ടിനു പാപ്പച്ചന്‍ കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചാവേര്‍തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രമോഷനുമായി തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍.ചാവേര്‍ പ്രമോഷനായി സെന്റ് തേരേസാസ് കോളേജിലെത്തിയ ചാക്കോച്ചന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ വൈറലാവുന്നത്.
കോളേജ് പിള്ളേര്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന ചാക്കോച്ചന്റെ വീഡിയോയും ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും നടന്‍മാരായ മനോജ് കെ.യുവും ഉള്‍പ്പെടെയുള്ളവരായിരുന്നു പരിപാടിക്കായി എത്തിയത്.
സ്‌കൂളിലും കോളേജിലുമൊന്നും, അല്ലെങ്കില്‍ ചെയ്യുന്ന ജോലിയില്‍ പോലും കൃത്യനിഷ്ഠയില്ലാത്തവര്‍ സെന്റ് തെരേസാസിലേക്കാണെന്ന് പറഞ്ഞപ്പോള്‍ ഒരു മണിക്കൂര്‍ മുന്‍പേയെത്തി എന്ന് പറഞ്ഞായിരുന്നു ചാക്കോച്ചന്‍ പ്രസംഗം ആരംഭിച്ചത്.എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇവരെയൊക്കെ ഇത്ര കൃത്യനിഷ്ഠയോടെ, ഇത്ര ഡീസന്റ് ആയിട്ട് ഇത്ര എളിമയോടെ കാണുന്നത്. ചാവേറിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് ഒന്നര കൊല്ലത്തോളം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ഷൂട്ടിങ്ങിന് പോലും കൃത്യസമയത്ത് എത്താത്ത ടീമുകളാണ് ഇവര്‍ എല്ലാവരും. പക്ഷേ പരിപാടി സെന്റ് തെരേസാസില്‍ ആണെന്ന് പറഞ്ഞപ്പോള്‍ എന്റെ പൊന്നോ ചുറ്റുമുള്ളതൊന്നും അവര്‍ക്ക് കാണാന്‍ പറ്റിയില്ല. ഒരു മണിക്കൂര്‍ അവിടെ കാത്തിരിക്കുകയായിരുന്നു ഇവിടേക്ക് വരാന്‍. 12 മണിക്കുള്ള പരിപാടിക്ക് പതിനൊന്ന് മണിക്കേ ഇവരൊക്കെ എത്തി.
ചാവേര്‍ സിനിമയുമായി ബന്ധപ്പെട്ട് ഇതിന് മുന്‍പ് അര്‍ജുനും പ്രൊഡ്യൂസറും ഈ കോളേജില്‍ വന്നിരുന്നു. ഇന്നും അര്‍ജുന് ഇവിടെ വരണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഞാനായിട്ട് ചവിട്ടി മാറ്റി വെച്ചതാണ്. എപ്പോഴും എപ്പോഴും വന്ന് പുള്ളി ഇവിടുത്തെ ഒരു സ്റ്റുഡന്റ് ആയി മാറേണ്ടെന്ന് തോന്നി (ചിരി).
ഞങ്ങള്‍ക്ക് ഇത്രയും വലിയ സ്വീകരണം തന്നതിന് നന്ദിയുണ്ട്. തിയേറ്ററില്‍ എക്സ്പീരിയന്‍സ് ചെയ്യേണ്ട സിനിമയാണ് ചാവേര്‍. സിനിമ കണ്ട് ഏറ്റവും സത്യസന്ധ്യമായ അഭിപ്രായങ്ങള്‍ അറിയിക്കുക. സിനിമ പ്രേക്ഷകന്റെ കയ്യിലാണ്. നിങ്ങളുടെ പ്രതികരണം ഞങ്ങള്‍ക്കും അറിയണം. ഒ.ടി.ടിയില്‍ വരാന്‍ ആരും കാത്തുനില്‍ക്കരുത്, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ചാവേറിനെ കുറിച്ച് പറഞ്ഞാല്‍ തുടക്ക സമയത്ത് കുറച്ച് നെഗറ്റീവ് ആയിട്ടുള്ള സോ കോള്‍ഡ് ഡീഗ്രേഡിങ് ഉണ്ടായെങ്കിലും രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ സിനിമയെ സ്നേഹിക്കുന്നവരുടെ ഒഴുക്ക് തിയേറ്ററിലേക്ക് വരുന്നതില്‍ നന്ദി അറിയിക്കാന്‍ കൂടി ഈ വേദി ഉപയോഗിക്കുകയാണ്. സീരിയസായ സിനിമയെ സ്നേഹിക്കുന്നവരെ പ്രചോദിപ്പിക്കുന്ന സിനിമയാണ് ചാവേറെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥ ഒരുക്കിയ ചാവേര്‍ രാഷ്ട്രീയ കൊലപാതകങ്ങളേയും ജാതി വിവേചനങ്ങളേയും ദുരഭിമാനക്കൊലയുമാണ് പ്രമേയമാക്കുന്നത്.
കുഞ്ചാക്കോ ബോബനൊപ്പം ആന്റണി വര്‍ഗ്ഗീസ്, അര്‍ജുന്‍ അശോകന്‍, മനോജ് കെയു, സംഗീത, സജിന്‍ ഗോപു, അനുരൂപ്, ദീപക് പറമ്പോല്‍ എന്നിവരും ചിത്രത്തിലുണ്ട്. ജിന്റോ ജോര്‍ജ് ഛായാഗ്രഹണവും ജസ്റ്റിന്‍ വര്‍ഗ്ഗീസ് സംഗീതവും നിഷാദ് യൂസഫ് എഡിറ്റിംഗും രംഗനാഥ് രവി സൗണ്ട് ഡിസൈനിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.