റെഡ് വൈന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ആളാണ് നടന്‍ കൃഷ്ണ ശങ്കര്‍. പിന്നീട് മലയാളത്തില്‍ ചില ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും നിവിന്‍ പോളി നായകനായി എത്തിയ പ്രേമത്തിലെ കോയ എന്ന കഥാപാത്രമായിട്ടാണ് കൃഷ്ണ ശങ്കര്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മരുഭൂമിയിലെ ആന അളള് രാമചന്ദ്രന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ താരം എത്തി. താരത്തിന്റെത് പ്രണയവിവാഹമാണ്. കഴിഞ്ഞ മാസമാണ് കൃഷ്ണ ശങ്കറിന് ഒരു മകള്‍ ജനിച്ചത്. ഇപ്പോള്‍ തന്റെ മക്കള്‍ക്കും ഭാര്യയ്ക്കും ഒപ്പമുളള താരത്തിന്റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. വസുധ ലക്ഷ്മിയെന്നാണ് താരം മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.ഓം കൃഷ്ണ എന്നാണ് താരത്തിന്റെ മകന്റെ പേര്.ഞങ്ങളുടെ സ്വന്തം വസുധ ലക്ഷ്മി എന്ന പേരില്‍ നടന്‍ ഷറഫുദ്ദീനും ചിത്രം പങ്കുവച്ചിരുന്നു.
പ്രണയവിവാഹമായിരുന്നു കൃഷ്ണ ശങ്കറിന്റേത്. തന്റെ പ്രണയത്തെക്കുറിച്ചുളള കഥയും കൃഷ്ണ ശങ്കര്‍ പറയുന്നുണ്ട്. പത്താം ക്ലാസില്‍ പഠിക്കുന്നതിനിടയില്‍ എട്ടാം ക്ലാസിലെ ഒരു പെണ്‍കുട്ടി വന്ന് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. കുട്ടിയെ എനിക്ക് സഹോദരിയെപ്പോലെയേ കാണാനാവൂയെന്നായിരുന്നു അന്ന് പറഞ്ഞത്.പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ കുട്ടിയെ താന്‍ പ്രണയിച്ച് കല്യാണം കഴിച്ചുവെന്നും താരം പറയുന്നു. 7 വര്‍ഷം മുന്‍പായിരുന്നു വിവാഹം. നീനയെന്നാണ് ഭാര്യയുടെ പേര്.
വളരെ നാളത്തെ പരിശ്രമത്തിന്റെ ഫലമായാണ് താന്‍ സിനിമയിലെത്തിയതെന്ന് കൃഷ്ണ ശങ്കര്‍ പറഞ്ഞിരുന്നു. നടനാവുകയെന്ന മോഹവുമായാണ് താരം ഫോട്ടോഗ്രാഫി പഠിക്കാന്‍ പോയത്. ശിവന്‍സ് സ്റ്റുഡിയോയില്‍ പോയാണ് പഠിച്ചത്. സമാന ആഗ്രഹമുള്ള നിരവധി സുഹൃത്തുക്കള്‍ തനിക്കൊപ്പമുണ്ടായിരുന്നു. അത് തന്നെയാണ് ജീവിതത്തിലെ വലിയ ഭാഗ്യവും. സിനിമയില്‍ കയറിപ്പറ്റുന്നതിന് മുന്‍പ് പാസിങ്ങ് ഷോട്ടിലൂടെയൊക്കെ കടന്നുപോയിട്ടുണ്ടെന്നും കിട്ടുന്ന അവസരം നന്നായി വിനിയോഗിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ എന്‍ജോയ് ചെയ്ത് ചെയ്യുക എന്നതും നമ്മളെ ലക്ഷ്യത്തിലേക്കെത്തിയിരിക്കും എന്നും കൃഷ്ണ ശങ്കര്‍ പറഞ്ഞിട്ടുണ്ട്.