കാശ്മീരില്‍ മക്കള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷിച്ച് സിന്ധു; എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷം പതിവ് പോലെ പിറന്നാള്‍ ആശംസ അറിയിക്കാന്‍ മറന്നുവെന്ന് കുറിപ്പുമായി കൃഷ്ണകുമാര്‍; അമ്മയുടെ യാത്രാ മോഹം സഫലമാക്കി അഹാനയും സഹോദരങ്ങളും

Malayalilife
കാശ്മീരില്‍ മക്കള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷിച്ച് സിന്ധു; എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷം പതിവ് പോലെ പിറന്നാള്‍ ആശംസ അറിയിക്കാന്‍ മറന്നുവെന്ന് കുറിപ്പുമായി കൃഷ്ണകുമാര്‍; അമ്മയുടെ യാത്രാ മോഹം സഫലമാക്കി അഹാനയും സഹോദരങ്ങളും

ലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. സമൂഹ മാധ്യമങ്ങളില്‍ ഹാപ്പി ഫാമിലി എന്നാണ് കൃഷ്ണ കുമാറിനെയും കുടുംബത്തിനെയും ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത്. ആറു പേരും ഇന്ന് സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. കുടുംബത്തിലെ ചെറിയ വിശേഷങ്ങള്‍ പോലും ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെയും യൂട്യൂബ് ചാനലിലൂടെയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസമായിരുന്നു കൃഷ്ണകുമാറിന്റെ ഭാര്യയാ സിന്ധുവിന്റെ 51 ാം പിറന്നാള്‍.ഇത്തവണ  സുഹൃത്തുക്കള്‍ക്കും മക്കള്‍ക്കും ഒപ്പം കാശ്മീരില്‍ ആയിരുന്നു പിറന്നാളാഘോഷം. ഈ ദിനത്തില്‍ ഭാര്യക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കൃഷ്ണകുമാര്‍ എത്തി.

സിന്ധുവിന്റെ പിറന്നാള്‍ ദിവസം സംഭവിച്ച കാര്യത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് കൃഷ്ണകുമാര്‍. പതിവുപോലെ രാവിലെ വിളിച്ചു സംസാരിച്ചു. എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും പതിവ് ഞാന്‍ തെറ്റിച്ചില്ല. രാവിലെ വിളിച്ചു, കാശ്മീരില്‍ മക്കള്‍ക്കും കൂട്ടുകാര്‍ക്കും ഒപ്പമായിരുന്നു സിന്ധു. വിശേഷങ്ങള്‍ ചോദിച്ചു എല്ലാ തവണത്തെയും പോലെ ചിരിച്ചുകൊണ്ട് സിന്ധു പറഞ്ഞു ഇന്നു എന്റെ ബര്‍ത്ത് ഡേ ആണെന്ന്. രണ്ടു മൂന്നു സെക്കന്റ് നിശബ്ദതക്കു ശേഷം രണ്ടു പേരും ചിരിച്ചു.

ഇത്രയും കാലംകൊണ്ട് സിന്ധുവിനു കാര്യം മനസ്സിലായി. അന്നും ഇന്നും കിച്ചു ഇങ്ങനെ തന്നെ. 28 വര്‍ഷവും കൃത്യമായി മറന്നു പോയ ഒരു കാര്യം സിന്ധുവിന്റെ പിറന്നാള്‍. സിന്ധു ഇതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഇന്നലെ രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ് ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു. ഇന്നു രാവിലെ സിന്ധുവിനെ വിളിച്ചു ഞെട്ടിക്കണം എന്ന്. രാവിലെ എണീറ്റു. പതിവ് പോലെ ഫോണ്‍കാളുകള്‍ വന്നു. എല്ലാം മറന്നു. അത് കൊണ്ട് സിന്ധു ഞെട്ടിയില്ല. പിന്നെ ഓര്‍ത്തു അടുത്ത വര്‍ഷം ആവട്ടെ. ഞെട്ടിക്കാം.

സിന്ധുവിന്റെ ആഗ്രഹമാണ് യാത്രകള്‍. അതും മക്കളോടൊപ്പം മഞ്ഞുള്ള സ്ഥലങ്ങളില്‍. കൂടെ ജീവിതത്തിലെ ഏറ്റവും ഇഷ്ടമുള്ള, സ്‌കൂള്‍തലം മുതല്‍ ഊട്ടിയില്‍ കൂടെ പഠിച്ച ഏറ്റവും പ്രിയപ്പെട്ട ഹസീനക്കും സുലുവിനോടും ഒപ്പം. കശ്മീരില്‍. 51 ആം പിറന്നാള്‍ സിന്ധുവിന്റെ ഇഷ്ടം പോലെ, ആഗ്രഹം പോലെ നടത്തികൊടുത്ത ദൈവത്തിനു നന്ദിയെന്നുമായിരുന്നു കൃഷ്ണകുമാറിന്റെ കുറിപ്പ്.

സിന്ധു കൃഷ്ണ പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്യുമ്പോഴാണ് കൃഷ്ണ കുമാറിനെ കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. മമ്മൂട്ടി ചിത്രം വണ്ണിലാണ് കൃഷ്ണ കുമാര്‍ ഏറ്റവും അവസാനം അഭിനയിച്ചത്. അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും കൃഷ്ണ കുമാര്‍ സജീവമാണ്. വണ്ണില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു കൃഷ്ണ കുമാറിന്. മൂന്നാമത്തെ മകള്‍ ഇഷാനിയും അഭിനയത്തിലേക്ക് ചുവടുവെച്ചത് വണ്ണിലൂടെയാണ്. കൂടെവിടെയാണ് കൃഷ്ണ കുമാര്‍ അവസാനമായി അഭിനയിച്ച സീരിയല്‍.അഹാന മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയായ നായികയായി മാറി കഴിഞ്ഞു. സിനിമ അഭിനയത്തിന് പുറമെ വെബ് സീരിസ് പോലുള്ളവയിലും അഹാന അഭിനയിക്കാറുണ്ട്. കൂടാതെ സ്വന്തമായി ഷോര്‍ട്ട് ഫിലിം പോലുള്ളവയും മ്യൂസിക്ക് വീഡിയോകളും അഹാന ചെയ്യാറുണ്ട്.

 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna)

krishna kuma wife sindhu BIRTHDAY

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES