Latest News

ജയറാം നായകനായെത്തുന്ന സംസ്‌കൃത സിനിമ നമോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് !കുചേലനായി ശരീരഭാരം 20 കിലോ കുറച്ചു തലമുണ്ഡനം ചെയ്ത് താരം!

Malayalilife
ജയറാം നായകനായെത്തുന്ന സംസ്‌കൃത സിനിമ നമോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് !കുചേലനായി ശരീരഭാരം 20 കിലോ കുറച്ചു തലമുണ്ഡനം ചെയ്ത് താരം!

അടുത്തിടെയായി ഓരോ കഥാപാത്രങ്ങള്‍ക്കുമുള്ള ലുക്കിലേക്ക് എത്താന്‍ എന്ത് തയ്യാറെടുപ്പും നടത്താന്‍ ഒരുങ്ങുന്ന ജയറാമിനെയാണ് സിനിമാലോകം കണ്ടുകൊണ്ടിരിക്കുന്നത്.വിശ്വഗുരു, ഇരുള ഗോത്രഭാഷയിലുള്ള നേതാജി എന്നീ സിനിമകളിലൂടെ ഗിന്നസ് റെക്കോഡില്‍ ഇടംനേടിയ സംവിധായകന്‍ വിജീഷ് ഒരുക്കുന്ന സംസ്‌കൃത സിനിമയാണ് നമോ.ചിത്രത്തിലെ ജയറാമിന്‍രെ ലുക്കാണ് ഇപ്പോള്‍ ഏറെ കൈയ്യടി നേടുന്നത് . ജയറാം നായകനായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. കുചേലനായാണ് ജയറാം ചിത്രത്തില്‍ അഭിനയിക്കുന്നത്.101 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. 


കുചേലന്റെയും ശ്രീകൃഷ്ണന്റെയും സൌഹൃദം വിഷയമാക്കുന്ന ഈ സിനിമയ്ക്കായി ശരീരഭാരം 20 കിലോയാണ് ജയറാം കുറയ്ക്കുന്നത്. മാത്രമല്ല, തല മുണ്ഡനം ചെയ്യുകയും ചെയ്തു.
 
മൈഥിലി ജാവദേക്കര്‍, സര്‍ക്കാര്‍ ദേശായ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. പത്മശ്രീ അനൂപ് ജലോട്ടയാണ് 'നമോ'യ്ക്ക് സംഗീതം നല്‍കുന്നത്. ബി ലെനിന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് എസ് ലോകനാഥനാണ്. 

Read more topics: # kujelan movie,# jayaram
kujelan movie jayaram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES