ഒരു ഫാഷന്‍ സ്‌റ്റൈലിസ്റ്റ് ആയി ജോലി ചെയ്യാന്‍ തുടങ്ങി. ആയിടയ്ക്കാണ് മനീഷ് അറോറ അവിടെയെത്തുന്നത്. നീണ്ട മാസക്കാലം നീണ്ട തയ്യാറെടുപ്പുകള്‍ക്കിടയില്‍ അദ്ദേഹവുമായി അസോസിയേറ്റ് ചെയ്യാനുള്ള അവസരവും ലഭിച്ചു. പല നാടുകളില്‍ നിന്നുള്ള ഫാഷന്‍ സൈറ്റുകളും ആയി ജോലിചെയ്യുന്ന അനുഭവമാണ്. ആ മോഹമാണ് ഇനി ഒന്ന് സെറ്റില്‍ ചെയ്യാം എന്ന മോഹത്തോടെ എന്നെ നാട്ടിലെത്തിച്ചത്. അപ്പോഴാണ് പഴയ സ്വപ്നം സത്യമായത്. ഫെമിനയില്‍ ഫാഷന്‍ കോര്‍ഡിനേറ്റര്‍ ആകാന്‍ അവസരം വരുന്നത്. പക്ഷേ മു മുംബൈയിലേക്ക് ജോലിക്ക് പോകുന്ന കാര്യം പറഞ്ഞപ്പോള്‍ അച്ഛന്‍ പിണങ്ങി.
ജോയിന്‍ ചെയ്യുന്നതിനും ഒരാഴ്ച മുന്‍പേ തന്നെ എന്നെയും കൂട്ടി ജോലി സ്ഥലവും താമസിക്കുന്ന വീടും ഒക്കെ കണ്ടെത്തിയ ശേഷമാണ് അനുവാദം നല്‍കിയത്. ഫെമിനയിലെ ഹെഡ് സ്‌റ്റൈലിസ്റ്റ് അക്ഷിത സിങ്ങിനു കീഴിലായിരുന്നു ആദ്യം ജോലി ചെയ്തത്. പിന്നീട് ഹെഡ് സ്‌റ്റൈലിസ്റ്റ് ആയി. ഫെമിനയുടെ കവര്‍ പേജുകളില്‍ വരുന്ന താരങ്ങളെ സ്‌റ്റൈല്‍ ചെയ്യുന്നതാണ് ജോലി. ദീപിക പദുക്കോണ്‍, അദിതി റാവു, സോണാലി ബിന്ദ്രെ. അങ്ങനെ ഒരുപാട് പേരെ സ്‌റ്റൈലിസ്റ്റ് ജോലി. ഒരിക്കല്‍ റിലൈന്‍സ് മേധാവി നിത അംബാനിയുടെ ഫെമിനയുടെ കവര്‍പേജ് ചെയ്യാന്‍ അവസരം ലഭിച്ചത്. അങ്ങനെയാണ് അവരുടെ ഫാഷന്‍ വിംഗായ ഹെയര്‍ സര്‍ക്കിളിന്റെ ഫാഷന്‍ ഹെഡ് ആകാന്‍ ഉള്ള ഓഫര്‍ കിട്ടുന്നത്.